“”…ഇവനെയിന്നു ഞാൻ.! ഒന്നുമിണ്ടാണ്ടിരിയ്ക്ക് ചെർക്കാ… ആ കൊച്ചെന്തേലുമൊന്ന് തിന്നോട്ടെ..!!”””_ ന്ന് പറഞ്ഞശേഷം മീനാക്ഷിയുടെ നേരേതിരിഞ്ഞവർ കൂട്ടിച്ചേർത്തു;
“”…എന്റകൊച്ചേ… അതിലാരും പോട്ടിയൊന്നുമിടത്തില്ല… നീയിവന്റെ കൂത്തുകേട്ട് തുള്ളാൻനിന്നാൽ ഇവിടെ പട്ടിണികിടന്ന് ചാവത്തേയുള്ളൂ… പറഞ്ഞേക്കാം ഞാൻ..!!”””
“”…ഇതെന്താ പ്രശ്നം..??”””_ എല്ലാം കണ്ടുംകേട്ടുമിരുന്ന ചേച്ചിയുടെ അച്ഛനാണതു തിരക്കീത്…
ഉടനേ ചേച്ചിയുമിടപെട്ടു;
“”…എന്റച്ഛാ… ഈപെണ്ണ് കഴിയ്ക്കാനായ്ട്ട് എന്തു കയ്യിലെടുത്താലും അപ്പൊത്തുടങ്ങുമവൻ ഓരോ കുരുത്തക്കേടും കൊണ്ട്..!!”””
“”…ഓ.! ഞാനിങ്ങനെ നിൽക്കുന്നോണ്ട് ഇവടത്തെ ആധാരമൊക്കെ അലമാരയിലിരിയ്ക്കുന്നു… അല്ലേലതും പണയംവെച്ച് ഇവക്കു തീറ്റകൊടുക്കേണ്ടി വന്നേനെ..!!”””
എന്നെപ്പറഞ്ഞാൽപ്പിന്നെ ഞാൻവിടോ..??
“”…അതേ… നീയങ്ങനെ കൂടുതല് ഡയലോഗടിയ്ക്കുവൊന്നും വേണ്ട… ഇവൾക്കു തിന്നാമ്മേണ്ടി ഈ വീടുംപുരയിടോം വിൽക്കാൻപോലും ഞാനൊരുക്കവാ… നീ തിന്ന് മീനൂ..!!”””_ അതിനെനിയ്ക്കിട്ടു കിലുത്തി ജോക്കുട്ടങ്ങനെ പറഞ്ഞതും അവന്റച്ഛൻകൂടി അവനെ സപ്പോർട്ട്ചെയ്തു…
അങ്ങനയ്യടാന്നായ ഞാൻ, പിന്നൊന്നുംമിണ്ടാതെ പ്ളേറ്റിലേയ്ക്കു നോക്കുമ്പോൾ എന്നെയൊരു പുച്ഛച്ചിരിയോടെ കണ്ണുകളെറിഞ്ഞ് മീനാക്ഷി വെള്ളപ്പത്തിന്റെ മേലേയ്ക്ക് ഇറച്ചിക്കറിയൊഴിച്ചു…
ശേഷമത് വായിലേയ്ക്കുതള്ളീതും വായുംപൊത്തി എഴുന്നേറ്റോടീതുമെല്ലാം ഒരുമിന്നായംപോലെയാണ് ഞാൻകണ്ടത്…
എന്നിട്ടു വാഷ്ബേസിനിലേയ്ക്കു
പോയൊരൊറ്റ വാളും…
ഇവൾക്കെന്നാ കൊതികിട്ടിയോ..??
സംഭവമെന്താണെന്നു മനസ്സിലാവാതെ കിളിപറന്നു നോക്കുമ്പോഴാണ്,
“”…അമ്പടകള്ളാ.!
പണിപറ്റിച്ചല്ലേ..??”””_ ന്ന് അച്ചുവിന്റെവകയൊരു ആക്കിയചോദ്യമെത്തുന്നത്…
അതിനു മിഴിച്ചുനോക്കാനല്ലാതെ മറുപടിപറയാനുള്ള ബോധമൊന്നുമുണ്ടായില്ല; അല്ല.! ഞാനെന്തു പറ്റിച്ചെന്നാ..??!!
“”…അപ്പോരണ്ടൂടി ഹണിമൂൺ ശെരിയ്ക്കങ്ങടാഘോഷിച്ചല്ലേ..?? എന്നാലും നീയങ്ങൊപ്പിച്ചെടുത്തല്ലോടാ ചെക്കാ… എന്നിട്ടുകണ്ടില്ലേ, പൊട്ടനെപ്പോലിരിയ്ക്കണേ..!!”””_ ജോക്കുട്ടനു നേരേതിരിഞ്ഞ് എന്നെ ഒരിയ്ക്കൽക്കൂടിയവൾ കിലുത്തീതും റൂട്ട്മാപ്പുപോലും ബാക്കിവെയ്ക്കാതെ കിളികൾ ബുള്ളറ്റുസ്റ്റാർട്ടാക്കി…
“”…അയ്ന്.. അയ്നു നേരത്തേയാ കടിച്ചെന്നല്ലാതെ ഞാൻ..”””_ വിക്കിവിക്കിയത്രയും പറഞ്ഞത് മുഴുവിയ്ക്കാതെ ഒരുനിമിഷം ഞാനൊന്നാലോചിച്ചു;
…ഇനി ഉറക്കത്തിലെങ്ങാനും വല്ല കൈപ്പിഴയും..??
…ഏയ്.! ഞാനങ്ങനൊന്നും
ചെയ്യത്തില്ല… അല്ലേത്തന്നെ മൂത്രമൊഴിയ്ക്കാമ്പോലും മടിയാണ്… അപ്പോഴാണ് ഇമ്മാതിരിയത്തെ ടെഫ്‌കളികള്.!
ഇതുറപ്പാ… ഇവളുവേറെവിടൊന്നോ ഒപ്പിച്ചെടുത്തതാ…
ഇനിയങ്ങനെന്തേലുമാണേൽ ഇന്നിവൾടന്ത്യമാ…
രാമയ്ക്കൽമേടിന്റെമോളീന്ന് താഴേയ്ക്കെറിയും ഞാൻ…
അല്ലാതെ കണ്ടവന്റെ മുതലുചുമക്കാനൊന്നും സിദ്ധൂനെ കിട്ടൂല.!
…എന്നാലുമതാരായ്രിയ്ക്കും..?? ഇവിടിപ്പോളിവനെ മാത്രമേ സംശയിയ്ക്കേണ്ടതായ്ട്ടുള്ളൂ.!
ഒന്നുമറിയാത്തപോലെ കയ്യുംവായും കൂട്ടിമുട്ടിച്ചോണ്ടിരുന്ന ജോക്കുട്ടനെ ഞാൻനോക്കി…
…ഞാനിവന്റെ കാമുകീനെത്തപ്പിനടന്നപ്പോ
ഇവനിനി മീനാക്ഷിയെക്കേറി തപ്പുവായ്രുന്നോ..??
എന്നാലിന്നുരണ്ടിനേം വെട്ടിയരിയുഞ്ഞാൻ.!
“”…എന്താമീനൂ..??
എന്താപറ്റിയേ..??”””_ എന്റെചിന്തകൾ ദിക്കറിയാതെ പായുമ്പോൾ സീതാന്റിയുടെ ചോദ്യംകേട്ടു…
തലചെരിച്ചുനോക്കുമ്പോൾ അവരോടൊപ്പം അമ്മയുംചേച്ചിയും അടുത്തുതന്നെ നിൽപ്പുണ്ട്…
“”…അത്… ആ കറിയ്ക്കെന്തോ വല്ലാത്തൊരു ചൊവ..!!”””_ വായുംപൊത്തിനിന്നുള്ള
മീനാക്ഷിയുടെ നിലവിളി പുറത്തേയ്ക്കുവന്നു…
“”…ചൊവയോ..??”””_ ചേച്ചി മുഖംചുളിച്ചതിന്,
“”…ആ..!!”””_ ന്നൊന്നു മൂളുന്നതിനൊപ്പം
അവളുവീണ്ടും വാഷ്ബേസിനിലേയ്ക്കു മുഞ്ഞീംകുത്തിവീണു…
കൂട്ടത്തിൽ വീണ്ടും വാളിന്റെയൊച്ച ഹാളിൽ മുഴങ്ങുവേംചെയ്തു…
“”…അയ്യോ.! ഇനി കറിയ്ക്കു ചൊക്കുണ്ടായ്രുന്നോ..??”””_ അമ്മേടെനിലവിളി ബാക്ക്ഗ്രൗണ്ടിൽ കേൾക്കുമ്പോൾ ചേച്ചി ആത്മാർത്ഥമായിത്തന്നെ മീനാക്ഷിയുടെ പുറംതടവുകയായ്രുന്നു…
