ഒരിളിയോടെ മറുപടിപറയാതെ നിൽക്കുമ്പോഴാണ് മീനാക്ഷിയുടെചോദ്യം;
“”…അപ്പൊ ടച്ചിങ്‌സിനൊന്നും വേണ്ടേ..??”””_ ന്ന്…
‘””…അതിനൊരു ഗ്ലാസ്സുതരാം… അതിമ്മേലിട്ടു കടിച്ചാൽമതി..!!”””_ പിന്നിമ്മാതിരി ചോദ്യംചോദിച്ചാൽ പൊളിയൂലേ എനിയ്ക്ക്..??
എന്നാലതുകേട്ടതും മീനാക്ഷിയുടെ മുഖംമങ്ങി…
“”…നീ വിഷമിയ്ക്കാതെ പെണ്ണേ… നമുക്കെന്തേലുമൊക്കെ സെറ്റാക്കാന്ന്… ഒന്നുംപറ്റീലേൽ അടുക്കളേന്നു വല്ലതുമൊക്കെടുക്കാന്ന്..!!”””_ മീനാക്ഷിയെനോക്കി കണ്ണുറുക്കിച്ചിരിച്ചുകൊണ്ട് അച്ചുവവളെ സമാധാനിപ്പിച്ചതും,
“”…ആ.! പസ്റ്റ്.! ഇവൾക്കു തികയണോങ്കിൽ ടിപ്പറിന് ലോഡടിയ്ക്കേണ്ടിവരും..!!”””_ ന്നുംപറഞ്ഞ് അവളെയൊന്നുകിലുത്തി…
അതോടെ വീണ്ടുംവല്ലാതായ
മീനാക്ഷി തിരിഞ്ഞുപോകാനായി തുടങ്ങീതും അച്ചുവവളെ പിടിച്ചുനിർത്തുവായ്രുന്നു…
ശേഷമെന്നെനോക്കിയ അവൾ;
“”…സിദ്ധൂ… ഇനിമേലിൽ ഒരാള് ഭക്ഷണം കഴിയ്ക്കുന്നതിനെ കളിയാക്കരുത്… ഓരോരുത്തരുടേം വയറിന്റെ കത്തലെന്താണെന്ന് അവർക്കേയറിയൂ… പിന്നെ അവളുകുറച്ചു കൂടുതലാഹാരം കഴിച്ചൂന്നുവെച്ച് നിനക്കെന്താനഷ്ടം..?? ഇനിയാരേലും കണ്ടാൽ നാണക്കേടാണെന്നു കരുതീട്ടാണേൽ, ഈ ജാഡകാണിയ്ക്കാൻ കുറേ ഫുഡ്ഡുംമേടിച്ചുകൂട്ടി അതുസ്റ്റാറ്റസാക്കീട്ട്
പാഴാക്കിക്കളയുന്നേലും എത്രയോമെച്ചമാടാ ഇവളതങ്ങു കഴിയ്ക്കുന്നേ..?? നിന്റെ വയറിന്റെവിശപ്പ് നിനക്കല്ലേയറിയൂ… അതുപോലിവൾടെ
വയറിന്റെകാര്യം ഇവൾക്കും…
അപ്പൊ നീയിങ്ങനെ കളിയാക്കി അവളു കഴിയ്ക്കാതിരുന്നാൽ അതുദ്രോഹമല്ലേടാ..??”””_ മുഖത്തുനോക്കി അത്രയുംചോദിച്ചപ്പോൾ
അത്രയുംനാൾ എന്തിനുമേതിനും മറുപടിയുണ്ടായ്രുന്ന എന്റെനാവുകൾടെ ചലനംനിലച്ചിരുന്നു…
…അപ്പോളിത്രേംനാൾ കളിയാക്കിക്കൊണ്ട് മീനാക്ഷിയുടെ അന്നംമുടക്കിയാവുകയായ്രുന്നോ ഞാൻ..??
അങ്ങനൊരു ചിന്തവന്നതും അറിയാതെയെങ്കിൽപ്പോലും ശരീരം തളന്നു പോകുന്നപോലൊരു തോന്നൽ…
അപ്പോഴേയ്ക്കും അച്ചുതുടർന്നു;
“”…എടാ… നമ്മളീ കാട്ടിക്കൂട്ടുന്ന ചെയ്ത്തുകൾമുഴുവൻ
മൂന്നുനേരത്തെ ആഹാരത്തിനുള്ളതല്ലേടാ… അപ്പൊപ്പിന്നവള് വേണുന്നത്ര കഴിച്ചോട്ടേന്ന്… നീ മൈൻഡാക്കണ്ടടാ..!!”””_ ഒരുചിരിയോടെ തോളിൽത്തട്ടിക്കൊണ്ടവൾ പറഞ്ഞതിനു മറുപടിയായി ചെറുചിരികൊടുക്കുമ്പോഴും നെഞ്ചുനീറുന്നുണ്ടായ്രുന്നു…
“”…ആ.! അതുവിട്..!!”””_
അച്ചു വീണ്ടുംതുടർന്നു;
“”…പക്ഷേയൊരു പ്രശ്നമുണ്ട്… അടുക്കളേന്നെടുക്കുന്നത് ഡാർക്ക്സീനാണ്… അമ്മമാരെ വീണ്ടും സഹിയ്ക്കാം… പക്ഷേ ചേച്ചി, അളവുകുറഞ്ഞാൽ അവളുറപ്പായും തൂക്കും… അപ്പൊപ്പിന്നെ വേറെന്തേലും പ്ലാനുണ്ടാക്കുന്നതാവും മെച്ചം..!!”””
“”…എങ്കിപ്പിന്നെ പുറത്തൂന്നു മേടിയ്ക്കാം..!!”””_ അടിച്ചു കുടഞ്ഞതുപോലായെങ്കിലും ഞാനൊരഭിപ്രായം പറഞ്ഞു…
“”…ആം.! ഇനീപ്പതേ നടക്കൂ..!!”””_ അതിനച്ചുവും യെസ്സ്മൂളുമ്പോഴേയ്ക്കും മീനാക്ഷിയിടയ്ക്കു കേറി;
“”…യൂടൂബിലൊക്കെ
കാണുന്നപോലെ ചിക്കൻമേടിച്ച് നമുക്കും മേക്കെയ്താലോ..?? നൈസാവൂലേ..??”””
“”…അതുശെരിയാടാ… നമുക്കു ഫുൾചിക്കൻമേടിച്ച് കമ്പീൽക്കോർക്കുവോ ഗ്രിൽഡടിയ്ക്കുവോ വല്ലോം ചെയ്താലോ..?? ബിയറടിയ്ക്കൊപ്പം ഇതെല്ലാങ്കൂടാവുമ്പോൾ ഫുൾ വൈബായ്രിയ്ക്കുംന്ന്..!!”””_ മീനാക്ഷിയുടെ ഐഡിയകേട്ടതും
അച്ചു ഫുൾഓണായി…
സംഗതി എനിയ്ക്കുമത് നന്നായിബോധിച്ചു…
“”…എന്നാൽ കാശെട്.!
ഞാമ്പോയി ചിക്കൻമേടിച്ചിട്ടു വരാം..!!’”‘”_ കാശിനായി കൈനീട്ടീതും,
“”…ഒരുമിനിറ്റ്… ഞാനിപ്പൊക്കൊണ്ടോരാം..!!”””_ ന്നുംപറഞ്ഞ് മീനാക്ഷി റൂമിലേയ്ക്കോടി…
തടയാനായിശ്രെമിച്ച
അച്ചുവിനെ വകവെയ്ക്കാതെ പാഞ്ഞയവൾ നിമിഷനേരത്തിനുള്ളിൽ അഞ്ഞൂറിന്റെ രണ്ടുനോട്ടെന്റെ കയ്യിൽക്കൊണ്ടേത്തന്നു…
“”…ഇതു മതിയാവൂലേ..??”””
“”…ആം..!!”””_ അവൾടെ ചോദ്യത്തിനൊന്നു മൂളിയശേഷം ജോക്കുട്ടന്റെ വണ്ടിയുമായി ഞാനിറങ്ങി…
അത്യാവശ്യം അവിടെയൊക്കെ
പരിചയമായതിനാൽ ഷോപ്പുകണ്ടുപിടിയ്ക്കുന്നതൊന്നും ഒരു ടാസ്ക്കേയായ്രുന്നില്ല…
