അപ്പോഴേയ്ക്കും മറ്റേചിക്കനിലും മസാലയൊക്കെ ഫിക്സാക്കി ചേച്ചിയെനിയ്ക്കു തന്നിരുന്നു…
അതും കമ്പിയിൽകോർത്ത് ഒരുവശം തീയ്ക്കുമുകളിലൂടെ അച്ചുവിന്റെ കയ്യിലേയ്ക്കുകൊടുത്ത് ചിക്കനെ തീയ്ക്കുമേലെയായി പ്രതിഷ്ഠിച്ചു…
“”…ഇതാ… ഇതുകൂട്ടിപ്പിടിച്ചോ..!!”””_ പഴയൊരു തുണികീറി രണ്ടുപീസാക്കി എനിയ്ക്കുമച്ചുവിനും തന്നശേഷം ജോക്കുട്ടൻചോദിച്ചു;
“”…നിന്റച്ഛന്റെസ്വഭാവം ഇവിടെ കാർന്നോരുപറഞ്ഞു കുറച്ചൊക്കെയറിയാം… അതോണ്ടുചോദിയ്ക്കുവാ; അങ്ങേരുടെ വീട്ടിക്കിടന്നോണ്ട് ഈ ഉടായിപ്പൊക്കെച്ചെയ്യാൻ നിനക്കെങ്ങനെ പറ്റുന്നെടാ..??”””
“”…അതിനു നിങ്ങള് സിത്തൂന്റെ പകുതിയഭ്യാസംപോലും കണ്ടിട്ടില്ലാലോ… അതുകൂടി കണ്ടിട്ടുവേണമായ്രുന്നൂ വിലയിരുത്താൻ..!!”””_ പറഞ്ഞതിനൊപ്പം ഞാനൊരു ബിയറെടുത്തു പൊട്ടിച്ചു…
“”…ആഹാ.! നീയടിച്ചും തുടങ്ങിയോ..?? എന്നാലൊരെണ്ണം എനിയ്ക്കൂടെ എടുത്തോ..!!”””_ കൈനീട്ടിയവൻ ചോദിച്ചതും,
“”…എനിയ്ക്കുംവേണം..!!”””_ ന്നുമ്പറഞ്ഞ് അച്ചുവുമെഴുന്നേറ്റു…
“”…അച്ചൂ..??”””_ വിളിയ്ക്കുമ്പോൾ ചേച്ചീടെ സ്വരത്തിലാകെയൊരു അമ്പരപ്പുനിറഞ്ഞിരുന്നു…
അതിനൊന്നു ചിരിച്ചുകാണിച്ചിട്ട് അവളാക്കുപ്പി തുറന്നുവായിലേയ്ക്കു കവിഴ്ത്തീതും ചേച്ചിയുടെ വാപൊളിഞ്ഞു…
സ്വന്തമനിയത്തി കെട്ട്യോനെക്കാളും വല്യ ടാങ്കറാണെന്നറിഞ്ഞ ഒരു ചേച്ചീടെവിലാപം…
“”…ദേ വെള്ളമടിച്ച് താളംതുള്ളാതെ ഒരെണ്ണംവല്ലതും കുടിച്ചിട്ട് വന്നേക്കണം… എനിയ്ക്കുവയ്യ കിടന്നു തീ തിന്നാൻ..!!”””_ അച്ചുവിന്റെ കുടികണ്ട് കിളിപോയിനിന്ന ചേച്ചി ഞാനെടുത്തുകൊടുത്ത ബിയർബോട്ടിൽ കൈനീട്ടിവാങ്ങുന്ന ജോക്കുട്ടന്റെനേർക്ക് ചീറിക്കൊണ്ടാണ് ആ വിഷമംതീർത്തത്…
അതിനൊരു പുളിച്ചചിരിയോടെ ഞങ്ങളെയവൻ നോക്കീതും ഞങ്ങളവനെയാക്കി…
“”…നാണമില്ലല്ലോടാ നാറീ…
ഇങ്ങനെ പെണ്ണുമ്പിളേളടെ വായിലിരിയ്ക്കുന്നതു കേൾക്കാൻ..?? സത്യത്തിൽ നീയാണോ അതോയിവളാണോ ആണ്..??”””_ അച്ചുവൊന്നു
കിലുത്തിക്കൊടുത്തതും,
“”…എന്നിട്ടാണത്വം കുമിഞ്ഞുകൂടിയ നിന്റെകെട്ട്യോൻ പോയിട്ട് പിന്നെവരാഞ്ഞതെന്തടീ..?? അവിടത്തെയവന്റെ സെറ്റപ്പ് നിന്നെക്കാൾ സൂപ്പറായോണ്ട് തന്നേ..??”””_ അവനുംവിട്ടില്ല…
ഉടനെ കയ്യിലിരുന്ന കമ്പി ഒരുകയ്യിലേയ്ക്കൊതുക്കി കുനിഞ്ഞവൾ ഒരു വിറകുകൊള്ളി കയ്യിലെടുത്തു…
“”…പറേടാ… ഇനിയെന്റെ കെട്ട്യോനെക്കുറിച്ച് ഒരുവാക്കു പറഞ്ഞുനോക്കെടാ..!!”””_
ന്നുമ്പറഞ്ഞ് വിറകെടുത്ത് വീശി…
“”…ഡീ… ഇവിടെക്കിടന്നു
ബഹളംവെച്ചു നാട്ടുകാരെയുണർത്താതെ മിണ്ടാതിരിയ്ക്കെടീ..!!”””_ അപ്പോൾത്തന്നെ ചേച്ചിയുടെചീറലുമുയർന്നു…
ആസമയം മീനാക്ഷിയെഴുന്നേറ്റുപോയി കെയ്സിൽനിന്നൊരു ബിയറെടുത്തു…
ശേഷംതിരിഞ്ഞപ്പോൾ ഞങ്ങളെല്ലാരുംചേർന്ന് അവളെയുറ്റുനോക്കുന്നതാണ് കണ്ടത്…
“”…അതേ… ചോദിയ്ക്കാതേം പറയാതേം എടുത്തോണ്ടിതെങ്ങോട്ടാ..??”””_ ജോക്കുട്ടൻ ചേച്ചിയുടടുത്തേയ്ക്കു ചേർന്നിരുന്ന് ഒന്നുകൊളുത്തീതും, എടുത്തതബദ്ധമായോന്ന ഭാവത്തിൽ അവളെല്ലാരേം മാറിമാറിനോക്കി…
“”…അതുപിന്നെ എല്ലാരുമെടുത്തപ്പോൾ…”””_ കക്ഷിയൊന്നു വിക്കി…
“”…അതേ… ബാക്കിയുള്ളോര് എടുത്തൂന്നുവെച്ച്
നീയങ്ങനെടുക്കാൻ നിൽക്കണ്ട… കുപ്പിയിങ്ങെട്, അതിന്റെ അടപ്പിലൊഴിച്ചുതരാം..!!”””_ ന്നുള്ള എന്റെകമന്റും അതിനു ചേച്ചിയുടെയൊരു ചിരിയുംകൂടെയായപ്പോൾ മീനാക്ഷിയാകെ ചൂളിപ്പോയി…
പോയി എടുത്തുപോയല്ലോന്ന അവസ്ഥയിൽ നിന്നുരുകുമ്പോൾ അവളുടെ രക്ഷകയെന്നോണം അച്ചുവവതരിച്ചു…
“”…അതെന്താടാ അങ്ങനൊരു വർത്താനം..??
അവളൊരെണ്ണമടിച്ചൂന്നുവെച്ച് ഇവിടെന്തു സംഭവിയ്ക്കാനാ..?? കുടിച്ചോട്ടേന്ന്..!!”””
“”…അല്ലടീ… ഇവൾക്കു കപ്പാസിറ്റിയൊന്നുമില്ലാന്ന്… കുടിയ്ക്കാൻനിന്നാൽ അന്നത്തെപ്പോലെ ഫുള്ളലമ്പാവും… പിന്നെ നാണക്കേടും… അപ്പൊപ്പിന്നെ കൂടുതലുകുടിയ്ക്കാത്തതല്ലേ മെച്ചം..??”””
“”…ഒന്നുപോടാ… നീ വല്യേതോ പട്ടണത്തീന്നൊക്കെ വന്നതാണെന്നാണല്ലോ
നിന്റെവെയ്പ്പ്.! എന്നിട്ടും ഈ ഊളത്തരത്തിനൊരു
കുറവുമില്ലല്ലോടാ ഊളേ…
ആണുങ്ങള് കുടിച്ചുകൂത്താടിയാ പോകാത്ത എന്തുമാനാഭിമാനമാടാ പെണ്ണുങ്ങളു കുടിച്ചൂന്നുവെച്ച് പോണേ..??”””_ അച്ചുവടിച്ച് വായിൽത്തന്നപ്പോൾ എന്തുപറയണമെന്നറിയാതെ ഞാൻ ചിക്കന്റെ വേവുനോക്കിനിന്നു…
