എന്റെ ഡോക്ടറൂട്ടി – 27 41അടിപൊളി 

…എടാ ഭീകരാ… നിനക്കിങ്ങനൊക്കെ പറയാൻപറ്റുന്നുണ്ടോന്ന മട്ടിൽ അതിനും ഞാനവനെയൊന്നു നോക്കി…

“”…ഉം.! ഇന്നിങ്ങെണീയ്ക്കട്ടെ അവള്.! അവളെന്നാ കുടിതുടങ്ങിയേന്ന് എനിയ്ക്കൊന്നറിയണം… എല്ലാത്തിന്റേം കൂടെക്കൂടി അവളുമോരോന്ന്
തുടങ്ങിവരുവാല്ലേ..??
ഒന്നൂല്ലേലുമാ കുഞ്ഞിന്റെ കാര്യമെങ്കിലും ഓർക്കണ്ടേ… അതാങ്ങണം രാത്രിയെണീറ്റു കരഞ്ഞിരുന്നേൽ ഇവളറിയോരുന്നോ..??”””_ സീതാന്റിചോദിച്ചു…

എന്നാലതിനാരും മറുപടിപറഞ്ഞില്ല…

ഇനിപറഞ്ഞിട്ടുവേണം ആ പെമ്പറന്നോത്തീടേന്ന് തല്ലുകൊണ്ടുചാവാൻ…

“”…ദേ… കാപ്പിയെടുത്തു
വെച്ചിട്ടുണ്ട്… പല്ലുതേച്ചോര്മാത്രം പോയിക്കഴിയ്ക്ക്..!!”””_ അച്ചുവിനിട്ട് താങ്ങിക്കൊണ്ട് അമ്മയതുപറഞ്ഞപ്പോൾ
ജോക്കുട്ടന്റെ എക്കിയുള്ളചിരി ഞാൻകേട്ടു…

അതിന് നീയെന്താടാ
മനുഷ്യനല്ലേന്നഭാവത്തിൽ അവനെനോക്കുമ്പോൾ അമ്മതുടർന്നു;

“”…അച്ചൂ… നീപോയി പല്ലുംതേച്ച് സോഫേടെ വിരിയുംനനച്ചിട്ടിട്ട് വന്നാൽ എന്തേലും തിന്നാൻതരാം… നോക്കിയാണ്, ഈളയൊലിപ്പിച്ചത്രേം നാശമാക്കീത്..!!”””_ ശേഷം അമ്മയുംസീതാന്റിയും കേറിപ്പോയപ്പോൾ ഞാനച്ചുവിന്റെ നേരേനോക്കി;

“”…ഓ.! ഒരുദിവസം പല്ലുതേച്ചില്ലാന്നുംകരുതി ഒന്നുംസംഭവിയ്ക്കില്ലടീ… നീ വാ..!!”””

“”…അതൊരു ദിവസമാണെങ്കിലല്ലേ..?? ഇതിന്നെങ്കിലും പല്ലുതേയ്ക്കടീന്നാ പറഞ്ഞേ..!!”””_ അവിടെയും ജോക്കുട്ടൻവിട്ടില്ല…

അതിനവൾ,

“”…പോടാ നാറീ..!!”””_ ന്നുംവിളിച്ച് റൂമിലേയ്ക്കു നടന്നപ്പോൾ,

“”…ഇതുവേണ്ടേ..??”””_ ന്നുംചോദിച്ച് മീനാക്ഷി സോഫേടെവിരി കയ്യിലെടുത്തു…

അതിനു രൂക്ഷമായൊന്നുനോക്കി തട്ടിപ്പറിയ്ക്കുമ്പോലെ പിടിച്ചുമേടിച്ചൊരു
പോക്കായ്രുന്നൂ അച്ചു…

അതുകണ്ടിട്ട് ചിരിയടക്കാനായി ഞങ്ങള് കുറച്ചുപണിപ്പെട്ടു…

“”…എന്നാ നമുക്കുപോയി
കഴിയ്ക്കാം… വാ..!!”””_
അച്ചുപോയതും ജോക്കുട്ടൻ ഞങ്ങളേയുംകൂട്ടി ഡയനിങ് ഹോളിലേയ്ക്കുനടന്നു…

എന്നാൽ ചെന്നുകേറീത് എലിക്കെണിയിലേയ്ക്കായ്രുന്നൂന്ന് മാത്രം…

എന്താന്നുവെച്ചാൽ വിളമ്പിവെച്ചിരുന്നത്
കാപ്പിയായ്രുന്നില്ല, പകരമിന്നലെ പറമ്പിലിട്ടിട്ടുപോന്ന പൊട്ടിച്ചതും പൊട്ടിയ്ക്കാത്തതുമായ സകലകുപ്പികളും ഡയനിങ്ടേബിളിലങ്ങനെ നിരത്തിയങ്ങു വെച്ചേക്കുവാണ്…

അതിനിരുവശത്തും ബാർമാൻമാരെപ്പോലെ കാർന്നോമ്മാരും…

“”…അടിപൊളി.! ഞാനിവടങ്ങുകെടക്കാം… ചോദിച്ചാലെനിയ്ക്കിതോരെ ബോധംവന്നില്ലാന്നു
പറഞ്ഞാമതി..!!”””_ ഞാൻ ശബ്ദം താഴ്ത്തിയവരോടായി പറഞ്ഞതും,

“”…എന്നാലും സിദ്ധൂ…
നിന്റെകപ്പാസിറ്റി സമ്മതിയ്ക്കണംകേട്ടോ… ടാങ്കിലുവെള്ളമടിയ്ക്കുമ്പോലെ ഇരുന്നടിച്ചിട്ട് ആദ്യമെഴുന്നേറ്റ് ഞങ്ങളെ വിളിച്ചുണർത്തീന്നൊക്കെ പറഞ്ഞാൽ അതുചില്ലറക്കഴിവല്ല… അല്ലേ മീനൂ..??”””_ ന്നായിരുന്നു എല്ലാരുംകേൾക്കേയുള്ള അവന്റെമറുപടി…

അതിനു മറുപടിപറഞ്ഞില്ലേലും അവള് ചിരിയടക്കാനായി കഷ്ടപ്പെടുന്നുണ്ടായ്രുന്നു…

…നായിന്റമോൻ.! ഊമ്പിച്ച് കയ്യേത്തന്നു.!

കലിപൂണ്ട് ഞാൻനിന്നു പല്ലുകടിയ്ക്കുമ്പോൾ ജോക്കുട്ടന്റച്ഛൻ അടുക്കളയിലേയ്ക്കു നോക്കി നീട്ടിവിളിച്ചു;

“”…എടിയേ… നാലഞ്ചു ഗ്ലാസിങ്ങോട്ടെടുത്തോ…
ദേ… പിള്ളേരുവന്ന്..!!”””

“”…ഓ.! അവർക്കു ഗ്ലാസ്സൊന്നുംവേണ്ട…
ആളാമ്പ്രതി ഓരോരുത്തർക്കും ഈരണ്ടെണ്ണംവെച്ചങ്ങു കൊടുത്താമതി… അവരുകുടിച്ചോളും… പിന്നെ എണീയ്ക്കാത്തവൾക്കുള്ളത് മാറ്റി വെച്ചേക്കണമെന്നുമാത്രം..!!”””_ ചേച്ചിയുടച്ഛനും വിട്ടില്ല…

കേട്ടതും ഞങ്ങളു പരസ്പരമൊന്നുനോക്കി…

എല്ലാം തീർന്നൂന്നുകരുതീപ്പോൾ ഇതുതുടങ്ങുന്നേ ഉണ്ടായ്രുന്നുള്ളോ..??

എന്നാപ്പൊളിച്ച്.! ഇന്നിവടെ ഉപദേശത്തിന്റെ അയ്യരുകളിയായ്രിയ്ക്കും.!

“”…ഓ.! ഇത്രയ്ക്കങ്ങട് വാരാനും മാത്രമൊന്നുമില്ല… മൂന്നാല് ബിയറടിച്ചെന്നല്ലേള്ളൂ..!!”””_ അതിനു കൂളായിത്തന്നെ പ്രതികരിച്ചുകൊണ്ട് ജോക്കുട്ടൻ കസേരയിലേയ്ക്കു പോയിരുന്നു…

കൂട്ടത്തിൽ,

“”…ഇതിത്രേം മിച്ചമുണ്ടായ്രുന്നോ..?? ഡാ… അപ്പൊയിന്നത്തേയ്ക്കും കൂടുണ്ടെടാ..!!”””_ ന്നൊരു ഡയലോഗും…

Leave a Reply

Your email address will not be published. Required fields are marked *