എന്റെ ഡോക്ടറൂട്ടി – 27 41അടിപൊളി 

ശേഷം,

“”…മോനേ.. ഡാ.. എന്നാലും നിന്റച്ഛനത്രകാര്യായ്ട്ടു വിളിയ്ക്കുമ്പോൾ പോകാതിരിയ്ക്കുന്നത് ശെരിയാണോ..??”””_ മടിച്ചിട്ടാണേലും പുള്ളിയങ്ങനെ ചോദിച്ചപ്പോൾ ഞാനങ്ങില്ലാണ്ടായ്പ്പോയി…

“”…പറഞ്ഞുവിടുവാല്ലേ..??”””_ അച്ഛന്റെമുഖത്തുനോക്കി അതു ചോദിയ്ക്കുമ്പോൾ ഞാനറിയാതെതന്നെ എന്റെ തൊണ്ടയിടറിയിരുന്നു…

…ഇത്രയൊക്കെപ്പറഞ്ഞിട്ടും എന്നെയൊന്നു മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ആർക്കും.!

എന്നാലെന്റെ മുഖംമാറിയതുകണ്ടതും ജോക്കുട്ടന്റമ്മയോടി അടുത്തുവന്നു;

“”…എന്റെമോനേ… നീയങ്ങനൊന്നും കരുതല്ലേ… ഒന്നൂല്ലേലും നീയുമെന്റകുഞ്ഞല്ലേ, നിന്നെയങ്ങനെ പറഞ്ഞുവിടാൻ ഞങ്ങളുനോക്കോ..??”””_ എന്റെ പുറത്തുതടവിക്കൊണ്ട് അമ്മയങ്ങനൊക്കെ ആശ്വസിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും അതൊന്നുമുൾക്കൊള്ളാൻ എനിയ്ക്കു കഴിഞ്ഞില്ല…

…എല്ലായിടത്തൂന്നും എന്നപോലെ ഇവടന്നുമിറക്കിവിടാനുള്ള ഉദ്ദേശമാന്ന് ബോധ്യമായപ്പോൾ പിന്നവിടെയിരിയ്ക്കാനെന്തോ മനസ്സുവന്നില്ല…

നിറയാൻതുടങ്ങിയ കണ്ണുകളുംതുടച്ചുകൊണ്ട് കയ്യുംകഴുകി ആരോടുമൊരു വാക്കുപോലും മിണ്ടാൻനിൽക്കാതെ ഞാൻ റൂമിലേയ്ക്കുനടന്നു…

റൂമിലെത്തി കട്ടിലിന്മേൽ കേറിയിരിയ്ക്കുമ്പോഴും ആരോടൊക്കെയോഉള്ള ദേഷ്യം നെഞ്ചത്തുകിടന്നങ്ങനെ അലതല്ലുകയായ്രുന്നു…

അപ്പോഴാണ് മീനാക്ഷിവന്നത്…

അവളെക്കൂടിക്കണ്ടതും ദേഷ്യമിരച്ചുകേറി;

“”…മതിയായല്ലോ… എല്ലാം നിർത്താറായില്ലേ..?? ഇനി പെട്ടീം പൂട്ടിക്കെട്ടിയിറങ്ങിയ്ക്കോ…
ഹോ.! ഒരു മറ്റവനെക്കാരണം മനസ്സമാധാനായ്ട്ടെവിടേം കിടക്കാമ്പറ്റൂലാന്നുവെച്ചാൽ..!!”””_ കട്ടിലിന്മേലിടിച്ചുകൊണ്ട് ഞാനിരിന്നു തെറിച്ചെങ്കിലും ഒരക്ഷരംമിണ്ടാതെ അപ്പോഴെല്ലാമവളെന്നെ നോക്കിനിന്നതേയുള്ളൂ…

“”…എന്താടീ നോക്കുന്നേ..?? നെനക്കിപ്പോൾ സമാധാനമായ്ല്ലേ..?? നിന്റൊരു പറിപ്പുകാരണം മനുഷ്യനൊരിടത്തും കേറിക്കെടാൻവയ്യാന്നായി… ഇനിയെന്തോ മൈരിനാ നോക്കിക്കൊണ്ടുനിൽക്കുന്നേ..??”””

“”…എടാ… അതിനു ഞാനെന്തുചെയ്തൂന്നാ നീയീ പറേണേ..??”””

“”…ആ.! നീയൊന്നും ചെയ്തില്ല, അതുതന്നെയാ ഞാമ്പറയണേ… നെനക്കാ പിറ്റേന്നുതന്നങ്ങു
തിരിച്ചു പൊയ്ക്കൂടായ്രുന്നോ..?? എന്നാലങ്ങേര് നിന്റെക്ലാസ്സെന്നും കോപ്പെന്നുമ്പറഞ്ഞിങ്ങോട്ടു വിളിയ്ക്കൂലായ്രുന്നല്ലോ..!!”””

“”…അതിനു ഞാനും നിന്റൊപ്പം നിൽക്കുവല്ലായ്രുന്നോ..??”””

“”…അതേ… അതോണ്ടാണല്ലോ
ഇപ്പൊ ഞാനൂടെ ചെല്ലേണ്ടിവന്നത്… അല്ലേലും സ്വസ്ഥമായൊരിടത്തു തങ്ങാൻ ആ നായിന്റെമോൻ സമ്മതിയ്ക്കൂല… ഇനിയങ്ങുചെന്നാലോ അപ്പൊത്തുടങ്ങും അയാൾടെ മറ്റേടത്തെ കൊണവതിയാരം..!!”””_ സത്യത്തിലന്നേരംവല്ലതും
പുള്ളിയെന്റെ കണ്ണിന്മുന്നിൽ വന്നുപെട്ടിരുന്നേൽ
ഇടിച്ചുറക്കിയേനെ ഞാൻ…

“”…എടാ… നമുക്കെന്നാ പോകാണ്ടിരുന്നാപ്പോരേ..??”””

“”…ഉവ്വ.! എന്നിട്ടുവേണം പന്തോം കൊളുത്തിപ്പിടിച്ചോണ്ട് അയാളിങ്ങോട്ടുവരാൻ… അവന്റെയൊക്കെ കാലുവീണാമതി, ഇടുക്കിയൊക്കെ നിന്നുകത്തും.!

…ആഹ്.! എന്തായാലുമിറങ്ങാൻ റെഡിയായ്ക്കോ… എന്നിട്ടുനേരേയാ ജെയ്ലിലേയ്ക്കുവിട്ടോ..!!”””_ കൈകൊണ്ടു
മുഖമൊന്നുതുടച്ചശേഷം
പറഞ്ഞതും,

“”…അപ്പൊ നീവരുന്നില്ലേ..??”””_ ന്നൊരു ചോദ്യമായ്രുന്നൂ മീനാക്ഷി…

“”…ഞാനേ… ഞാൻ വരാത്തതാ നല്ലത്… എന്തിനാ നാട്ടുകാരെക്കൊണ്ട് തന്തേക്കൊല്ലീന്നു വിളിപ്പിയ്ക്കുന്നേ… അതോണ്ട് ഞാനെങ്ങോട്ടേലും പൊക്കോളാം..!!”””

“”…എന്നാ ഞാനും നിന്റൊപ്പംവരണു..!!”””_ ഒന്നുചിന്തിച്ചശേഷം
അവളുപറഞ്ഞതും,

“”…നെനക്കെന്താ പനിയ്ക്കുന്നുണ്ടോ..??
അല്ല, എന്റെയാവിതന്നെ കൊണ്ടേക്കാമെന്നു നേർച്ചയുള്ളതുപോലെ…
എടീമറ്റവളേ, ഒന്നാതേ ഞാൻ പിടിവിട്ടുനിൽക്കുവാ…
ഈനേരത്തു നീ നിന്റെ മറ്റേത്തരോം കാണിച്ചോണ്ടുവന്നാൽ ഞാനെന്താചെയ്കേന്ന് എനിയ്ക്കുതന്നെ അറിയൂല..!!”””_ നിന്നുചാടിക്കൊണ്ടത്രയും പറഞ്ഞതും പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ടു…

തിരിഞ്ഞുനോക്കുമ്പോൾ അമ്മയും സീതാന്റിയും അച്ചുവുമാണ്…

Leave a Reply

Your email address will not be published. Required fields are marked *