എന്റെ ഡോക്ടറൂട്ടി – 27 42അടിപൊളി 

“”…ചിലപ്പോൾ കമ്പേൽക്കുത്തി മേപ്പോട്ട് ചാടിക്കാണും… ദേ … എന്റെവായില് നല്ലതുവരുന്നുണ്ട്… കട്ടെങ്കിൽ കട്ടതാന്നങ്ങു സമ്മതിച്ചൂടെ… അല്ലാണ്ടിങ്ങനെ കണാക്കൊണാ പറയുന്നകേൾക്കുമ്പഴാ..!!”””_
പിന്നേം നന്നായൊന്നു പൊളിഞ്ഞുവന്നെങ്കിലും ഞാനങ്ങടു കടിച്ചമർത്തി…

“”…അതേ… പറഞ്ഞാൽ മനസ്സിലാവാത്തവരോടു വാദിച്ചു സമയങ്കളയാനില്ലാത്തോണ്ട് ഞാമ്പോണു… ഇതിനെ തക്കുടൂനു കൊടുക്കണം..!!”””_ പറഞ്ഞശേഷം പാവയേംകൊണ്ടവൾ താഴേയ്ക്കുനടന്നു…

പുള്ളിക്കാരിയിറങ്ങി പോകുന്നതുംനോക്കി കുറച്ചുനേരമിരുന്നപ്പോളൊരു ചിന്ത;

…ഇനിയവളു മനഃപൂർവ്വമെടുത്തതാവൂലേ..?? എന്തൊക്കെപ്പറഞ്ഞാലും ഒരു പാവയെ അടിച്ചുമാറ്റാനുംമാത്രം ഊളയൊന്നുമല്ല മീനാക്ഷി…
മിക്കവാറും അബദ്ധമ്പറ്റീതാവും…
ആം.! എന്തേലുമാവട്ടേ… പാവയെക്കിട്ടീലോ.!

അങ്ങനേംചിന്തിച്ചു കിടന്നഞാൻ ഒരുറക്കംകൂടങ്ങു പാസ്സാക്കുവായ്രുന്നു…

പിന്നൊരു പതിനൊന്നു മണിയൊക്കെയായപ്പോൾ മീനാക്ഷിയാണ്‌ വിളിച്ചെഴീപ്പിച്ചത്…

ഫ്രെഷായ് താഴെച്ചെല്ലുമ്പോൾ
ചേച്ചി കഴിയ്ക്കാനെടുത്തുവെച്ചു…

എന്നാലവിടെയെല്ലാരും വേഷമൊക്കെമാറി എങ്ങോട്ടോപോകാനായി തയ്യാറാവുന്നതുകണ്ടതും,
ഇതെന്താ സംഭവമെന്നമട്ടിൽ മീനാക്ഷിയോടു കണ്ണുകാണിച്ചു…

“”…ഇവടെയടുത്താരോ
മരിച്ചൂന്ന്..!!”””_ അടുത്തേയ്ക്കുവന്നിരുന്ന് രഹസ്യമായെന്നോണമവള്
പറഞ്ഞു…

അതിന്,

“”…ആരാന്നു പറഞ്ഞില്ലേ..??”””_ ദോശകറിയിലേയ്ക്കു
മുക്കിക്കൊണ്ടു ഞാൻചോദിച്ചു…

“”…ഇല്ല… ഇനിപ്പറഞ്ഞാലും തലയാട്ടാനല്ലേ എനിയ്ക്കുംപറ്റുള്ളൂ… ആളെയറിഞ്ഞൂടല്ലോ..!!”””_ അവളുടെമറുപടിയ്ക്കു ഞാനൊന്നുമൂളുന്നേരം അമ്മയുംസീതാന്റിയും അച്ചുവിനൊപ്പമങ്ങോട്ടേയ്ക്കു വന്നു…

എല്ലാരുങ്കൂടി ഒരുങ്ങിക്കെട്ടിയിറങ്ങാൻ ഇവരെന്താ കല്യാണത്തിനാണോ പോണേന്നാണാദ്യം ചോദിയ്ക്കാൻ തുടങ്ങീത്…

പിന്നെ നാവിനെത്തടഞ്ഞപ്പോൾ,

“”…സിദ്ധൂ… ഇവിടടുത്തൊരു മരിച്ചടക്കുണ്ടെടാ… അതോണ്ട് ഞങ്ങളൊന്നു പള്ളീപ്പോയ്ട്ടുവരാം..!!”””

അമ്മയടുത്തേയ്ക്കുവന്നു, അച്ചുവും സീതാന്റിയും ഞങ്ങളോടു യാത്രപറഞ്ഞ് പുറത്തേയ്ക്കും….

“”…മരിച്ചടക്കുളേളന് നിങ്ങളെല്ലാംകൂടി പള്ളീപ്പോയിരുന്നാലെങ്ങനെ ശെരിയാവും..?? മര്യാദയ്ക്കു മരണവീട്ടിപ്പോവാൻ നോക്ക്..!!”””

“”…എടാപൊട്ടാ… ബോഡി പള്ളീലുവെച്ചേക്കുവാ… അപ്പൊപ്പിന്നെ വീട്ടിപ്പോയിട്ടെന്താ കാര്യം..??”””_ എന്റെ തലയ്ക്കിട്ടൊരു കൊട്ടുംതന്നിട്ട് പുള്ളികാരിയങ്ങനെ പറഞ്ഞതും ഞാനൊന്നുചമ്മി…

അതിനു മീനാക്ഷിയെന്നെനോക്കി ആക്കിച്ചിരിയ്ക്കുവേം ചെയ്തു…

അപ്പോഴേയ്ക്കും ചേച്ചിയുമങ്ങോട്ടേയ്ക്കു വന്നു;

“”…ഡാ… തക്കുടുവുറങ്ങുവാ… ഒന്നുനോക്കിക്കോണേ..!!”””_ ഒതുക്കിക്കെട്ടിയമുടി തോളിലൂടെ മുന്നിലേയ്ക്കിട്ട് ചുരിദാറെങ്ങനെയുണ്ടെന്നർത്ഥത്തിൽ മീനാക്ഷിയെ കണ്ണുകാണിച്ചുകൊണ്ട് അവരെന്നോടായിപറഞ്ഞു…

“”…അപ്പോളവനെ കൊണ്ടൊണില്ലേ..??”””

“”…ഇല്ലട.! അവനുറക്കവാ… പിന്നെ ഞങ്ങളിപ്പഴിങ്ങു വരില്ലേ..?? നിങ്ങളൊന്നു നോക്കിയാമാത്രം മതി..!!”””

“”…അതെന്താചേച്ചീ, അങ്ങനൊരു കുത്തിപ്പറച്ചില്..?? നമ്മളെന്താ അവനെക്കൊണ്ട് അടിമപ്പണി ചെയ്യിയ്ക്കോന്നാണോ..??”””

“”…നമ്മളല്ല.! നീ ചെയ്യിയ്ക്കും… അതോണ്ട് നിന്നെയെനിയ്ക്കൊട്ടും വിശ്വാസമില്ല… അതോണ്ട് മീനൂ, എന്റെകൊച്ചിനെ നോക്കിക്കോണേടീ..!!”””_ എന്നെ തളർത്തിക്കൊണ്ട് ചേച്ചി മീനാക്ഷിയോടു പറഞ്ഞു…

…കോപ്പ്.! ഇന്നാരെയാണാവോ കണികണ്ടേ..?? മൊത്തത്തിൽ മാനഹാനിതന്നെ.!

“”…പിന്നെന്താ ഇടംവലംനോക്കാതെ നോക്കിയിരിയ്ക്കും… ചേച്ചി ധൈര്യായ്ട്ടുപൊക്കോ..!!”””_ ചേച്ചിപറഞ്ഞതിന് മീനാക്ഷിയങ്ങട് ഫുൾസപ്പോർട്ട് ചെയ്തതും,

“”…ആ.! ഉവ്വ.! അന്നൊന്നു നോക്കിയേനാ അവൻ കരണമടിച്ചുപൊട്ടിച്ചേ… ഇനീം
ചെന്നുകേറിക്കൊടുത്തിട്ട് പാതിരാത്രി ചൂടുപിടിയ്ക്കാൻ എന്റടുത്തുവാ… അടുപ്പേക്കേറ്റും ഞാൻ..!!”””_ തക്കുടൂന്റെമേലുള്ള റെസ്പോസിബിലിറ്റി മുഴുവൻ ചേച്ചി മീനാക്ഷിയ്ക്കു കൊടുത്തത് എനിയ്ക്കത്ര സുഖിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *