എന്റെ ഡോക്ടറൂട്ടി – 27 41അടിപൊളി 

എന്തായാലും ജോക്കുട്ടന്റെ ദയനീയമായ നോട്ടംകണ്ടിട്ടാവണം വഴിതടഞ്ഞുനിന്നവരെല്ലാം രണ്ടു സൈഡിലേയ്ക്കൊതുങ്ങി…

“”…ആ കൊണ്ടുക്കിടത്ത്..!!”””_ കിട്ടിയവസരംമുതലാക്കി എല്ലാം വാലേവാലേ അകത്തേയ്ക്കുവിട്ടു…

ആസമയത്ത് എങ്ങനേലുമകത്തു കടക്കാനുള്ള ചിന്തയല്ലാതെ ബാക്കിക്കുപ്പിയും ചിക്കനുമെല്ലാം പറമ്പിൽ കിടക്കുവാന്നുള്ള യാതൊരുബോധവും ഞങ്ങൾക്കുണ്ടായ്രുന്നില്ല…

“”…ഇതെന്താ റൂമിച്ചെന്നിട്ടടിയ്ക്കാനുള്ളതാണോ..??”””_ മീനാക്ഷി കയ്യിൽപിടിച്ചിരുന്ന എന്റെ ബിയറിലേയ്ക്കുനോക്കി അമ്മചോദ്യമിട്ടതും അവളെല്ലാരേം മാറിമാറിയൊന്നു നോക്കി…

എന്നിട്ടാക്കുപ്പിയും അവിടെവെച്ചിട്ട് നൈസായ്ട്ടവിടുന്നു സ്‌കൂട്ടാവുകേംചെയ്തു…

“”…കൊള്ളാം…
വന്നതുംനിന്നതുമെല്ലാം കൊള്ളാം… എല്ലാത്തിനേമൊരേ കയറിൽക്കെട്ടാം..!!”””_ കാർന്നോത്തിമാരിലാരോ പുറകിൽനിന്നു പറയുന്നതുകേട്ടെങ്കിലും ആരുമൊന്നും മിണ്ടിയില്ല…

എത്രയുംപെട്ടെന്ന് റൂമിൽക്കേറുകാനുള്ള ഒറ്റലക്ഷ്യംമാത്രമേ ഉണ്ടായ്രുന്നുള്ളൂ…

പക്ഷേ, ഹാളിലേയ്ക്കു കാലെടുത്തുവെച്ചതും മൊത്തത്തിലിരുട്ടായി…

“”…അയ്യോ… കണ്ണുംപോയോ..?? നീയെന്തുവെഷവാടാ വാങ്ങിച്ചോണ്ടുതന്നേ..??”””_ ന്നുള്ള നമ്മടെ പിള്ളേച്ചന്റെചോദ്യം ഞാനാവർത്തിച്ചതും,

“”…മിണ്ടാണ്ടിരിയെടാ നാറീ…
കണ്ണല്ല, കറണ്ടാ പോയത്..!!”””_ ന്നും മറുപടിപറഞ്ഞ് അവനെന്റെ തലയ്ക്കിട്ടുതട്ടി…

ഇരുട്ടത്തു ചമ്മിയാലെന്റെമുഖം എങ്ങനെയിരിയ്ക്കുമെന്നറിയാനായി സ്വയം തപ്പിനോക്കുന്ന സമയത്താണ്,

“”…അയ്യോ.! ആരാണ്ടെന്നെക്കേറിപ്പിടിച്ചേ..!!”””_ ന്നുള്ള അച്ചുവിന്റെ കീറലുകേൾക്കുന്നത്…

ഉടനേ,

“”…അതാ പേടിച്ചുതൂറിയാണ്…
എടീ മീനാഷീ, ബാക്കിയുള്ളോരെക്കൂടി പേടിപ്പിയ്ക്കാതെ ഒന്നനങ്ങാണ്ട് നിയ്ക്ക്..!!”””_ ന്നുള്ള ഡയലോഗു ഞാൻതൊടുത്തതും,

“”…അതു നീയാന്നോർത്തു പിടിച്ചതാ… സോറി..!!”””_ ന്നവൾടെ മറുപടിയുംകിട്ടി…

“”…മൂഞ്ചാനായ്ട്ട്.. ഇനിയെങ്ങനെ റൂമിപ്പോവും..?? മീനാഷീ.. ഫ്ലാഷോണാക്കിയേടീ… അല്ല, ഈ നെടുനീളൻവീട്ടില് ഒരിൻവേട്ടറുപോലുമില്ലേ..??”””_ എനിയ്ക്കങ്ങട് ദേഷ്യംവന്നു…

ഇൻവേർട്ടറില്ലാത്ത വീട്ടിൽ ഇനിയൊരു നിമിഷംപോലും
ഞാൻ നിൽക്കൂലാന്ന് പറയാനായിത്തുടങ്ങിയെങ്കിലും, എന്നാ നീ നിൽക്കണ്ടന്നാങ്ങണം ആരേലുമ്പറഞ്ഞാൽ ഈ നട്ടപ്പാതിരായ്ക്കു വയറേലെഴഞ്ഞ് ഞാനെങ്ങടുപോവും..??

അതോർത്തോണ്ടുമാത്രം ഞാനൊന്നങ്ങടടങ്ങി…

“”…പിന്നേ… അകത്തുണ്ട്.! ഉറങ്ങിക്കിടക്കുവാ…
അല്ലപിന്നെ..!!”””_ എന്റെ ഡയലോഗുകേട്ടതും കലിപ്പായ അച്ചുതുടർന്നു;

“”…എടാ… ഞാനുണ്ടല്ലോ, ഞാനൊരായിരം പ്രാവശ്യമീ നായിന്റെമോനോട് പറഞ്ഞതാ ഒരിൻവേർട്ടർ വാങ്ങടാ… വാങ്ങടാന്ന്… മുറ്റംനിറച്ചു വണ്ടി മേടിച്ചുകൂട്ടാനവനേക്കൊണ്ട് പറ്റും… എന്നാ വീട്ടിലേയ്ക്കൊരിൻവേർട്ടർ മേടിയ്ക്കാൻ പറ്റത്തില്ല… ഒരുദിവസം കറന്റുപോയിക്കഴിഞ്ഞാ ഫോൺ ചാർജ്ചെയ്യാൻ വല്ലവന്റേം വീട്ടിൽചെന്നിരക്കണം… നാറി..!!”””

“”…നിന്റെ കോപ്പുകുത്തണോങ്കി നീ നിന്റെവീട്ടിപ്പോടീ… അല്ലെങ്കിനിന്റെ കെട്ട്യോന്റെവീട്ടിപ്പോ… അല്ലപിന്നെ… മിന്നാമിനുങ്ങിന്റെ കുണ്ടീലെ ലൈറ്റുമിട്ട് വീട്ടിലിരുട്ടത്തിരിയ്ക്കുന്നോളാ ഇവിടെനിന്ന് പ്രസംഗിയ്ക്കുന്നത്… ഇനിയത്രയ്ക്കു ദണ്ണവാണെങ്കി നിന്റെതന്തയോടുപറേടീ ഒരെണ്ണം മേടിച്ചോണ്ടുവരാൻ… അല്ലെങ്കിൽ മോളെക്കെട്ടിയേന്റെ സ്ത്രീധനക്കാശ് തരാമ്പറ… നിന്റെയരയ്ക്കുചുറ്റും മേടിച്ചുകെട്ടിത്തരാം, ഇൻവേർട്ടറ്..!!”””_ ജോക്കുട്ടനും വിട്ടില്ല…

ഉടനേ,

“”…എടാ മരുമോനെ…
നിനക്കെന്തേലും പറയാനുണ്ടെങ്കിലത് നേരിട്ടുപറയെട്ടോ..!!”””_ ന്നുള്ള ചേച്ചിയുടച്ഛന്റെ സ്വരംകേട്ടു…

അപ്പോഴാണ് ഞങ്ങളുകിടന്നലമ്പുന്നതൊക്കെ കേട്ട് എല്ലാരും പിന്നിലുണ്ടായ്രുന്നെന്ന ബോധ്യംവന്നത്…

“”…എന്തായാലുമിനി ഇൻവേർട്ടറൊക്കെ നമുക്കു നേരംവെളുത്തിട്ടുപോയി മേടിയ്ക്കാം… തല്ക്കാലം കറന്റുവരുന്നവരെ മക്കളെല്ലാംകൂടി ഇവിടെത്തന്നിരുന്നോ..!!”””_
ടോർച്ചടിച്ച് ഇരിയ്ക്കാനായി സ്ഥലംകാണിച്ചുകൊണ്ട് അച്ഛൻപറഞ്ഞപ്പോൾ
ഓൾറെഡി ചമ്മിനാറി നാശക്കോടാലിയായതിനാൽ ആർക്കുമൊന്നും പറയാനുണ്ടായില്ല…

Leave a Reply

Your email address will not be published. Required fields are marked *