പക്ഷേയിത്തവണ കരച്ചിലായ്രുന്നില്ല, പകരം നാണമായ്രുന്നു…
അതിനും നിറഞ്ഞൊരു ചിരിയായ്രുന്നു എല്ലാരുടേംമറുപടി…
അതോടെയാ സങ്കട മൈന്റൊക്കെക്കളഞ്ഞ് ഞാനുമൊന്നു ഫ്രീയായി…
ഇവടെയും എനിയ്ക്കാരൊക്കെയോ ഉണ്ടെന്നൊരുതോന്നൽ…
അങ്ങനെയാ ഫ്രീമൈന്റോടെ
പോകാനിറങ്ങുമ്പോൾ ചേച്ചിവന്ന് കുറച്ചു നോട്ടുകളെന്റെ പോക്കറ്റിലേയ്ക്കു തിരുകി…
എന്നിട്ട്,
“”…പോണവഴിയ്ക്ക് രണ്ടാളുമെന്തേലുമൊക്കെ മേടിച്ചുകഴിയ്ക്കണേ..!!”””_ ന്നൊരുപദേശവും…
അതിനു തലകുലുക്കിക്കൊണ്ടെല്ലാരോടും യാത്രപറയുമ്പോഴാണ്
സീതാന്റിയുടെ കയ്യിലിരുന്ന് തക്കുടു കയ്യുംകാലുമിട്ടടിയ്ക്കുന്നതു കണ്ടത്…
“”…അവനോടുകൂടി പറഞ്ഞിട്ടുപോവാടാ..!!”””_
മീനാക്ഷി തലചെരിച്ചെന്നെനോക്കി…
ഉടനേ ഞാൻ സീതാന്റിയുടടുത്തേയ്ക്കു നടന്നു… പിന്നാലേ മീനാക്ഷിയും…
“”…തക്കുടൂ… എന്നാ നമ്മള് പോട്ടേടാ..??”””_ അവന്റെ കവിളിലൊന്നുതട്ടീതും ഇരുകൈകളുംനീട്ടി അവനെന്റെ നെഞ്ചത്തേയ്ക്കു ചാഞ്ഞു…
ഉടനേ സീതാന്റിയുടെ കയ്യിൽനിന്നും അവനെവാങ്ങി കൊഞ്ചിച്ചശേഷം,
“”…നീ വരുന്നോടാ
ഞങ്ങക്കൊപ്പം..??”””_ ന്നവനോടു ചോദിച്ചതും അവനെന്തൊക്കെയോ മനസ്സിലായമട്ടിൽ തലയാട്ടി…
“”…ആം.! കൂടെച്ചെല്ല്… നിന്നെക്കൊണ്ടവനൊത്തിരി ആവശ്യങ്ങളുള്ളതാ…
അല്ലേസിദ്ധൂ..??”””_ ചേച്ചിചിരിച്ചു…
മറ്റുള്ളവരെല്ലാം അതേറ്റുപിടിച്ചപ്പോൾ ഞാനുമവർക്കൊപ്പം കൂടുവായ്രുന്നു…
“”…എന്നാ തക്കുടു അങ്കിളിനൊരുമ്മ തന്നേടാ..!!”””_ കവിളുനീട്ടിപ്പിടിച്ച് പറഞ്ഞതും അവനെന്റെ കവിളിലേയ്ക്കു ചുണ്ടുചേർത്തു…
ശേഷം കുഞ്ഞിനെ ആന്റിയ്ക്ക് തിരികെകൊടുക്കാനൊരുങ്ങുമ്പോഴാണ് തക്കുടുവിനെത്തന്നെ കൊതിയോടെ നോക്കിനിൽക്കുന്ന മീനാക്ഷിയെ ഞാൻ ശ്രെദ്ധിച്ചത്…
“”…ദേ… മീനുവാന്റിയ്ക്കൂടി ഒരുമ്മകൊട്..!!”””_ കുഞ്ഞിനെ മീനാക്ഷിയ്ക്കുനേരേ നീട്ടി ഞാൻപറഞ്ഞതും ഒന്നാലോചിച്ചശേഷം ഒരുമ്മയവൻ അവൾക്കുംകൊടുത്തു…
ആ ഉമ്മകിട്ടിയതും എന്തെന്നില്ലാത്ത സന്തോഷത്തോടെ അവൾ തക്കുടൂന്റെകവിളിലും അമർത്തി ചുംബിച്ചു…
ശേഷം കുഞ്ഞിനെ സീതാന്റിയെ ഏൽപ്പിയ്ക്കുമ്പോൾ വല്ലാത്തൊരു ഭാവത്തോടെ മീനാക്ഷിയെന്റെ കണ്ണുകളിലേയ്ക്കു നോക്കി…
ആ നിറഞ്ഞകണ്ണുകളിൽ എന്തോ പറയാനുള്ളതുപോലൊരു വിങ്ങൽ…
അപ്പോഴേയ്ക്കും ജോക്കുട്ടൻ ഇന്നോവയുമായിവന്നു…
“”…എന്നാ ഞങ്ങളിറങ്ങട്ടേ..??”””_ തിരിഞ്ഞുനിന്ന് അവരോരുത്തരോടുമായി ചോദിയ്ക്കുമ്പോൾ ഒരിയ്ക്കൽക്കൂടി ഞങ്ങൾടെ കണ്ണുനിറഞ്ഞു…
“”…പോയിട്ടുവരട്ടേന്ന് പറയടാ..!!”””_ ന്നുപറഞ്ഞ അച്ഛൻ;
“”…പിന്നെന്തുവന്നാലും ഒന്നുവിളിച്ചാമതീട്ടാ… ഈ അച്ഛനുണ്ടാവും നിന്റൊപ്പം..!!”””_ ന്നു കൂടി കൂട്ടിച്ചേർത്തതും,
ഏതൊരുമകനും മകളും കേൾക്കാൻ കൊതിയ്ക്കുന്നയാ വാക്ക്
ആ മനുഷ്യന്റെവായീന്നു കേട്ടപ്പോൾ ഈലോകം വെട്ടിപ്പിടിച്ച സന്തോഷമായ്രുന്നൂ എനിയ്ക്ക്…
നിറഞ്ഞമനസ്സിനെ അടക്കിപ്പിടിയ്ക്കാതെ അച്ഛനെ ചെന്ന് വരിഞ്ഞുമുറുക്കുമ്പോൾ, അന്നു ഞാൻ തിരിച്ചറിഞ്ഞു; ഒരച്ഛന്റെസ്നേഹം ഞാനെന്തോരം കൊതിച്ചിരുന്നൂന്ന്…
അബദ്ധംപറ്റീതാന്നു പറഞ്ഞ വാകൊണ്ട് മോനേന്നൊരു വിളികേൾക്കാൻ ഞാനെന്തോരം ആഗ്രഹിച്ചിരുന്നൂന്ന്…
എന്റെയാ അവസ്ഥ മനസ്സിലാക്കിയിട്ടാവണം, കണ്ണുതുടയ്ക്കാത്തവരായി ആരുമുണ്ടായ്രുന്നില്ലവിടെ…
“”…എന്നാ ഞങ്ങളിറങ്ങുവാട്ടോ..!!”””_ അച്ഛന്റെപിടി വിട്ടുമാറിയശേഷം അതുമ്പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിലേയ്ക്കുകേറി, പിന്നാലേ മീനാക്ഷിയും…
ഒന്നു കണ്ണുതുടച്ചശേഷം നോക്കുമ്പോൾ എന്നെനോക്കിപുഞ്ചിരിച്ച
മീനാക്ഷിയെ ഞാൻകണ്ടു…
അതിനുമറുപടിയായി അർത്ഥമറിയാത്തൊരു പുഞ്ചിരി ഞാനും പൊഴിയ്ക്കുമ്പോൾ ജോക്കുട്ടൻവന്ന് വണ്ടി സ്റ്റാർട്ട്ചെയ്തിരുന്നു…
എന്നാലപ്പോഴും ഞാനറിഞ്ഞില്ല; ആ യാത്ര പുതിയൊരു തുടക്കത്തിന്റേതായ്രുന്നൂന്ന്…
ഒന്നിനേംകൂസാത്ത ഒറ്റബുദ്ധിക്കാരനായ സിദ്ധാർഥ് മിന്നൂസിന്റെമാത്രം കുട്ടൂസായി മാറുവായ്രുന്നൂന്ന്…
…തുടരും.!
❤️അർജ്ജുൻ ദേവ്❤️
