എന്റെ ഡോക്ടറൂട്ടി – 27 42അടിപൊളി 

പെണ്ണൊക്കെയടിച്ച് തീട്ടമായ്ട്ടുള്ള ഇരിപ്പാണ്…

“”…അങ്ങനെയാണേൽ ഞാനുമിനിയിവളെ ചേച്ചീന്നുവിളിയ്ക്കാം…
മീനാക്ഷിച്ചേച്ചീ… എനിയ്ക്കൊരു കുപ്പികൂടിങ്ങെടുത്തേ..!!”‘””_ അടിച്ചുപൂക്കുറ്റിയായി തലയേത് കാലേതെന്നറിയാതിരുന്ന മീനാക്ഷിയെച്ചുരണ്ടി ഞാനതുപറഞ്ഞതും,

“”…നിന്റെ മറ്റവളെപ്പോയി വിളിയ്ക്കെടാ ചേച്ചീന്ന്..!!”””_ ന്നൊരു ചീറലായ്രുന്നൂ അവൾ…

“”…അതെന്താടീ നെനക്കു ഞാൻ ചേച്ചീന്നുവിളിച്ചത് പിടിച്ചില്ലേ..??”””_ ഞാൻചോദിച്ചു…

അതിന്,

“”…എന്നെ നീ ചേച്ചീന്നുവിളിയ്ക്കണ്ട… എനിയ്ക്കതിഷ്ടോമല്ല, എനിയ്ക്കതു കേൾക്കുവേമ്മേണ്ട..!!”””_ കയ്യിലിരുന്ന ഇറച്ചിക്കഷ്ണം കടിച്ചുപറിച്ചവൾ പറഞ്ഞതും,

“”…അതെന്താ അങ്ങനെവിളിച്ചാല്..?? ചേച്ചിയ്ക്കു കുഴപ്പമില്ലല്ലോ… പിന്നെ നിനക്കെന്താ കുഴപ്പം..??”””_ ഞാനുംവിട്ടില്ല…

“”…എനിയ്ക്കിഷ്ടമല്ല… അത്രതന്നെ… നിനക്കുപറ്റുമെങ്കി നീയിപ്പൊ വിളിയ്ക്കുന്നതൊക്കെ വിളിച്ചേച്ചാമതി..!!”””

“”…എന്ത്..?? മീനാക്ഷീന്നോ..??”””_ എല്ലാരും നോക്കിയിരിയ്ക്കുമ്പോൾ അച്ചുവിടയ്ക്കുകേറി;

“”…അയ്യേ… അതിലൊരു രസമില്ല… സിദ്ധൂ… നീയിവളെ മീനൂന്നു വിളിച്ചാമതീടാ..!!”””

“”…മീനൂന്നോ..?? ഇവളേ..?? ആ പസ്റ്റ്.! എനിയ്ക്കതുകേൾക്കുമ്പഴേ ഇവൾടെമുടിഞ്ഞ തീറ്റയോർമ്മവരും… നിങ്ങളോരോ തവണയിവളെ മീനൂന്നുവിളിയ്ക്കമ്പഴും ഇവള് കണ്ണിക്കണ്ട മീൻവറുത്തതുമൊത്തം കുത്തിക്കേറ്റുന്നസീനാ എനിയ്ക്കോർമവരുന്നത്..!!”””

“”…സിദ്ധൂ… നിന്നോടുഞാൻ പറഞ്ഞൂട്ടോ..!!”””_ അച്ചുവുടനേ താക്കീതിന്റെ സ്വരവുമായി ഇടയ്ക്കുകേറീതും,

“”…സോറി.! ഒരബദ്ധം പറ്റിപ്പോയി… ക്ഷമിയ്ക്ക്..!!”””_ ന്നുപറഞ്ഞ് ഞാനൊഴിഞ്ഞു… ഉടനേ ജോക്കുട്ടനുമേറ്റുപിടിച്ചു;

“”…ഡാ… തിന്നുന്നേനും കുടിയ്ക്കുന്നേനും കണക്കുപറയരുത്കേട്ടോ… അതിലുംവലിയ നാറിത്തരമൊന്നുമീ ലോകത്തില്ലെടാ… അതോണ്ടതൊക്കെവിട്ട് മര്യാദയ്ക്കുവിളീടാ മീനൂന്ന്..!!”””

“”…പിന്നേ… കോപ്പുവിളിയ്ക്കാമ്പോണു… പോയിനെടാ..!!”””_ ഒരു കൂസലുമില്ലാതെ ബിയർബോട്ടിലിന്റെ തലപ്പു ഞാൻ വായോടുചേർത്തു…

“”…എന്നാ നീ മീനൂന്ന്
വിളിയ്ക്കണ്ട… മീനൂട്ടീന്ന് വിളിയ്ക്കാലോ… അല്ലേപ്പിന്നെ മീനുതന്നെ ഡിസൈഡുചെയ്… ഇവനെന്നാവിളിയ്ക്കണം നിന്നെ..??”””_ ഏന്തിവലിഞ്ഞ് വലുതുനോക്കിയൊരുപീസ് കയ്യിലെടുത്ത് അച്ചുചോദിച്ചു…

“”…അതുപിന്നെ… എന്നെയെന്തു വിളിച്ചാലുംമതി..!!”””_ അവൾ ശബ്ദംതാഴ്ത്തിക്കൊണ്ട് എന്നെനോക്കി…

“”…അയ്യടാ.! അതുവേണ്ടാട്ടാ… കെട്ട്യോനെന്തു
വിളിയ്ക്കണമെന്നുള്ള ആഗ്രഹമൊക്കെ എല്ലാപെണ്ണുങ്ങൾക്കുംകാണും… അതോണ്ട് മോളതങ്ങുപറ..!!”””_ അത്രയുംനേരം
എല്ലാംനോക്കിയിരുന്ന ചേച്ചി കേസുപിടിച്ചതും ഒരുചമ്മലോടെ മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി…

ശേഷം,

“”…ഞാനങ്ങനൊന്നും ഇതുവരെ ചിന്തിച്ചിട്ടുണ്ടായില്ല ചേച്ചീ… പിന്നെ കുഞ്ഞിലേന്റെ അമ്മൂമ്മവിളിച്ചിരുന്നത് മിന്നൂസേന്നാ… അതുകേൾക്കാനും ഒത്തിരിയിഷ്ടായ്രുന്നു..!!”””_ മീനാക്ഷിയെല്ലാരേം നോക്കിയൊന്നുചിരിച്ചു…

“”…ആഹ്.! അതുകൊള്ളാം.! എന്നാ ഇനിമുതല് സിദ്ധൂംനിന്നെ മിന്നൂസേന്ന് വിളിയ്ക്കുന്നതായ്രിയ്ക്കും… അല്ലേടാ..??”””_ രണ്ടുകയ്യുമുയർത്തി പ്രഖ്യാപിച്ചശേഷം ജോക്കുട്ടനെന്റെനേരേ തിരിഞ്ഞു…

“”…മിന്നൂസേന്നൊക്കെ
വിളിയ്ക്കാം… പക്ഷേയിവളു കവിഴ്ന്നുകിടക്കണം… അല്ലാതെ മുഖത്തുനോക്കിയാൽ മറ്റുപലതുമാ വിളിയ്ക്കാൻ തോന്നുന്നേ..!!”””_ ഞാനുംവിട്ടില്ല…

അതിനു മീനാക്ഷിയെന്നെ ദഹിപ്പിയ്ക്കുന്ന നോട്ടമെറിഞ്ഞെങ്കിലും ഞാനതു വകവെച്ചില്ല…

“”…എന്താടാ എവക്കൊരു
കൊയപ്പം..?? സുന്ദരിയല്ലേ..??
പിന്നെന്താ നെനക്ക് വിളിച്ചാലെന്ന്..??”””_ ജോക്കുട്ടന്റെ ആടിയുലഞ്ഞിരുന്ന് ചോദിച്ചതും,

“”…ആഹാ… നാക്ക് കൊളകൊളാന്നായല്ലോ…
ജോക്കുട്ടാ… നീ പിന്നേംകുടിച്ചോ..?? ഈശ്വരാ… ഇതെത്രാമത്തെയാ..?? നിർത്തടാ… കളയെടാ കുപ്പി..!!”””_ ന്നുപറഞ്ഞ് ചേച്ചിവീണ്ടും ടെററായി…

Leave a Reply

Your email address will not be published. Required fields are marked *