“”…പ്ഫ.! ഇന്നത്തേയ്ക്കും കൂടിയോ..?? ഇനിയിതേലെങ്ങാനും തൊട്ടാ എല്ലാത്തിന്റേം കൈ ഞങ്ങളുവെട്ടും… അന്തസ്സുണ്ടോടാ നിനക്കൊക്കെ..??”””_ അച്ഛൻ നിന്നനിൽപ്പിൽ ചാടിയതും ജോക്കുട്ടന്റെ കിളിവിട്ടു…
ഞാനാണെങ്കിൽ മോട്ടുമുയല് കെണിയിൽപ്പെട്ടപോലെ പുറത്തേയ്ക്കുള്ള വഴിതപ്പുന്ന തിരക്കിലും…
“”…അതച്ഛാ… ഞങ്ങള് ചുമ്മാ..!!”””_ എങ്കിലും നിയന്ത്രണംവീണ്ടെടുത്ത് ഞാൻ സ്വരമനക്കീതും,
“”…മിണ്ടരുത് നീ…
നീയാണിതിനൊക്കെ ചുക്കാൻ പിടിച്ചതെന്നെനിയ്ക്കറിയാം… എടാ… ഒരുവീട്ടിവന്നാൽ കുറച്ചന്തസ്സു കാണിയ്ക്കണ്ടേടാ..??”””_ പുള്ളി തിരിച്ചെന്നോടു ചോദിച്ചതും
ഞാനാകെവിളറി…
…എത്രയൊക്കെ വിലകൊടുത്താലും എന്റെതന്തേടെ കൂട്ടുകാരനാന്നുള്ള ചിന്തയെനിയ്ക്കു വേണായ്രുന്നു…
അല്ലെങ്കില് വീട്ടിൽവന്ന അതിഥിയോടാരെങ്കിലും
ഇമ്മാതിരി ചെറ്റവർത്താനംപറയോ..??
എന്നാലുമിതെല്ലാം പ്ലാൻചെയ്തവളെവിടെ..??
അവളെവേണ്ടേ പറയാൻ..??
അല്ലേലും ഞാനപ്പഴേപറഞ്ഞതാ, ബാറിപ്പോകാന്ന്…
കേട്ടില്ല.! എന്നിട്ടിതിപ്പോൾ ഇങ്ങേരുടെമക്കളെ ഞാൻ നശിപ്പിച്ചൂന്നാണല്ലോ പറഞ്ഞുവരുന്നത്…
അങ്ങനായാൽ എങ്ങനെശെരിയാവും..?? രണ്ടെണ്ണംപറഞ്ഞിട്ട് ഇന്നീ വീട്ടീന്നിറങ്ങണം.!
അങ്ങനേംചിന്തിച്ച് വായിൽവന്നതു പറയാനായിതുടങ്ങുമ്പോൾ പുള്ളികൂട്ടിച്ചേർത്തു;
“”…ഒന്നൂല്ലേലും നിന്റെയൊക്കെ തന്തമാരല്ലേടാ ഞങ്ങള്…
ഞങ്ങളേങ്കൂടെ വിളിയ്ക്കാൻ നിനക്കൊന്നും തോന്നീലല്ലോടാ..??”””
“”…ഉവ്വേ… പെർഫോമൻസ് തുടങ്ങീപ്പഴേ എനിയ്ക്കുതോന്നീതാ ഇതു വിളിയ്ക്കാത്തേന്റെ ചൊരുക്കാന്ന്… പിന്നെ വിളിയ്ക്കാഞ്ഞതു മനപ്പൂർവ്വംതന്നാ, കണ്ടകിളവന്മാർക്കു കൊടുക്കാനേ ഇവിടെക്കള്ളില്ല… അല്ല, എന്തോ അന്തസ്സിന്റെകാര്യമൊക്കെ പറയുന്നതുകേട്ടു; നിങ്ങക്കന്തസ്സുണ്ടോടോ തന്തേ… സ്വന്തം മക്കടെകൂടെയിരുന്ന് കള്ളുകുടിയ്ക്കാൻ..??”””_
ജോക്കുട്ടൻ ചിരിയടക്കാനായി പരിശ്രമിയ്ക്കുന്നതിനിടയിൽ
ചോദിച്ചു…
ഉടനേ മറുപടിയുംവന്നു;
“”…ഇല്ലാ…
അതോണ്ടല്ലേപറഞ്ഞതും… ഒന്നുവില്ലേലും
നിന്റെതന്തയല്ലേടാ..!!”””_ അച്ഛനുംചിരിച്ചു…
“”…ഉവ്വ… അല്ലാ… ഇതീന്നെത്രണ്ണമടിച്ചുമാറ്റി..?? ഇത്രേമൊന്നും ഞങ്ങളുകുടിച്ചില്ലാന്നു ഞങ്ങക്കറിയാം… അല്ലേടാ..??”””_ അതുമ്പറഞ്ഞവൻ എന്നെനോക്കുമ്പോഴാണ്
എനിയ്ക്കു പോയകിളി തിരിച്ചുവന്നത്…
…സത്യത്തിലെന്താ ഇവിടിപ്പൊണ്ടായേ..??
ഒന്നും മനസ്സിലായില്ലേലും ഞാനൊന്നു തലകുലുക്കി…
അതോടെ,
“”…ആ ഇനിയതുംകൂടി പറഞ്ഞോ… നിന്റേന്നൊന്നും കട്ടുകുടിയ്ക്കേണ്ട ഗതികേടൊന്നും ഞങ്ങക്കുവന്നിട്ടില്ല… അല്ലേടാ..!!”””_ ചേച്ചിയുടച്ഛനെനോക്കി ജോക്കുട്ടന്റച്ഛൻ ചോദിച്ചതിന് പുള്ളിയൊന്നു ചിരിച്ചു…
ഉടനെ,
“”…അല്ലാ… ഞങ്ങളടിയാന്നെങ്ങനാ നിങ്ങളറിഞ്ഞേ..??”””_ ചോദ്യഭാവത്തിലവൻ തന്തയെനോക്കീതും,
“”…പിന്നേ… ഞങ്ങളു പൊട്ടന്മാരാണല്ലോ..?? ഈ പഞ്ചായത്തുമൊത്തം കേട്ടുകാണും നിന്റെയൊക്കെ ചെലപ്പ്… അല്ല, അറിയാഞ്ഞിട്ടു ചോദിയ്ക്കുവാ, നീയൊക്കവിടെക്കിടന്നു കള്ളുകുടിയ്ക്കുവായ്രുന്നോ അതോ ഗുസ്തി പിടിയ്ക്കുവായ്രുന്നോ..?? നാട്ടുകാരെപ്പോലും ഒറക്കാതെ എന്നാഒരു ബഹളവാടാ..??”””_ ചേച്ചിയുടച്ഛനാണത് ചോദിച്ചത്…
“”… ആ.! ഞാനപ്പഴേയിവരോടു പറഞ്ഞതാ അധികമൊച്ച വെയ്ക്കല്ലേന്ന്..!!”””_ ഞങ്ങളെയൂക്കിയവൻ ഡയലോഗുവിട്ടു…
അതിന്,
“”…എന്നാലാപ്പറഞ്ഞതു കേട്ടാ ഞങ്ങളെണീറ്റത്..!!”””_ ന്നൊരൊറ്റ അടിയായ്രുന്നൂ അച്ഛൻ…
കേട്ടതും ഞങ്ങളുവെച്ചൊന്നു ചിരിച്ചു…
ജോക്കുട്ടനാണേൽ എന്തുപറയണമെന്നറിയാതെ നിൽക്കുമ്പോൾ,
“”…വാ… പോവാം… മതി നിന്നുതീട്ടമായത്..!!”””_ ന്നുംപറഞ്ഞ് ഞാനവനേംകൂട്ടി പോകാനായിത്തുടങ്ങി…
അപ്പോഴേയ്ക്കും അമ്മയും സീതാന്റിയുംകൂടെത്തി;
“”…വാ പിള്ളേരേ… വന്നുവല്ലോം കഴിയ്ക്ക്..!!”””_ ന്നു പറഞ്ഞിട്ട് അച്ഛന്റെനേരേതിരിഞ്ഞ്;
“”…നിങ്ങളീ കുപ്പിയെല്ലാങ്കൂടൊന്ന് എടുത്തോണ്ട്പോകുവോ..?? ഒന്നാമതേസ്ഥലമില്ല… അതിന്റെടെയ്ക്കാ..!!”””_ ന്നു പറഞ്ഞൊന്നു കലിപ്പിയ്ക്കുവേം ചെയ്തു…
