എന്നാലത്രയുംപേര് കേട്ടുനിൽക്കേ അങ്ങനെപറഞ്ഞതെന്തോ എനിയ്ക്കങ്ങട് സഹിയ്ക്കാൻപറ്റീല…
“”…ഇത്രേമത്യാവശ്യപ്പെട്ട് നിന്നെയങ്ങോട്ടു വിളിച്ചുവരുത്താനീ വയസ്സാംകാലത്ത് ഇങ്ങേർടെമറ്റവൾക്കു കൊരുത്തുണ്ടായോന്ന് ചോദിയ്ക്കെടീ..!!”””_ തന്തപ്പടി കേൾക്കണമെന്ന ഒറ്റയുദ്ദേശത്തോടുകൂടി
ഞാനെന്റെ ശബ്ദംമുഴക്കീതും കേട്ടുനിന്നവരെല്ലാം മൂക്കത്തു വിരലുവെച്ചുപോയി…
“”…ആ.! നീയോ മുടിയാനായ്ട്ടൊണ്ടായോൻ… നീയേതിലേ വേണമെങ്കിലും
പൊക്കോ… എന്നാലതുപോലല്ലാ പെങ്കൊച്ചിന്റെകാര്യം… അതിനിപ്പൊത്തന്നൊത്തിരി ക്ലാസ്സുമിസ്സായി… അതോണ്ട് ദയവുചെയ്താക്കൊച്ചിന്റെ ഭാവിനശിപ്പിയ്ക്കരുത്… അപേക്ഷയാണ്..!!”””
“”…അതിനു ഞാനായ്ട്ടാരേം..”””_ അയാളുപറഞ്ഞതിനു മറുപടിയായി നാവുയർത്തിയെങ്കിലും എനിയ്ക്കുപറയാനുള്ളത് കേൾക്കാമ്പോലും നിൽക്കാതെ അയാള് കോള്കട്ടാക്കി…
“”…തൊലിയ്ക്കാനായ്ട്ട്..!!”””_ ഉള്ളിലെ കലിപ്പടക്കാനാവാതെ ഡയനിങ്ടേബിളിനിട്ട് ഇടിച്ചുകൊണ്ട് ഞാനാ ദേഷ്യമടക്കാനായി ശ്രെമിയ്ക്കുമ്പോൾ കൂടിനിന്നയെല്ലാരുടേം കണ്ണുകൾ ഞങ്ങടെ മേലായ്രുന്നു…
“”…നെനക്കിപ്പോൾ സമാധാനമായില്ലേ..??”””_
അവരൊക്കെ ശ്രെദ്ധിയ്ക്കുന്നെന്നതു കാര്യമാക്കാതെ മീനാക്ഷിയോടുചീറിയ ഞാൻതുടർന്നു;
“”…എനിയ്ക്കപ്പഴേ അറിയായ്രുന്നു, ഇതൊക്കിങ്ങനേ വരൂന്ന്… എനിയ്ക്കേ… എനിയ്ക്കിവടെ കുറച്ചുമനസമാധാനം കിട്ടുന്നൂന്ന് അറിഞ്ഞിട്ടുണ്ട് കെളവൻ… പിന്നെയിട്ടൊറക്കം വരൂലല്ലോ… അതോണ്ട് വിളിയ്ക്കുവാ… ഇങ്ങേരെയൊക്കെണ്ടല്ലേ..”””_ പറഞ്ഞുമുഴുവിയ്ക്കാതെ ഞാൻപല്ലുകടിച്ചു…
ശേഷം,
“”…അല്ലേത്തന്നെ ഇങ്ങോട്ടുവരാൻവയ്യാന്ന് ഞാനപ്പോഴേപറഞ്ഞതാ… എന്നിട്ടോരോന്നുകൊണച്ച് പറഞ്ഞുവിട്ടിട്ട് ഇപ്പെന്തോ മൂഞ്ചാനാ തിരിച്ചുവിളിയ്ക്കുന്നേ..?? വേറൊന്നുവല്ല, അയാൾടെ ആട്ടുംതുപ്പുംകേൾക്കാൻ വേറെയാളെക്കിട്ടുന്നില്ല..!!”””_ മുഷ്ടിചുരുട്ടിപ്പിടിച്ച് ഞാൻകൂട്ടിച്ചേർത്തു…
ഉടനേ ജോക്കുട്ടന്റച്ഛൻ ഇടപെട്ടു;
“”…എന്റെ സിദ്ധൂ… നീയെന്തൊക്കെയാടാ
ഈപറയണേ..?? അവനങ്ങനൊന്നുംകരുതീട്ട് പറഞ്ഞതാവില്ല… ഇപ്പൊത്തന്നെ നിങ്ങളുവന്നിട്ട് ഒത്തിരിദിവസായില്ലേ..?? അതിന്റെദേഷ്യത്തിലവൻ പറഞ്ഞതാടാ..!!”””_ പുള്ളിയെന്റെ കാരണോപ്പടിയുടെ വശത്തുനിന്ന് ന്യായീകരിച്ചു…
അതിന്
“”…പിന്നേ… അവടാരാണ്ടോ ചവാങ്കിടക്കുവല്ലേ..?? അച്ഛനറിയോ, ഞാനാവീട്ടിൽ ചെന്നുകേറുന്നതുപോലും അയാൾക്കിഷ്ടവല്ല… എന്നോടു നേരേചൊവ്വേയൊന്നു വർത്താനമ്പറഞ്ഞിട്ടെത്ര കാലമായീന്നറിയോ..??
പിന്നിതിപ്പൊ വിളിയ്ക്കുന്നതെന്തിനാന്നൊക്കെ എനിയ്ക്കറിയാം… കീത്തൂന്റെ കല്യാണംവരുവല്ലേ… ഞാനിവടെനിന്നാൽ അവടെക്കിടന്ന് അടിമപ്പണിചെയ്യാനാരൂല്ല… അതാണുകാര്യം..!!”””_ ഞാൻ പറഞ്ഞുനിർത്തി…
എന്നാലെല്ലാരുമെന്നെ കേട്ടുനിൽക്കുന്നെന്നല്ലാതെ ആരുമൊന്നും മിണ്ടുന്നുണ്ടായില്ല…
അപ്പോളച്ഛൻവീണ്ടും കൂട്ടുകാരനെ സപ്പോർട്ടുചെയ്യാനായി ശ്രെമിച്ചു;
“”…എടാമോനേ… നീയിതെന്തൊക്കെയാടാ ചിന്തിച്ചുകൂട്ടുന്നേ..?? അവനങ്ങനൊന്നും ചെയ്യില്ല… ഇതിപ്പോൾ നിങ്ങടെ ക്ലാസ്സൊത്തിരിപ്പോയില്ലേ..?? അതിന്റെദേഷ്യമാ… പിന്നെ നിങ്ങളെക്കണ്ട് നിങ്ങളോടെ കളിച്ചുനടന്നപ്പോൾ ഞങ്ങളുമക്കാര്യം വിട്ടുപോയി… അതാപറ്റീത്..!!”””
“”…ഏയ്.!
ഇതൊക്കെയങ്ങേരുടെ ഉടായിപ്പാ…
അന്നിങ്ങോട്ടേയ്ക്കുവരാൻ
പറ്റില്ലാ, ഇവൾക്കു ക്ലാസ്സുണ്ടെന്നു പറഞ്ഞപ്പോൾ അതൊന്നും സാരമില്ലാന്നുപറഞ്ഞ് പറഞ്ഞുവിട്ടതാ… അതന്നങ്ങേരുടെ ആവശ്യമായ്രുന്നൂ… പിന്നെ ക്ലാസ്സുമിസ്സായതായ്രുന്നൂ അയാൾക്കത്രയ്ക്കു തൊലിഞ്ഞുപോയതെങ്കിൽ, ഇപ്പോഴാണോ പുള്ളിയ്ക്കു നേരംവെളുത്തത്… ഈ കണ്ടദിവസം മുഴുവൻ ഇവള് ക്‌ളാസ്സുകളഞ്ഞുതന്നെ നിൽക്കുവായ്രുന്നു… എന്നിട്ടന്നൊന്നുമില്ലാത്ത കഴപ്പെന്തായിപ്പൊ വന്നേ..?? കീത്തൂന്റെകല്യാണം..!!”””_ മറുപടി ഞാൻ ഒറ്റശ്വാസത്തിൽപ്പറഞ്ഞതും അച്ഛനൊന്നുപകച്ചു…
പിന്നെ കുറച്ചു നേരത്തേയ്ക്കൊന്നും മിണ്ടീതുമില്ല…
