“”…കണ്ടോ കണ്ടോ… നമ്മളു കാര്യമ്പറഞ്ഞപ്പോ അവനവളുടെ സൈഡ് ചേരുന്നതുകണ്ടോ… ഇതാ… ഇതാ ഞാമ്പറഞ്ഞത്… ഓ.! ഇങ്ങനൊരു പെങ്കോന്തൻ..!!”””_ ജോക്കുട്ടൻ ചേച്ചിയ്ക്കൊപ്പം ചേർന്നതത്ര സുഖിയ്ക്കാതെ
അച്ചു ചീറുവായ്രുന്നൂ അന്നേരം…
…കോപ്പ്.! ഇവറ്റകളോടെ സംശയംചോദിയ്ക്കാൻ ഏതുതൊലികളഞ്ഞ
നേരത്താണാവോ തോന്നീത്..??
എനിയ്ക്കും തോന്നാതിരുന്നില്ല…
“”…ഓ.! നിന്നെപ്പോലെ
കെട്ട്യോനേംതല്ലിയോടിച്ചിട്ട് ഒറ്റാന്തടിയായി നിയ്ക്കുന്നേലുംഭേദവാ പെങ്കോന്തനായിനടക്കുന്നത്… അല്ലേടീ..??”””_ അച്ചുവിനെ താങ്ങിയശേഷം വാലുപോലൊരുചോദ്യം ചേച്ചിയ്ക്കുനേരേ നീട്ടീതും, ആ കൗണ്ടറേറ്റിട്ടോ അതോ സ്വന്തംപക്ഷത്തു നിന്നതുകൊണ്ടോന്നറിയില്ല
കേട്ടതും ചേച്ചിയൊന്നിളകി ചിരിച്ചുകൊണ്ട് ജോക്കുട്ടനോടു ചേർന്നുനിന്നു…
“”…ഇവരുതമ്മിൽ ഏതുനേരോമടിയാന്നു
പറഞ്ഞിട്ട് ഇവരു കെട്ടിപ്പിടിച്ചുനിൽക്കുവാണല്ലോ… അപ്പൊ ചുരുക്കിപ്പറഞ്ഞാൽ രണ്ടൂടി അച്ചൂനെവീണ്ടും സോമനാക്കി..!!”””_ അവസരംകിട്ടിയപ്പോൾ ഞാനുമവൾക്കിട്ടൊന്നു കൊട്ടി…
അതിനെല്ലാംകൂടെ ചിരിച്ചുമറിയുകകൂടി ചെയ്തതും ആകെപൊളിഞ്ഞുനിന്ന അച്ചു, എന്റെ മുതുകിനിട്ടൊന്നു പൊട്ടിച്ചു…
ഉടനേ,
“”…ഡീ… എന്റെ കൊച്ചിനെ തൊട്ടാലുണ്ടല്ലോ; കളിമാറും..!!”””_ എന്നുമ്പറഞ്ഞു ചാടിവീണ ചേച്ചി എന്റെ പുറംതടവിക്കൊണ്ട് അച്ചുവിനെ കലിപ്പിയ്ക്കുമ്പോഴാണ് ജോക്കുട്ടന്റെ ഫോണടിച്ചത്…
അവനതെടുത്തു നോക്കീതും,
“”…ആ.! എന്റെ വർഷക്കുട്ടി വിളിയ്ക്കുന്നുണ്ടല്ലോ..!!”””_ ന്നൊരു ഡയലോഗായ്രുന്നു…
കേട്ടപാതി ചേച്ചിയവനിട്ടൊരു കുത്തുംകൊടുത്തു…
എന്നാലവനതു കാര്യമാക്കാതെ ചേച്ചിയെ കൊഞ്ചിയ്ക്കാനെന്നോണം കവിളിനിട്ടു നുള്ളിക്കൊണ്ട് ഫോൺ ചെവിയിലേയ്ക്കുവെച്ചതും അവന്റെ കയ്യും തട്ടിത്തെറുപ്പിച്ചോണ്ട് ചേച്ചിയടുക്കളയിലേയ്ക്കു നടന്നു…
എന്നാലാ പോണപോക്കിൽത്തന്നെ അവൻ ചേച്ചീടെ കുണ്ടിയ്ക്കിട്ടൊന്നു പൊട്ടിയ്ക്കുവേംചെയ്തു…
അതിനുമവന്റെ പുറത്തിട്ടൊന്നു കൊടുത്തിട്ടാണ് ചേച്ചിപോയത്…
സത്യത്തിലവനാപ്പറഞ്ഞ ഡയലോഗുകേട്ടിട്ടാണ് ചേച്ചികലിപ്പായതെങ്കിലും, അതുകേട്ടാൽത്തന്നെ ആർക്കുംമനസ്സിലാകും അതവൻ ചേച്ചിയെവെറുതേ ചൊറിയാൻവേണ്ടി പറഞ്ഞതാന്ന്…
പക്ഷേ അവരതു മനസ്സിലാക്കാത്തപോലെ പ്രതികരിച്ചപ്പോഴേ
അവരുടെബോണ്ടിങ്ങും സ്വഭാവോം ഞങ്ങൾക്കേറെക്കുറേ പിടികിട്ടിയിരുന്നു…
കൂട്ടത്തിൽ ഇതൊന്നും അടികൂടുന്നതല്ലാന്നും അടികൂടാൻവേണ്ടി അടികൂടുന്നതാണെന്നും…
ഒരുപുഞ്ചിരിയോടെ ചുമ്മാ നോക്കിനിൽക്കുമ്പോൾ ചേച്ചിയ്ക്കു പിന്നാലെയായി ജോക്കുട്ടനും അടുക്കളയിലേയ്ക്കു നടന്നു…
ഉടനേ,
“”…പോടാ… പോ… പോയി പെണ്ണുമ്പിളേളടേന്ന് തല്ലുമേടിയ്ക്ക്… ഉളുപ്പില്ലാത്തോൻ..!!”””_ ന്ന് ഞങ്ങടെയടുത്തുനിന്ന് അച്ചു വിളിച്ചുകൂവി…
എന്നാലതിനു പട്ടിവിലപോലും കൊടുക്കാതവൻ കേറിപ്പോയതുമവൾ ഞങ്ങടെനേരേ തിരിഞ്ഞു;
“”…ഡാ… ഞാനിങ്ങനെ ഓരോന്നൊക്കെപ്പറഞ്ഞു കളിയാക്കുന്നത് മനസ്സുവെച്ചിട്ടാന്ന്
നീ കരുതല്ലേട്ടോ… സത്യത്തിലീ രണ്ടിന്റേം ബോണ്ടിങ്ങുകാണുമ്പോ ചെലപ്പോഴൊക്കെ എനിയ്ക്കും കൊതിവരൂടാ… അത്രയ്ക്കു കമ്പനിയാ രണ്ടും..!!”””_ അച്ചുചിരിച്ചു…
ശേഷം മീനാക്ഷിയുടെ മുഖത്തേയ്ക്കുനോക്കി അവൾതുടർന്നു;
“”…നിങ്ങക്കറിയോ, ഒരുദിവസം ഇവനെങ്ങാനും വരാൻവൈകിയാൽ അവളൊരുനൂറുതവണ വാതിൽക്കൽപ്പോയി നോക്കും… എന്തിന്, അവൻവരാതെ
ഫുഡ്ഡുപോലും കഴിയ്ക്കൂലാന്നേ..!!
…അതുപിന്നേം
പോട്ടേന്നുവെയ്ക്കാം, ഇവറ്റോൾടെ വാട്‌സാപ്പ് ചാറ്റൊന്നുകാണണം… അവൻകടയിൽ പോകുമ്പോഴോ അല്ലെങ്കി വേറെവിടേയ്ക്കെങ്കിലും പോയിരിയ്ക്കുമ്പോഴോ ഒക്കെയുള്ള രണ്ടിന്റേം വിളീംചാറ്റുമൊക്കെ കണ്ടാത്തോന്നും രണ്ടുമിപ്പോഴും കോളേജിൽപ്പഠിയ്ക്കുന്ന ലവേസാന്ന്..!!”””_ കക്ഷി രഹസ്യമെന്നോണം ചുറ്റുമൊക്കെ നിരീക്ഷിച്ചുകൊണ്ടാണ് അതുപറഞ്ഞത്…
…ഇങ്ങനവരെക്കുറിച്ച് തള്ളിമറിയ്ക്കാൻ നെനക്കു ദിവസക്കൂലിയാണോന്നു ചോദിയ്ക്കാനായി തോന്നിയെങ്കിലും വന്നദിവസം മുതലുള്ള അവരുടെ കൂട്ടെന്താണെന്ന് കണ്ടറിഞ്ഞതിനാൽ അങ്ങനെ ചോദിയ്ക്കാൻ തോന്നീല്ല…
