എന്റെ ഡോക്ടറൂട്ടി – 27 41അടിപൊളി 

ഇവിടെങ്ങാനും ജനിച്ചാൽമതിയായ്രുന്നൂന്ന് അറിയാതെയെങ്കിലും തോന്നിപ്പോകുവാ…

…ആം.! തലേലെഴുത്ത് തുപ്പലുതൊട്ടുമായ്ച്ചാൽ പോവൂലല്ലോ.!

ഹോളിലെ സെറ്റിയിലിരുന്ന് ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടുമ്പോഴാണ് മീനാക്ഷിവന്ന്
ടീവിയോണാക്കീത്…

പിന്നെക്കുറച്ചുനേരം അതേലോട്ടും നോക്കിയിരുന്നു…

അപ്പോഴേയ്ക്കും ഓരോന്നോരോന്നായി അങ്ങോട്ടേയ്ക്കുവന്നിരുന്നു…

ശേഷം തമ്മിൽത്തമ്മിൽ കളിയാക്കി, കമന്റുംവിട്ട് അവിടെക്കൂടി…

ജോക്കുട്ടന്റമ്മയും സീതാന്റിയും പണികഴിഞ്ഞു വരുന്നവരെ അതു തുടരുകേംചെയ്തു…

“”…മീനൂ… പരസ്യംകഴിയുന്നവരെ ഏഷ്യാനെറ്റൊന്നു വെച്ചേടീ..!!”””_ എന്റടുത്തായിവന്നിരുന്ന് അമ്മപറഞ്ഞതും അവള് ചാനലുചെയ്ഞ്ചാക്കി…

അതോടെ ഞങ്ങളു സ്ഥലംകാലിയാക്കുവേം ചെയ്തു…

കാര്യം പരസ്യംകഴിയുമ്പോൾ അവരാച്ചാനല് മാറ്റിത്തരുമെങ്കിലും, രാത്രിവരെ അടുക്കളയിൽക്കിടന്ന് പണിയെടുത്തിട്ട് അവരുടെയാകെയുള്ള സന്തോഷം നമ്മളായ്ട്ടു കളയണ്ടാന്നുകരുതി മാറിക്കൊടുക്കുവായ്രുന്നു…

പിന്നെയും അവടൊക്കെ വർത്താനമ്പറഞ്ഞിരുന്നിട്ട് ഉറക്കംവന്നപ്പോൾ ഞാനാണാദ്യം റൂമിലേയ്ക്കുവിട്ടത്…

കേറിക്കിടന്നപ്പോഴേയ്ക്കും മീനാക്ഷിയുമെത്തിയിരുന്നു…

എന്നാലവളോടൊന്നും പറയാൻനിൽക്കാതെ തിരിഞ്ഞുകിടന്നഞാൻ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു…

പിറ്റേന്നുരാവിലെ എഴുന്നേൽക്കണോ വേണ്ടയോന്നു ചിന്തിയ്ക്കുന്നതുതന്നെ ഡോറിന്മേലുള്ള മുട്ടുകേട്ടിട്ടാണ്…

“”…സിദ്ധൂ… ഡാ… കതകുതുറന്നേ… മീനൂ..??”””_ തട്ടുംമുട്ടുമൊന്നും മൈൻഡാക്കാതെ വന്നപ്പോൾ ചേച്ചിയുടെ ശബ്ദവുമുയർന്നു…

…കോപ്പ്.! ഈ പെമ്പറന്നോത്തിയ്ക്കിതെന്തിന്റെ കേടാണെന്നറിയാൻ പാടില്ലല്ലോ… മനുഷ്യനെയുറങ്ങാൻ സമ്മതിയ്ക്കാതെ.!

തലേദിവസം തോളിൽകയ്യിട്ടു നടന്നതാണെങ്കിൽക്കൂടി ഉറക്കംമുടക്കിയതിന്റെ ദേഷ്യത്തിൽ ഞാൻകിടന്നു പിറുപിറുത്തു…

“”…എടാ സിദ്ധൂ… ഒന്നെഴുന്നേറ്റേടാ… എത്രനേരായ്ട്ട് വിളിയ്ക്കുന്നു..?? കതകുതുറക്കെടാ..!!”””_ ഇത്തവണ ഡോറിലുള്ള തട്ടലൊക്കെനിർത്തി പകരം അടിയ്ക്കുവായ്രുന്നു…

…ഇനിയിന്നലെ കെഎസ്ആർടിസി ബസ്സ്സ്റ്റാൻഡിലെ കക്കൂസിനകത്താണമാണോ കിടന്നുറങ്ങിയേ… എന്നാലുമേവനടാ ഇത്രേംമുട്ടിനിൽക്കുന്നേ..??

“”…മീനാഷീ… ദേ നിന്റച്ഛൻ വന്നുനിൽക്കുന്നു… പോയി വാതിലുതുറന്നോട്..!!”””_ ഉറക്കപ്പിച്ചിൽത്തന്നെ കാലുകൊണ്ട്തട്ടി
മീനാക്ഷിയെവിളിച്ചശേഷം കവിഴ്ന്നുകിടന്നിട്ടും അവളതൊന്നും അറിഞ്ഞുകൂടിയില്ല…

ഒരനക്കവും കാണാതെവന്നപ്പോൾ കുറച്ചുമെനക്കെട്ടിട്ടാണേലും ഞാൻ കണ്ണിന്റടപ്പുതുറന്നു…

“”…എടീ കോപ്പേ… പോയി കതകുതുറന്നോടെടീ…
ആരോകിടന്ന് മുട്ടിമരിയ്ക്കുന്നു..!!”””_
പുതപ്പിനടിയിലൂടെ ഒരിയ്ക്കൽക്കൂടവൾടെ കാലിനുതട്ടിപറഞ്ഞിട്ടും തിരിഞ്ഞുകിടന്നതല്ലാതെ പെണ്ണിന്റെ ഭാഗത്തുനിന്നും വേറെ പ്രതികരണമൊന്നുമുണ്ടായില്ല…

…ഇവളൊക്കെ പെറ്റിട്ടിട്ട് ഇങ്ങനെകിടന്നുറങ്ങിയാൽ കുഞ്ഞെഴീച്ചുപോയാലും അറീലല്ലോ.!

“”…എടീശവമേ… ചെന്നുനോക്കാൻ… ആ ചേച്ചികൊട്ടി പണ്ടാരമടങ്ങുന്നൂന്ന്..!!”””

“”…കൊട്ടുന്നോരവിടെക്കിടന്നു കൊട്ടും… എനിയ്ക്കൊന്നും വയ്യ…
ഇനി രാവിലേനോക്കാം..!!”””_ എന്നുംപറഞ്ഞ്
എന്റെവാക്കിനു പട്ടിവിലപോലും തരാതവൾ തിരിഞ്ഞുകിടന്നു…

വാതിലിൽമുട്ടുന്ന ശബ്ദംകാരണം
ഉറക്കംമുറിഞ്ഞതും മീനാക്ഷിയുടെപെരുമാറ്റവും എല്ലാംകൂടിയായപ്പോൾ എനിയ്ക്കു നന്നേപ്പൊളിഞ്ഞു…

ആ ദേഷ്യംമൊത്തോം
തിരിഞ്ഞുകിടന്നുറങ്ങിയ അവൾടെ കുണ്ടിയ്ക്കിട്ടാണ്‌ തീർത്തത്…

വെച്ചൊരു തൊഴിയങ്ങടുകൊടുത്തതും,

“”…എന്താടാപട്ടീ നെനക്ക്..?? മനുഷ്യനെയൊറക്കൂലാന്ന് വല്ല നേർച്ചേമുണ്ടോ..?? ആരേലും വന്നുകൊട്ടുന്നുണ്ടേല് പോയിനോക്കണം… അല്ലാണ്ടെന്റെ നെഞ്ചത്തു കേറുവല്ലവേണ്ടത്..!!”””_ തൊഴികൊണ്ട് രണ്ടുമലക്കംമറിഞ്ഞ മീനാക്ഷി, തിരിഞ്ഞുകിടന്നെന്നോടു ചീറി…

അതിനിടയിൽ ചന്തിതടവാനും മറന്നില്ല…

“”…ഇനി നിന്നെ കാണാഞ്ഞിട്ട് നിന്റെതന്ത തിരക്കിവന്നതാണെങ്കിലോന്നു കരുതിവിളിച്ചതാ..!!”””

Leave a Reply

Your email address will not be published. Required fields are marked *