എന്റെ ഡോക്ടറൂട്ടി – 27 41അടിപൊളി 

“”…ദേ… എന്റച്ഛനെപ്പറഞ്ഞാ
ഒന്നങ്ങടുവെച്ചുതരും കേട്ടോ..!!”””_ ഒന്നുതുള്ളിയശേഷം തിരിഞ്ഞുകിടക്കുമ്പോഴും
ഡോറിൽ മുട്ട് ശക്തിയായി തുടരുന്നുണ്ടായ്രുന്നു…

“”…എന്നാലും നേരംവെളുക്കുന്നേനുമുന്നേ ഇവർക്കിതെന്തിന്റെ വിരുവിരുപ്പാന്ന് മനസ്സിലാവുന്നില്ലല്ലോ.!

…ഒന്നുപോയി നോക്കിയേടീ മീനാഷീ… എന്നിട്ടുനീ ചത്തിട്ടില്ല, സമയാവുമ്പോ അറിയിയ്ക്കാന്നു പറ..!!”””_ തലയണയിലേയ്ക്കു
മുഖംചേർത്തുവെച്ച് ഞാൻ മീനാക്ഷിയോടു പിന്നെയുംപറയുമ്പോൾ
ഒരലമ്പിനുള്ളസ്കോപ് മനസ്സിൽകണ്ടെങ്കിലും
അവൾക്കുമത് സഹിയ്ക്കാൻ കഴിയാഞ്ഞതിനാലാവണം കക്ഷിപോയി വാതിൽതുറന്നു…

“”…ആഹ്.! ചേച്ചിയോ..??
എന്താചേച്ചീ രാവിലെ..??”””_ അഴിഞ്ഞുലഞ്ഞ മുടിയൊന്നു വാരിക്കെട്ടാമ്പോലും മെനക്കേടാതെ രണ്ടു സൈഡിലേയ്ക്കൊതുക്കി വെച്ചു ചോദിയ്ക്കുന്ന മീനാക്ഷിയെ ഞാനൊന്നുനോക്കി..

…ഈ മറ്റവൾക്കാ മുടിയൊന്നു വാരിക്കെട്ടിക്കൂടെ..?? മനുഷ്യനെ നാണങ്കെടുത്താൻ അന്യനെപ്പോലെ പോയിനിൽക്കുവാ… ഇനി ചേച്ചിയെങ്ങാനുംപേടിച്ചുള്ള
ബോധോങ്കൂടിപ്പോയാ
ജോക്കൂട്ടനോടാര്
സമാധാനംപറയും..??

കിടക്കയിൽക്കിടന്നുകൊണ്ട് ജോക്കുട്ടന്റെഭാവിയെപ്പറ്റി
ആലോചിച്ച് സങ്കടപ്പെടുമ്പോഴാണ് വീണ്ടും ചേച്ചിയുടെസ്വരം;

“”…എന്നാലുമിതെന്തുറക്കമാ
മീനൂ..?? ഞാനെത്രനേരായ്ട്ട് വിളിയ്ക്കുന്നൂന്നറിയോ..?? എന്നിട്ടവനെവിടെ..?? അവനുമെഴീച്ചില്ലേ..??”””

“”…ഇല്ലേച്ചീ… ഇന്നലെക്കിടന്നപ്പോൾ കുറച്ചുലേറ്റായിപ്പോയി… അല്ല, ചേച്ചിയെന്തിനാ വിളിച്ചേ..??”””

“”…ആഹ്.! അതേ… നിങ്ങളാ തക്കുടൂന്റെ ടെഡ്ഡിയെവിടേലും കണ്ടായ്രുന്നോ..??”””_ ചോദ്യമവസാനിപ്പിയ്ക്കുമ്പോൾ കാര്യമെന്താന്നറിയാൻ
കട്ടിലിലെഴീച്ചിരുന്ന
എന്റെനേരേയ്ക്കും ചേച്ചിയൊന്നു കണ്ണുപായിച്ചു…

അതിനുടനെ,

“”…ഇല്ലല്ലോ… എന്തുപറ്റി..??”””_ യെന്ന് മീനാക്ഷി തിരിച്ചാച്ചോദ്യമിടുമ്പോൾ ഇതിനാണോയീ കൊച്ചുവെളുപ്പാൻകാലത്ത് മനുഷ്യന്റുറക്കം കളഞ്ഞേന്നായ്രുന്നെന്റെ ചിന്ത…

…ഇനിയിവടെ രാവിലെയാ കരടീടെ പാലുകറന്നാണോ ചായയിടുന്നേന്നൊരു സംശയോമെനിയ്ക്കു തോന്നാതിരുന്നില്ല…

“”…ചേച്ചിയവിടൊക്കെ വൃത്തിയായൊന്നു നോക്ക്… എവിടേലും കാണുംന്നേ..!!”””

“”…ഇല്ലടീ… ഞാനവിടൊക്കെ അരിച്ചുപെറുക്കി… കിട്ടീല… അതാ നിങ്ങളെവിളിച്ചേ… കുറേനേരം നിന്റെകയ്യിലുമിരുന്നില്ലേ, അപ്പൊ നിനക്കറിയായ്രിയ്ക്കോന്നു കരുതി..!!”””

“”…ഏയ്‌.! ഇല്ലേച്ചീ… അതിന്നലെ താഴെവെച്ചിട്ടാ ഞാമ്മന്നേ… അല്ലേടാ..??!!”””_ മറുപടിയ്ക്കൊപ്പം മീനാക്ഷിയെന്നെ തിരിഞ്ഞുകൂടി നോക്കീതും,

“”…പിന്നേ… നീ പാവേംതാങ്ങിക്കൊണ്ട് നടക്കുന്നതും നോക്കിനിയ്ക്കുവല്ലേ ഞാൻ..!!”””_ എന്നൊന്നവളെ തളർത്തിയശേഷം ചേച്ചിയുടെനേരേ നോക്കിയഞാൻ;

“”…അല്ല, ഈ കൊച്ചുവെളുപ്പാൻകാലത്ത് നിങ്ങക്കെന്തിനാ തളേള പാവ; കെട്ട്യോൻ കട്ടിലീന്നുവീഴാതെ അടവെയ്ക്കാനോ..??”””_ ന്നും ചോദിച്ചെന്റെ രോഷംപ്രകടിപ്പിച്ചു…

“”…ദേ ചെക്കാ… രാവിലേന്റെ വായിലിരിയ്ക്കുന്നത് കേൾക്കാൻനിൽക്കരുത്… പാവയില്ലാണ്ട് ഒരുത്തനവിടെക്കിടന്ന് ബഹളംവെയ്ക്കുവാ… അതോണ്ടു തിരക്കിവന്നതാ ഞാൻ..!!”””

“”…ആര്..?? തക്കുടുവാ..??
അയ്യോ..!!”””_ ന്നു പറഞ്ഞു കണ്ണുമിഴിച്ച മീനാക്ഷി,

“”…എന്നാ വന്നേടാ…
നമുക്കൂടെപ്പോയി നോക്കാം…
വാ..!!”””_ തിരിഞ്ഞുനിന്നങ്ങനെ
കൂടി കൂട്ടിച്ചേർത്തശേഷം മുടിയുംവാരിക്കെട്ടി ചേച്ചിയ്ക്കൊപ്പം പുറത്തേയ്ക്കുനടന്നതും മനസ്സില്ലാമനസ്സോടെ ഞാനുമിറങ്ങിച്ചെന്നു…

താഴെയെത്തുമ്പോൾ ജോക്കുട്ടനും സീതാന്റീം സീതാന്റീടെ റാമുംകൂടി മ്യാരകതിരിച്ചിൽ നടത്തുവായ്രുന്നു…

ഇൻകംടാക്സിനോ കസ്റ്റംസിനോപോലുമില്ലാത്ത ഗൗരവത്തോടെ മുക്കുംമൂലയുമവരരിച്ചു പെറുക്കുമ്പോൾ എന്റെകണ്ണുകൾപോയത് തക്കുടുവിലേയ്ക്കായ്രുന്നു…

ചെക്കൻ റൂമിന്റെമൂലയിൽ കട്ടളയിൽച്ചാരിയിരുന്ന് ഒരേവിളി…

കീകൊടുക്കുമ്പോൾ കരയുന്ന സ്പൈഡർമാനുപോലും കാണില്ല ഇത്രേമാത്മാർത്ഥത…

Leave a Reply

Your email address will not be published. Required fields are marked *