അമ്മയുടെവിളികേട്ട് ബാക്കിയെല്ലാരും അങ്ങോട്ടേയ്ക്കു ശ്രെദ്ധപതിപ്പിയ്ക്കുമ്പോഴും എന്റെ കണ്ണുകളാ കറിയിലായ്രുന്നു…
…ആപ്പറഞ്ഞ സാധനമിതിലെവിടാന്നറിയണമല്ലോ.!
“”…എന്താടാ നോക്കുന്നേ..??”””
“”…ഈ ചെക്കെന്താ സാധനം..??”””
“”…ചെക്കല്ലടാ ചൊക്ക്.! ഈ കണ്ടൻപന്നിയാണെങ്കി ചെലപ്പോ ചൊക്കുണ്ടാവും…
ഒരുചെറിയ ടേസ്റ്റുവ്യത്യാസോം മണോമൊക്കെ തോന്നുന്നില്ലേ നിനക്ക്..?? ചെലർക്കതു പിടിയ്ക്കത്തില്ല..!!”””_ ജോക്കുട്ടൻ വിശദീകരിച്ചു…
ഒരുകുന്തോം മനസ്സിലായില്ലേലും ഞാനപ്പോൾത്തന്നെ ആ കറിയെടുത്തൊന്നു മണത്തുനോക്കി…
അവനങ്ങനെ പറഞ്ഞതുകൊണ്ടാണോന്നറിയില്ല, എന്തോ ചെറിയൊരുമണം ഫീലാവുന്നുണ്ട്…
ഇതിനി തിന്നാൻ കൊള്ളില്ലായ്രുന്നോ..?? പണ്ടാരടണ്ടങ്ങാൻ, കഴിയ്ക്കാനുള്ള മൂഡും പോയിക്കിട്ടി…
ഞാനെല്ലാവരേം മാറിമാറിയൊന്നുനോക്കി…
അപ്പോഴേയ്ക്കും ജോക്കുട്ടൻവീണ്ടും കഴിച്ചുതുടങ്ങിയിരുന്നു…
ഒരുകൂസലുമില്ലാതെ പ്ളേറ്റിലേയ്ക്കിറച്ചിക്കറി കോരിത്തട്ടുന്നതു കണ്ടപ്പോൾ വീണ്ടുംസംശയമായി; അപ്പോയിത് നല്ലതാണോ..??
പിന്നെ ഏതാണ്ട് ചൊവയുണ്ടെന്നു പറഞ്ഞതോ..??
“”…ഡേയ്… നീ കഴിയ്ക്കാതിരിയ്ക്കുവൊന്നും വേണ്ട… അതു നല്ലയിറച്ചിതന്നെയാ… പിന്നെ ചിലർക്കുചില ഫുഡ്കഴിച്ചാൽ വയറ്റിൽപിടിയ്ക്കാതെ വരില്ലേ… ഇതുമതുപോലെ കണ്ടാമതി… പശുവിന്റെപാല് കുടിയ്ക്കുന്നവർക്ക് ആട്ടിൻപാല് കൊടുത്തുനോക്കിയ്ക്കേ…
ഒരു ചൊവവ്യത്യാസം തോന്നിയ്ക്കും… അതുപോലേയുള്ളു ഇതും..!!”””_ പറഞ്ഞതുമവൻ വീണ്ടുമൊരു കഷ്ണമെടുത്തു തിന്നുകാണിച്ചു…
പിന്നെന്തോന്നു നോക്കാൻ..?? തിരിച്ചുകടിയ്ക്കാത്ത എന്തിനേം നമ്മള്തിന്നും…
പിന്നായിത്.!
അങ്ങനെ ഞാൻ വീണ്ടും കഴിയ്ക്കാൻതുടങ്ങി…
വാളുവെച്ച ക്ഷീണങ്കൊണ്ട് മീനാക്ഷിപിന്നെ ഫുഡ്ഡൊന്നും കഴിയ്ക്കില്ലാന്നാണ് കരുതിയതെങ്കിലും ആ ഇറച്ചിക്കറികൂട്ടാതെ ഉച്ചയ്ക്കത്തെ മീൻകറികൂട്ടി അത്യാവശ്യം അപ്പവുംകഴിച്ചിട്ടാണ് അവളുംനിർത്തിയത്…
ആ പേടികൊണ്ടാണോയെന്തോ
ചേച്ചിയുടെ അച്ഛനും ഇറച്ചിയിലോമീനിലോ തൊട്ടുകണ്ടില്ല…
“”…അങ്കിളെന്താ കറികൂട്ടുന്നില്ലേ..?? അത്രയ്ക്കു സീനൊന്നുമില്ലാന്നേ… ഒന്നുനോക്കന്നേ..!!”””_ പറഞ്ഞുകൊണ്ട് കുറച്ചുകറികോരി ഞാൻ പുള്ളീടെ പ്ളേറ്റിലേയ്ക്കൊഴിയ്ക്കാൻ തുടങ്ങീതും,
“”…അയ്യോ.! മോനേ… ഒഴിയ്ക്കണ്ടാ..!!”””_ ന്നുംപറഞ്ഞ് സീതാന്റിയിടയ്ക്കു കേറി…
“”…ആഹാ.! കെട്ട്യോൻ വാളുവെച്ചാലോന്നുപേടിച്ച് കെട്ട്യോൾക്ക് സമാധാനമില്ലല്ലേ… എന്താസ്നേഹം..!!”””_ ഒരുചിരിയോടെ അതുമ്പറഞ്ഞ് കറിഞാൻ തിരിച്ചുവെച്ചതും,
“”…അതോണ്ടല്ല മോനേ…
ഞങ്ങളിതൊന്നും കഴിയ്ക്കാറില്ല… അതാ… പിന്നെ
നിങ്ങളൊക്കെയുള്ളോണ്ട് മേടിച്ചിട്ടുവന്നന്നേയുള്ളൂ..!!”””_ ചേച്ചിയുടച്ഛൻ അപ്പം സാമ്പാറിലേയ്ക്കുമുക്കി…
“”…അതെന്താ കഴിയ്ക്കാത്തേ..??”””
“”…ഓ.! പ്രത്യേകിച്ചൊന്നൂല്ല… അതങ്ങനെയാ..!!”””_ പുള്ളിയൊന്നു ചിരിയ്ക്കുവേംചെയ്തു…
ജോക്കുട്ടന്റച്ഛനിലേയ്ക്കും ആ പുഞ്ചിരിനിഴലിച്ചപ്പോൾ ഞാൻതിരിഞ്ഞു ചേച്ചിയെനോക്കി…
അവിടെക്കൂടിയാ ചിരിയാവർത്തിച്ചപ്പോഴാണ് അന്നു ചേച്ചിപറഞ്ഞത് ഓർമ്മവന്നത്;
…ഓ.! ജാതി പറയരുതെന്നാണല്ലോ.!
അല്ല.! അപ്പോളിതിവര് ഞങ്ങൾക്കുവേണ്ടി മേടിച്ചിട്ടുവന്നതാണോ..??
അതോർത്തപ്പോളെന്തോ
വല്ലാത്തൊരു സന്തോഷംതോന്നി…
അതേസമയംതന്നെ ഞാനെന്റെ വീട്ടുകാരേയുമോർത്തു…
കൂട്ടത്തിൽ പച്ചവെള്ളവുംകുടിച്ച് കവിഴ്ന്നുകിടന്ന ദിവസങ്ങളും…
പിന്നൊന്നും
കഴിയ്ക്കാൻതോന്നിയില്ല…
കഴിച്ചെന്നുവരുത്തി പെട്ടെന്നെഴുന്നേൽക്കുവായ്രുന്നു…
ഇനിയെന്റെ മുഖഭാവം കണ്ടിട്ടാണോന്നറിയില്ല,
വൈകാതെ മീനാക്ഷിയുമെഴുന്നേൽക്കുന്നത് കണ്ടു…
ഞങ്ങളുടെയാ
പെട്ടെന്നുള്ളഭാവമാറ്റം അവരു ശ്രെദ്ധിച്ചിരുന്നോന്നറിയില്ല, പക്ഷേ ഒന്നുംചോദിച്ചില്ല…
ചോദിച്ചിരുന്നേൽ
ആത്മാർത്ഥസുഹൃത്തിന്റെ തനിക്കൊണം ജോക്കുട്ടന്റച്ഛനറിഞ്ഞേനെ…
എന്നാലും മുന്നേയൊരു പരിചയോമില്ലാത്ത ഞങ്ങളോട്
ഇവരൊക്കെക്കാണിയ്ക്കുന്ന ഈ സ്നേഹമോർക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധംതോന്നുവാ…
