എന്റെ ഡോക്ടറൂട്ടി – 27 41അടിപൊളി 

“”…സംഗതി വകതിരിവില്ലേലും അവളുപറഞ്ഞതു സത്യമാടാ… ആണായാലും പെണ്ണായാലും കുടിയ്ക്കുന്നത് വെളിവുവിടാനാ… അല്ലാതെ കുടിച്ച് കപ്പാസിറ്റി ബോധിപ്പിയ്ക്കാനാണേൽ കുടിയ്ക്കാതിരുന്നാപ്പോരേ..??”””_ അതിനെ ജോക്കുട്ടനും പിന്തുണച്ചപ്പോൾ,

“”…നീയാവശ്യത്തിനു കുടിച്ചോടീ… ഇവിടാരും ചോദിയ്ക്കാമ്പോണില്ല… ഇനിയിവനെങ്ങാനും വാതുറന്നാൽ ഈ തീകോരി ഞാൻവായിലിടും..!!”””_ അച്ചുകൂട്ടിച്ചേർത്തു… അതൂടെക്കേട്ടതും ഫുൾമൂഡിലായ മീനാക്ഷി അടപ്പുതുറന്നൊറ്റ കമിഴ്ത്തലായ്രുന്നു…

മധുരമില്ലാത്തതുകൊണ്ട് അവളതു കുടിയ്ക്കില്ലാന്നാണു ഞാൻ കരുതിയതെങ്കിലും, ഒറ്റവലിയ്ക്കാ
കുപ്പികാലിയാക്കി ചിറീംതുടച്ചോണ്ട് വിജയീഭാവത്തിലെന്നെ
നോക്കുമ്പോൾ ഞാനെടുത്തകുപ്പി പാതിപോലുമായ്ട്ടുണ്ടായ്രുന്നില്ല…

പിന്നെഞാൻ വിടുവോ..?? മടമടാന്ന് ഞാനൊരു രണ്ടെണ്ണമങ്ങോട്ടു വീശി…

മാട്ടസാനങ്ങൾ തച്ചിനിരുന്നടിച്ച് തീട്ടമാവാറുള്ള നമുക്കെന്ത് ബിയറ്..?? എന്തു ബ്രോക്കോഡ്..??

പക്ഷേ, ഞാനതുവാശിയ്ക്കു ചെയ്തതാണെന്നെല്ലാവർക്കും മനസ്സിലായതും എല്ലാങ്കൂടിയൊരൊറ്റ ചിരിയായ്രുന്നൂ…

അതിൽ ഞാനൊന്നുപ്ലിങ്ങി…

എങ്കിലും ഭാവിച്ചില്ല…

അങ്ങനെ കടിച്ചുപിടിച്ചു നിൽക്കുമ്പോഴാണ് ജോക്കുട്ടൻ മൂന്നാമത്തെ കുപ്പിയെടുക്കുന്നത്
ചേച്ചികണ്ടത്…

അതോടെ സീൻകോണ്ട്രയായി;

“”…ജോക്കുട്ടാ… നിന്നോടു ഞാൻ പറഞ്ഞതല്ലേടാ ഒരെണ്ണമേ കുടിക്കാവൂന്ന്..?? എന്നിട്ടിതെത്രാമത്തെയാ..??”””

“”…ലാസ്റ്റ്… ഇതുലാസ്റ്റ്..!!”””_ അവൻ ജാമ്യമെടുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല…

പുള്ളിക്കാരൻപറഞ്ഞതു
കാര്യമാക്കാതെ ചേച്ചിയാക്കുപ്പി തട്ടിപ്പറിയ്ക്കാനൊരു ശ്രെമംനടത്തി; വിട്ടുകൊടുക്കാതിരിയ്ക്കാൻ അവനും…

ചേച്ചി ഒരുകയ്യിൽ പിടിയ്ക്കുമ്പോൾ അവനതടുത്ത കയ്യിലേയ്ക്ക് മാറ്റും…

അങ്ങനെ രണ്ടുമൂന്നു തവണയായപ്പോൾ
പുള്ളിക്കാരിയ്ക്കു ദേഷ്യംവന്നു…

പിന്നൊറ്റച്ചീറലായ്രുന്നു;

“”…ജോക്കുട്ടാ… മര്യാദയ്ക്കതിങ്ങോട്ടു തന്നോ… ഇല്ലേലെന്റെ സ്വാഭാവം മാറുമേ..!!”””

“”…എടി ചേച്ചീ… ലാസ്റ്റ്.! ഇതുലാസ്റ്റ്.! സത്യമായ്ട്ടും ഇനി ഞാൻ കുടിയ്ക്കത്തില്ല… എന്റെ പൊന്നു ചേച്ചിക്കുട്ടിയല്ലേ… പ്ലീസ്… ഇവരൊക്കെയുള്ളോണ്ടല്ലേടീ… അല്ലെങ്കിൽ ഞാനിപ്പോ കുടിയ്ക്കാറില്ലല്ലോ… പ്ലീസ്… ഈ ഒരെണ്ണം കൂടി..??”””_ തന്നെ കടന്നുപിടിച്ചിരിയ്ക്കുന്ന ചേച്ചിയെ പരമാവധി പഞ്ചാരയടിയ്ക്കാൻ നോക്കിക്കൊണ്ടവനതു പറയുമ്പോഴും ഇവനെന്തിനായീ പെണ്ണിമ്പിള്ളേനെയിത്രയ്ക്കു പേടിയ്ക്കുന്നേന്നായ്രുന്നൂ എന്റെചിന്ത…

…ഇനിയിവര് ഇവനെപ്പിടിച്ചിടിയ്ക്കുന്നുണ്ടാവോ..?? അങ്ങനാണെങ്കി ഇവനൊരെണ്ണം കൈവീശിക്കൊടുത്താൽ തീരുന്ന അഹങ്കാരമല്ലേയുള്ളൂ ഇത്..?? ഒരു ബിയറടിയ്ക്കണോങ്കിപ്പോലും അനുവാദം ചോദിയ്ക്കണോ..?? അവസ്ഥ.!

എന്നാൽ ഞാനതു ചോദിയ്ക്കുംമുന്നേ,

“”…ജോക്കുട്ടൻ ചേച്ചീനെ ചേച്ചീന്നാണോ
വിളിയ്ക്കുന്നേ..??”””_ ന്ന് മീനാക്ഷിയൊരുചോദ്യം…

അതുകേട്ടതും അവനോടു ഗുസ്തിപിടിച്ചിരുന്ന ചേച്ചി പെട്ടെന്നൊന്നു ഞെട്ടുന്നതു ഞാൻകണ്ടു…

അവരവളെ പകച്ചൊന്നുനോക്കീട്ട് ജോക്കുട്ടനെയൊരു നോട്ടം…

കൂട്ടത്തിൽ അച്ചുവൊരുചിരിയും…

എന്നാലതുകേട്ടതും ജോക്കുട്ടൻ,

“”…അതെന്നാ അങ്ങനെവിളിച്ചാൽ പ്രശ്നമുണ്ടോ..??”””_ ന്നൊരു മറുചോദ്യമായ്രുന്നു…

“”…അല്ലാ… ഭാര്യയല്ലേ..?? ഭാര്യേനെ ചേച്ചീന്നൊക്കെ വിളിയ്ക്കുന്നത്..”””_ മീനാക്ഷി പൂർത്തിയക്കാതെനിർത്തി…

അതുകൂടിയായതും ചേച്ചിയുടെ വല്ലായ്കകൂടി…

എന്നാലടിച്ചു മൂക്കാൻതുടങ്ങിയിരുന്ന അവനൊരു കൂസലുമില്ലാതെ,

“”…ചേച്ചീനെപ്പിന്നെ ചേച്ചീന്നല്ലാതെ അമ്മേന്നു വിളിയ്ക്കാമ്പറ്റ്വോ..?? കാണുമ്പോലല്ല, ഇതിനുനല്ല പ്രായോണ്ടെന്ന്… അടുത്തകൊല്ലം പെൻഷൻ കിട്ടാന്തുടങ്ങും..!!”””_ ന്ന് ഇരുന്നങ്ങടിച്ചു…

അതിന് ചേച്ചി,

“”…ഇക്കണക്കിനാണെങ്കി ഇക്കൊല്ലന്തന്നെ കിട്ടാന്തുടങ്ങും; വിധവാ പെൻഷൻ..!!”””_ ന്ന് മറുപടികൊടുത്തുകൊണ്ട് കലിപ്പിൽ അവനെത്തട്ടിയെറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *