ജോക്കുട്ടനും ചേച്ചിയുമാവട്ടെ, ഫെവിക്കോളുവെച്ചൊട്ടിച്ചപോലെ സോഫയുടെ അങ്ങേതലയ്ക്കൽ ടീവിസ്റ്റാൻഡിനു താഴെയായി കെട്ടിപ്പിടിച്ചാണ് കിടക്കുന്നത്…
സയാമീസ് ഇരട്ടകളാണെന്നേ പറയൂ…
അതുകഴിഞ്ഞ് തിരിഞ്ഞു മീനാക്ഷിയെനോക്കുമ്പോൾ അവളെന്നെ ചമ്മിയഭാവത്തിൽ കണ്ണിട്ടു…
നടന്നതേകദേശമെന്താന്നൊരു കിളിവന്നെന്നു തോന്നുന്നു…
അതിന്റൊരു നാണമെന്തോ ആ മുഖത്തുഞാൻ കാണുകയുംചെയ്തു…
ശേഷം പാവാടവലിച്ചിട്ട് തുടയെമറച്ച് അവളെഴുന്നേറ്റിരുന്നതും പിന്നെകൂടുതലൊന്നും ആലോചിയ്ക്കാതെ ഞാൻ നേരേപോയി ജോക്കുട്ടനെ തട്ടിയുണർത്തി…
“”…ഡാ കോപ്പേ… എണീയ്ക്കെടാ… ആരേലുംവരോടാ… ഈശ്വരാ.! ഇവനെയെന്താ ഉണക്കാനിട്ടേക്കുന്നോ..?? ഡാ..!!”””_ അടിച്ചുംപിടിച്ചും കടിച്ചുമൊക്കെ അവന്റെ തലപൊക്കിയെടുത്തപ്പോൾ പുള്ളി കഷ്ടപ്പെട്ടു കണ്ണുകൾതുറന്നു;
“”…എ… എന്താടാ..?? നീയെന്തായിവിടെ..??”””_ കണ്ണുമിഴിച്ചുള്ളയവന്റെ ചോദ്യത്തിന്,
“”…ഞാൻമാത്രല്ല,
എല്ലാമിവടെണ്ട്..!!”””_ ന്ന് ഞാൻ മറുപടികൊടുത്തതും കിളിയില്ലാഭാവത്തിൽ അവൻചുറ്റുംനോക്കി…
ശേഷം ചാടിയെഴുന്നേറ്റ ജോക്കുട്ടനെന്നെനോക്കി;
“”…എടാ… ഞങ്ങളിന്നലെ ഇവിടാണോകിടന്നത്..??”””_ ന്നൊരുചോദ്യം…
അതിനുഞാൻ തിരിഞ്ഞു മീനാക്ഷിയെനോക്കി…
അപ്പോഴാണവനും അവളെക്കണ്ടത്…
അവൾടെയാ ഇരിപ്പുകണ്ടതേ കാര്യംപിടികിട്ടിയ അവൻ ഒറ്റച്ചിരിയായ്രുന്നു…
ആ ചിരിയ്ക്കിടയിലാണ് അച്ചുവിനെക്കാണുന്നത്…
“”…ഇതെന്താടാ വവ്വാലോ..??
ഇവളുടെ തലയെവിടെ..??”””_ അച്ചുവിനെചൂണ്ടിയവൻ ആർത്തുചിരിയ്ക്കുമ്പോൾ മീനാക്ഷിയുമവനൊപ്പം കൂടി…
എനിയ്ക്കാണേൽ അതുകണ്ടതും വിറഞ്ഞുകേറി…
…മനുഷ്യനിവടെ തീട്ടത്തിൽചവിട്ടിയപോലെ നിൽക്കുമ്പോഴാണ് അവന്റെ കോണാത്തിലെയൊരു ചിരി.!
എന്നാലതൊന്നുമവനൊരു വിഷയമേയായ്രുന്നില്ല…
കക്ഷി ഫുൾകൂളായ്ട്ട്
ചേച്ചിയെത്തട്ടിവിളിച്ചു;
“”…ഡീ… എഴുന്നേറ്റേ… മതിയുറങ്ങീത്..!!”””_ രണ്ടുമൂന്നുപ്രാവശ്യം തട്ടിക്കൊണ്ട് എഴുന്നേൽപ്പിയ്ക്കാൻ നോക്കിയെങ്കിലും ആരുകേൾക്കാൻ..??
“”…നല്ല ക്ഷീണംകാണോടാ… ഉറങ്ങിക്കോട്ടേ… എണീപ്പിയ്ക്കണ്ട..!!”””_ ജോക്കുട്ടൻവീണ്ടും ചേച്ചിയെ തട്ടിയുണർത്താനായി ശ്രെമിയ്ക്കുന്നതുകണ്ട് മീനാക്ഷിപറഞ്ഞു…
“”…എന്നാലൊന്നു
പിടിയ്ക്കെടാ… നമുക്ക്
റൂമിലേയ്ക്കുകിടത്താം..!!”””_ മീനാക്ഷിയുടെ അഭിപ്രായംമാനിച്ച് ജോക്കുട്ടനെന്നെ നോക്കി…
അങ്ങനൊരുവിധം വലിച്ചുപൊക്കിയെടുത്തിട്ടുപോയി റൂമിൽക്കിടത്തിയശേഷം അച്ചൂനെയുണർത്താനായി പോകാൻതുടങ്ങുമ്പോൾ അവനെന്നെതടഞ്ഞു…
“”…കുറച്ചുനേരംകൂടി
അവളുറങ്ങട്ടടാ… നിങ്ങളപ്പോഴേയ്ക്കുംപോയി ഫ്രഷായിവാ..!!”””_ അവന്റെമുഖത്തെയാ
കള്ളച്ചിരിയിൽ എന്തോതരികിട മറഞ്ഞുകിടന്നതിനാൽ പിന്നെ ഞാനൊന്നും പറഞ്ഞില്ല…
പകരം മീനാക്ഷിയേംകൂട്ടി
റൂമിലേയ്ക്കു നടക്കുവായ്രുന്നു…
“”…എടാ… ഇന്നലെയടിച്ചിട്ട് ഞാൻ വാളുവെച്ചായ്രുന്നോ..??”””_ റൂമിലേയ്ക്കു കേറുന്നതിനിടയിൽ അവളുചോദിച്ചു…
“”…എടീ… എനിയ്ക്കെന്റെ തന്തേടെപേരുപോലും ഒർത്തെടുക്കാൻപറ്റാതെ
നിൽക്കുവാ… അപ്പോളിമ്മാതിരി ഊമ്പിയചോദ്യമൊന്നും ചോദിയ്ക്കല്ലേ..!!”””
“”…മ്മ്മ്.! എനിയ്ക്കുമൊന്നും അറിയാമ്മേലടാ… കാലൊന്നും ഉറയ്ക്കാത്തപോലെ… തലയാണേൽ പൊട്ടിപ്പൊളിയുവാ… ഞാനേതായാലുമൊന്നു കുളിച്ചേച്ചുവരാമേ..!!”””_ പറഞ്ഞുകൊണ്ടവൾ ഒരുടവലും ഉടുത്തുമാറാനുള്ള ഡ്രസ്സുമെടുത്ത് ബാത്ത്റൂമിലേയ്ക്കു കേറി…
അവൾപറഞ്ഞപോലെ
അത്യാവശ്യം നല്ലതലവേദന എനിയ്ക്കുമുണ്ടായ്രുന്നു…
പോരാത്തതിന് നേരാംവണ്ണം ഉറങ്ങാത്തകൊണ്ട് കണ്ണില് മണ്ണുവാരിയിട്ടപോലൊരു ഫീലും…
അതുകൊണ്ട് കട്ടിലുകണ്ടപാടെ മറിഞ്ഞതിലേയ്ക്കങ്ങു വീണു…
“”…സിത്തൂ… എഴുന്നേൽക്ക്… പോയ്ക്കുളി..!!”””_ കിടന്നപാടെ ക്ഷീണംകൊണ്ട് മയങ്ങിപ്പോയ എന്നെ മീനാക്ഷി വിളിച്ചുണർത്തി…
കണ്ണുതുറന്നെഴുന്നേറ്റിരുന്ന ഞാൻ ഒന്നുഴിഞ്ഞുനോക്കി, ഇളംനീല നോർമൽടോപ്പും മുട്ടോളമിറക്കമുള്ള വെള്ള പ്രിന്റ്ഡ്സ്‌കർട്ടുമായ്രുന്നു അവൾടെവേഷം…
