അങ്ങനെയിരുന്ന് കൊതികുത്തിയതാണേലും എന്റെ ഡയലോഗുകേട്ട് ചേച്ചിയുമമ്മയും മുഖത്തോടുമുഖംനോക്കി ചിരിയടക്കി…
അതാണേൽ മീനാക്ഷിയ്ക്കു ക്ഷീണമാകുവേംചെയ്തു…
അവളുടനേ വിഷയംമാറ്റാനായി,
“”…അതേ ചേച്ചീ… ചേച്ചിവിഷമിയ്ക്കണ്ട… ഞാൻനോക്കിക്കോളാ…
പിന്നെ കഴിയ്ക്കാനെന്തേലും കൊടുക്കണേൽ എടുത്തുവെച്ചാമതി..!!”””_ ഒന്നുപതറിയെങ്കിലും കക്ഷിപറഞ്ഞൊപ്പിച്ചു…
“”…ഏയ്.! അതൊന്നുംവേണ്ടെടീ… അവനിപ്പൊ പാലുകുടിച്ചേയുള്ളൂ… ഇനിയൊരു രണ്ടുമൂന്നു മണിയ്ക്കൂറത്തേയ്ക്ക് നല്ലയുറക്കമായ്രിയ്ക്കും… എണീയ്ക്കുമ്പോഴേയ്ക്കും എന്തായാലും ഞങ്ങളിങ്ങുവരും… അതോണ്ട് നിങ്ങളൊന്നു ശ്രെദ്ധിച്ചോണ്ടാമാത്രംമതി..!!”””_ ചേച്ചിയുടെ മറുപടി… അതിനവൾ തലകുലുക്കീതും,
“”…നിങ്ങളുവരുന്നില്ലേ..??”””_ ന്നുംചോദിച്ച് ജോക്കുട്ടന്റെ വിളിയെത്തി…
“”…നീവാടീ… ബാക്കിയൊക്കെ വന്നിട്ടുപറയാം… അവൻ നേരംവെളുത്തപ്പോഴേ ഒരുങ്ങിനിൽക്കുവാ..!!”””_ പിന്നുമെന്തോ പറയാനായിത്തുടങ്ങിയ ചേച്ചിയേയും പിടിച്ചുവലിച്ച് അമ്മ പുറത്തേയ്ക്കുനടന്നു…
“”…അല്ലമ്മച്ചീ… ഇവൻ റെഡിയായിനിൽക്കുമ്പോൾ പുള്ളിയവിടെ മരിച്ചായ്രുന്നോ..??”””_ തൊണ്ടയിലിരുന്നത് വിഴുങ്ങാൻപോലും മനസ്സുകാണിയ്ക്കാതെ ഞാൻ വിളിച്ചുചോദിച്ചതും മീനാക്ഷിയൊറ്റച്ചിരിയായ്രുന്നു…
അതിനമ്മയ്ക്കും ചിരിയ്ക്കണമെന്നൊക്കെ ഉണ്ടായ്രുന്നേലും ചേച്ചിയടുത്തു നിന്നതുകൊണ്ട് അവരുകടിച്ചൊതുക്കി…
“”…തരാട്ടാ… ഇതിന്റെമറുപടി
ഞാൻ തിരിച്ചുവന്നിട്ട് തരാമേ… മോനിവിടൊക്കെത്തന്നെ കണ്ടാമതി..!!”””_ കെട്ട്യോനെപ്പറഞ്ഞത്
ഇഷ്ടമാകാതെന്നെ നോക്കിദഹിപ്പിച്ചുകൊണ്ട് പുള്ളിക്കാരി പുറത്തേയ്ക്കിറങ്ങുമ്പോഴും മീനാക്ഷി ചിരിയടക്കിയിരുന്നില്ല…
“”…എന്നാ നീ കഴിയ്ക്ക്… ഞാമ്പോയി തക്കുടൂനെ നോക്കട്ടേ..!!”””_ വണ്ടി ഗെയ്റ്റുകടന്നിറങ്ങുന്ന ശബ്ദംകേട്ടതും
അതുമ്പറഞ്ഞു മീനാക്ഷി റൂമിലേയ്ക്കുനടന്നു…
“”…അതേ… പോണതൊക്കെക്കൊള്ളാ… കുഞ്ഞിനെ കുത്തിയെഴീപ്പിയ്ക്കരുത്..!!”””_ പിന്നിൽനിന്നും ഞാൻ വിളിച്ചുപറഞ്ഞതിന്
നോക്കിയൊന്നു ദഹിപ്പിച്ചശേഷമവൾ റൂമിലേയ്ക്കുകേറി…
…അന്നവന്റേന്നൊന്ന് കിട്ടിയതു പോരാഞ്ഞിട്ടാവും ചാടിത്തുള്ളി പോണേ… എന്താവോന്തോ..??
അങ്ങനൊക്കെചിന്തിച്ചു
കഴിച്ചെഴുന്നേറ്റ ഞാൻ പിന്നവളെ മൈൻഡാക്കാതെ ടിവിയ്ക്കുമുന്നിലേയ്ക്കു പോയ്‌രിയ്ക്കുവായ്രുന്നു…
ഫോണിൽനോക്കികൊണ്ട് ടീവിയുംതുറന്നുവെച്ച് കുറച്ചുനേരമിരുന്നപ്പോഴേയ്ക്കും അതുചടച്ചു…
അപ്പോഴാണ് റൂമിനുള്ളിൽ തക്കുടുവും മീനാക്ഷിയുമുള്ളത് ചിന്തയിൽവരുന്നത്…
പിന്നൊന്നും നോക്കിയില്ല… നേരേയങ്ങോട്ടേയ്ക്കു
വെച്ചുപിടിച്ചു…
അവൾ കുഞ്ഞുകിടക്കുന്ന തൊട്ടിലിനരികിൽ കട്ടിലിലിരിയ്ക്കുവാണ്…
ഉടനെ ഞാനുമടുത്തേയ്ക്കുചെന്ന് അവൾക്കരികിലായിരുന്നു…
“”…ദേ… ഇവടെവന്നിരിയ്ക്കുന്നതൊക്കെ കൊള്ളാം… ഓരോന്നുപറഞ്ഞ് കുഞ്ഞിനെയൊണത്തിയാൽ എന്റെവിധമ്മാറും..!!”””_ ഞാനങ്ങോട്ടേയ്ക്കു ചെന്നത് അത്രസുഖിയ്ക്കാത്ത മട്ടിൽ മീനാക്ഷിപറഞ്ഞു…
“”…പിന്നേ… നിന്റെ വിധമ്മാറിയാലെനിയ്ക്ക് ഓണമ്മന്നപോലെയാ… ഒന്നുപോടീ..!!”””_ അവളെയൊന്നു പുച്ഛിച്ചശേഷം തൊട്ടിലിലേയ്ക്കു കൈനീട്ടി തക്കുടൂനെ തൊടാൻനോക്കീതും,
മീനാക്ഷിയെന്റെ കൈയ്ക്കിട്ടൊന്നുതന്നു…
“”…ചുമ്മാതിരിയ്ക്കെടാ… നിനക്കെന്തിന്റെ കേടാ..?? അതിനെത്തൊട്ടിനി
എഴുന്നേൽപ്പിച്ചാലേ സമാധാനമാകൂള്ളോ..??”””
“”…ഒന്നുപോടീ…
ഇത്രേംജാഡയിടാൻ
ഇതുനിന്റെ കുഞ്ഞൊന്നുമല്ലല്ലോ… ഞാൻതൊടും..!!”””_ വീണ്ടും വാശിയോടെ കുഞ്ഞിനുനേരേ കൈനീട്ടിയതും,
“”…നീയങ്ങനിവനെ തൊടണ്ട… കുഞ്ഞിനെ നോക്കിക്കോളാൻ ചേച്ചിയെന്നെയാ ഏൽപ്പിച്ചേക്കണേ..!!”””_ പറഞ്ഞുകൊണ്ട് തൊട്ടിലിൽക്കിടന്ന തക്കുടൂനെ വാരിയെടുത്തവൾ പുറത്തേയ്ക്കൊറ്റ നടത്തം…
“”…അതെന്താടീ അങ്ങനൊരു പറച്ചില്..?? എനിയ്ക്കും തൊടണം… താടീ..!!”””_ പിന്നാലേചെന്ന് കുഞ്ഞിനെത്തൊടാനാഞ്ഞുകൊണ്ട് ഞാനതുപറഞ്ഞതും അവളതിനേം താങ്ങിപ്പിടിച്ചോണ്ട് ഹോളിലേയ്ക്കൊറ്റ ഓട്ടമായ്രുന്നു…
