“”…എന്നാ ജോക്കുട്ടനെവിളിച്ച് സാധനംറെഡിയാക്കാൻ പറയട്ടേ..??”””_ അച്ചുചോദിച്ചു…
“”…അവനെ വിളിയ്ക്കണോ..??
സാനം നമ്മുക്കുതന്നങ്ങു സെറ്റാക്കിയാൽപ്പോരേ..??”””_ ഞാനിടയ്ക്കുകേറി…
“”…അപ്പൊപ്പിന്നെ കാശോ..??”””_ അച്ചു കണ്ണുമിഴിച്ചു…
“”…അതിനല്ലേ ഇവള്..??
നീയിറക്കൂലേടീ വേൾഡ്ബാങ്കേ..??”””_ ഞാൻ മീനാക്ഷിയെനോക്കി ചോദിച്ചതിന് ആദ്യമൊന്നു തലകുലുക്കിയ അവൾ,
“”…ഒത്തിരിക്കാശാവോ..??”””_ ന്ന് തിരിച്ചൊരുചോദ്യവുമിട്ടു…
അതിന്,
“”…അന്നത്തെപ്പോലെ കേറ്റി വെറുപ്പിയ്ക്കാനാണേൽ ഒത്തിരിയാവും..!!”””_ ന്ന് ഞാൻമറുപടികൊടുത്തു…
“”…മ്മ്മ്.! എന്നാ ഞാമ്പോയി കാർഡെടുത്തിട്ട് വരാം… പോയ്ക്കളയല്ലേ..!!”””_ പറഞ്ഞുകൊണ്ടവൾ റൂമിലേയ്ക്കുപോകാനായി
തുടങ്ങീതും അച്ചുവവളെ തടയുവായ്രുന്നു…
“”…അതൊന്നുംവേണ്ട മീനൂ…
ഞാൻ ജോക്കുട്ടനെ വിളിയ്ക്കാം… അവൻ സെറ്റാക്കിക്കോളും…
അതുമതി..!!”””
“”…അപ്പൊ അവനറിഞ്ഞാൽ സീനില്ലേ..??”””_ എനിയ്ക്കു ചെറിയൊരാശങ്കതോന്നി…
“”…എന്തിന്..?? എടാ… അവനും നമ്മടെകൂടെ കൂടുവല്ലേ… പിന്നെന്തോന്ന് സീൻ..?? പണ്ടു കോളേജിൽവെച്ച് ഞാൻ ബിയറടിച്ചതൊക്കെ അവനറിയാം… അതോണ്ടവൻ വിഷയമല്ല..!!”””_ പറഞ്ഞശേഷം ഫോണെടുത്തവൾ
ജോക്കുട്ടനെവിളിച്ചു…
ഡയലിങ്ങ്ടൂൺകേട്ടതും സ്പീക്കറിലിടുകേംചെയ്തു…
“”…അഹ്.! എന്താടീ..??”””_ അവന്റെശബ്ദം…
“”…എടാ… ഞാനും സിദ്ധൂം
മീനൂങ്കൂടി നൈറ്റ് ബിയറെടുക്കാൻ പ്ലാനിട്ടേക്കുവാ… നീ കൂടുന്നുണ്ടോ..??”””
“”…അതെന്തു ചോദ്യമാണ് കർളേ..?? ആഘോഷമേതായാലും വെള്ളമടിയുണ്ടേൽ ജോക്കുട്ടൻറെഡി..!!”””_ ഡയലോഗിനൊപ്പം
ബാക്ക്ഗ്രൗണ്ടിൽ ഒരിളിഞ്ഞ ചിരികൂടിവന്നതും, ഓരോരോ കണ്ണാപ്പകളെ വിളിച്ചുവരുത്തി അവസാനം സാധനംതികയോന്ന
പേടിയായ്രുന്നൂ എനിയ്ക്ക്…
“”…അങ്ങനെ ജോക്കുട്ടൻ റെഡിയാണേൽ മര്യാദയ്ക്കു ബിയറുംമേടിച്ചിട്ട് വാ..!!”””_
അച്ചു കിലുത്തി…
“”…ഒഹോ.! നിങ്ങളപ്പോളെന്നെ എറിഞ്ഞുപിടിച്ചതാല്ലേ… നല്ലതാടീ… അല്ലേലും ഓസിനടിയ്ക്കാനുള്ള യോഗമൊന്നും നമുക്കില്ല..!!”””_ അവന്റെ പിറുപിറുപ്പ് ഓവർഹിയർചെയ്തതും
മീനാക്ഷിയും അച്ചുവും ചിരികടിച്ചമർത്തി…
എന്നാലപ്പോഴും, സാനം തികഞ്ഞില്ലേലവന്റെ ഓസെല്ലാംകൂടി കടിച്ചുപറിയ്ക്കുമെന്ന ഭാവത്തിലായ്രുന്നൂ ഞാൻ…
“”…ഡാ… മേടിയ്ക്കണേടാ… മറക്കല്ലേ..!!”””_ ചിരിയടക്കിയശേഷം അച്ചുവോർമ്മിപ്പിച്ചതിന്,
“”…ആം.! ശെരി..!!”””_
യെന്നുമൂളിയ അവൻ,
“”…അല്ല… ഏതാ
മേടിയ്ക്കേണ്ടേ..??”””_ ന്ന് തിരിച്ചുചോദിച്ചതും അച്ചുവെന്റെ മുഖത്തേയ്ക്കുനോക്കി…
“”…കെഎഫ്സ്ട്രോങ്ങ് പറ..!!”””
“”…അയ്യേ.! അതു മാട്ടസാനം… അതുവേണ്ട… നമുക്കു ബ്രോകോഡ്പറയാം..??”””_ മുഖംചുളിച്ചശേഷം അവൾ ചോദ്യഭാവത്തിൽ നോക്കുമ്പോഴും മീനാക്ഷിയിതെല്ലാംകേട്ട് വെറുതേനിന്നതേയുള്ളൂ…
“”…അയ്‌ന് ബ്രോകോഡൊക്കെ ഇവടെക്കിട്ടോ..??”””_ എനിയ്ക്കുസംശയം…
ഉടനെ ലൈനിലുണ്ടായ്രുന്ന ജോക്കുട്ടൻ ഇടയ്ക്കുകേറി;
“”…അതെന്താടാ അങ്ങനൊരുടോക്ക്..??
നമ്മളത്ര ഭയങ്കര കൺട്രീസൊന്നുമല്ലാട്ടാ..!!”””
“”…ഏയ്.! ഞാനൊരു
തമാശയ്ക്കു ചോദിച്ചെന്നേയുള്ളൂ… അങ്ങനെയാണേൽ ബ്രോകോഡ്തന്നെടുത്തോ..!!”””
“”…മ്മ്മ്.! എത്രയെണ്ണംവേണം..??”””
“”…അതുപിന്നെ… മൊത്തമൊരു കെയ്സെടുത്തോ… ആവശ്യംവരും..!!”””_ ചുമ്മാതെയാണേലും
ഇട്ടുനോക്കാൻ ഞാൻ മിടുക്കനാണല്ലോ… ഏത്..??
“”…മ്മ്മ്.! ശെരി… ശെരി..!!”””_ മൂളിക്കൊണ്ടവൻ ഫോൺവെയ്ക്കുമ്പോൾ ഇരുപത്തിനാല് ബോട്ടിലുവെച്ച് ഞാനിവടൊരു താജ്മഹലുപണിയുമെന്ന സന്തോഷമായ്രുന്നൂ മനസ്സുനിറയെ…
“”…അല്ല… ഓർഡറിട്ടതൊക്കെ കൊള്ളാം… പക്ഷേ ഇതൊക്കെയാരു കുടിച്ചുതീർക്കുമെന്നാണ്..??”””_ അച്ചു സംശയത്തോടെ നോക്കീതും,
“”…യാരെപ്പാത്ത് എന്നാ കേൾവി..?? സാനം ഗുമ്മാണേൽ ഒറ്റയിരുപ്പിനൊരു ഇരുപതെണ്ണം ഞാന്തന്നടിയ്ക്കും..!!”””_ ന്നൊരു കീച്ചങ്ങുകീച്ചി…
“”…നീ തള്ളുന്നതൊക്കെ കൊള്ളാം… പക്ഷേ ന്റെ വീടിനെന്തേലുംപ്പറ്റിയാ സ്വഭാവംമാറും പറഞ്ഞേക്കാം..!!”””_ അവള് തിരിച്ചുകൊട്ടീതും ഞാൻചമ്മി…
