തക്കുടൂന്റെ കരച്ചിലുകണ്ടിട്ട് സഹിയ്ക്കാതെവന്നപ്പോൾ അവസാനം ഞാനും സെർച്ചിങ്മോഡ് ഓൺചെയ്തു…
സോഫയ്ക്കടിയിലും ടീവിയ്ക്കുപിന്നിലും എന്തിനവസാനം ഫ്രിഡ്ജുവരെ തുറന്നുനോക്കി…
എന്നിട്ടും കാണാതെവന്നപ്പോൾ
ഇനി ടെയ്ലുമുഴുവൻ കുത്തിയിളക്കി നോക്കിയാലേ ശെരിയാവൂന്ന ധാരണയിലെത്തി ഞാൻ…
അതിനായി ചായ്‌പ്പിലേയ്ക്കുപോയി തൂമ്പയെടുക്കാൻ തുനിയുമ്പോഴാണ്, ഉറക്കപ്പിച്ചിൽ കണ്ണുംതിരുമ്മിക്കൊണ്ട്
അച്ചുവരുന്നത്;
“”…മനുഷ്യനെയുറങ്ങാൻ സമ്മതിയ്ക്കാതെ
ഇതെന്തുബഹളവാ രാവിലെ..??”””_ ഒന്നുവായിട്ടശേഷം കുഞ്ഞിനുനേരേ തിരിഞ്ഞയവൾ;
“”…വെളുപ്പിനേയെണീറ്റിരുന്ന് ഇങ്ങനെ നെലവിളിയ്ക്കാൻ നിന്റെപെണ്ടാട്ടി കളഞ്ഞിട്ടുപോയാടാ..!!”””_ ന്നൊരു ചോദ്യംകൂടിയിട്ടതും,
“”…നേരംവെളുത്തപ്പോളവന്റെ പാവയെക്കണ്ടില്ല… അതിന്റെകോളാ… നീവല്ലതും കണ്ടിരുന്നോ..??”””_ ന്നും തിരിച്ചുചോദിച്ച് സീതാന്റിയച്ചൂനെ നോക്കി….
“”…അതിന്നലെ മീനൂന്റേലിരിയ്ക്കുന്ന കണ്ടല്ലോ..!!”””
“”…എന്റേലോ..??”””_ തപ്പലിനു നേതൃത്വംകൊടുത്തുനിന്ന മീനാക്ഷിതിരിഞ്ഞു…
“”…ആടീ.! രാത്രി റൂമിലേയ്ക്കു പോകുമ്പോഴും അതു നിന്റെകയ്യിലുണ്ടായ്രുന്നല്ലോ..!!”””_ അച്ചുവങ്ങനെ തറപ്പിച്ചുപറഞ്ഞതും കക്ഷി കുറച്ചുനേരമെന്തൊക്കെയോ ചിന്തിച്ചുനിന്നു…
ശേഷം റൂമിലേയ്ക്കൊറ്റ പാച്ചിലായ്രുന്നു…
പിന്നെ ഞാനും സമയംപാഴാക്കിയില്ല, അവൾടെപിന്നാലെ വെച്ചുവിട്ടു…
റൂമിനകത്തേയ്ക്കു കേറുമ്പോൾ മീനാക്ഷിയവിടൊക്കെ അരിച്ചുപെറുക്കുന്നുണ്ടായ്രുന്നു…
അവസാനമവൾടെ ട്രോളീബാഗിനുമേലെനിന്നും
ടെഡ്ഡിയെ കണ്ടെടുത്തു…
“”…എടാ… അച്ചുപറഞ്ഞതു ശെരിതന്നെടാ… ദേയിരിയ്ക്കുന്നു..!!”””_ ടെഡ്ഡിയെ കയ്യിലെടുത്തശേഷം അതെന്നെ കാണിച്ചുകൊണ്ടവള് പറഞ്ഞതും എനിയ്ക്കുള്ളംകാലീന്നങ്ങട് പെരുത്തുകേറി;
“”…എടീ നായ്ക്കുപിറന്നോളേ… ഈ പറിയെല്ലാങ്കൂടെടുത്ത് കാലിന്റെടേൽ കൊണ്ടുവന്നു വെച്ചിട്ടാണോടീ മനുഷ്യനെയിട്ട് താളംചവിട്ടിച്ചേ..??”””
“”…അതിനിപ്പെന്താ പറ്റിയെ..?? ഇതങ്ങൊണ്ടോയി
കൊടുത്താത്തീരുന്ന പ്രശ്നമല്ലേയുള്ളൂ..??”””
“”…അതു കറക്റ്റുസമയത്താ അച്ചുവന്നോണ്ട്…
അല്ലായ്രുന്നേൽ കാശുമുടക്കി പുതിയ ടെയ്ലിട്ടുകൊടുക്കേണ്ടി വന്നേനെ..!!”””_ അതാലാചിച്ചപ്പോൾത്തന്നെ
എന്റെ പാതിബോധമ്പോയി…
അല്ലേലുമീയിടയായിട്ട് എനിയ്ക്കു കുറച്ചാത്മാർത്ഥത കൂടീട്ടുണ്ടോന്നൊരു ഡൗട്ടുണ്ട്…
“”…നീയിതെന്തൊക്കെയാ
പറയണേ..?? ഞാനെന്തായാലും ഇതോണ്ടോയി തക്കുടൂനു കൊടുത്തേച്ചുവരാം..!!”””_ പറഞ്ഞശേഷമവള് തിരിഞ്ഞുതാഴേയ്ക്കു പോകാനായിതുടങ്ങീതും ഞാൻപിന്നീന്നുവിളിച്ചു;
“”…മീനാഷീ..!!”””
“”…മ്മ്മ്..!!”””
“”…സത്യമ്പറ, അടിച്ചുമാറ്റി കൊണ്ടോവാനല്ലായ്രുന്നോ
പ്ലാൻ..?? അതിനല്ലേ ബാഗിന്റെമേലൊക്കെ നൈസിനു കൊണ്ടേവെച്ചത്..??”””_ കട്ടിലിലേയ്ക്കിരുന്ന് ചോദ്യമെറിഞ്ഞതും അവളെന്നെ തുറിച്ചൊരുനോട്ടം…
“”…ദേ അനാവശ്യമ്പറഞ്ഞാ തുപ്പിത്തരും ഞാൻ…
മീനാക്ഷിയ്ക്കേ കക്കുന്നശീലമില്ല..!!”””
“”…ഉഹ്.! ആരായീ പറേണെ..?? റോഡിലിച്ചിരി കാക്കക്കാട്ടംകിടന്നാലും വാരി പോക്കലിട്ടോണ്ടുപോണ രാജീവിന്റെമോളോ..??”””
“”…ദേ… എന്റ പപ്പേപ്പറഞ്ഞാലുണ്ടല്ലോ… വായ്ലിരിയ്ക്കുന്നത് കേൾക്കുമേ..!!”””_ അവളുടെ ശബ്ദമൊന്നു കടുത്തു…
ഉടനെ,
“”…അതിനു ഞാമ്പറയുന്നതല്ലല്ലോ…
നീ പറയിപ്പിയ്ക്കുന്നതല്ലേ..??
…എടീ… ഒന്നൂല്ലേലുമാ ഇത്തിരിയില്ലാത്ത കുഞ്ഞിന്റെ പാവയേം കട്ടോണ്ടുപോകാൻ കാണിച്ചതൊലിക്കട്ടി; ഉഫ്.! അപാരം.!
ഡോറകാണാൻ ആക്രാന്തമുണ്ടെന്നുവെച്ച് ഇങ്ങനൊക്കെച്ചെയ്യോ മനുഷ്യമ്മാര്..?? ഇപ്പൊത്തന്നെ അച്ചുകണ്ടതു ഭാഗ്യമായി… അല്ലായ്രുന്നേൽ നീയിതുംതാത്തിയങ്ങു പോയേനെ… പാവംതക്കുടുവോ, ഇനിയുള്ളജീവിതം അവന്റെ പാവയേമോർത്ത് കരഞ്ഞുതീർക്കേണ്ടീം വന്നേനെ… എന്തായാലും ദൈവംകാത്തു..!!”””_ അവളെപാളിനോക്കി പരമാവധി തളർത്താൻതന്നെയായ്രുന്നെന്റെ ശ്രെമം…
“”…എടാ… അതിനു ഞാനിതിനെ താഴെവെച്ചിട്ടു വന്നതായ്ട്ടുതന്നാ എന്റെയോർമ്മ… പിന്നിതെങ്ങനെ ഇവടെവന്നൂന്നാ ഞാനാലോയ്ക്കുന്നേ..!!”””_ ടെഡ്ഡിയെക്കാട്ടിയവൾ പറഞ്ഞു…
