എന്റെ ഡോക്ടറൂട്ടി – 27 42അടിപൊളി 

“”…ഇല്ലടാ… അതൊന്നുംസീനില്ല… ഞാനവളോടെല്ലാം
പറഞ്ഞുസെറ്റാക്കീട്ടുണ്ട്… ഇനിയവളായ്ട്ടൊരു പ്രശ്നോമുണ്ടാക്കില്ല..!!”””

“”…ആണോ..?? എന്നാ സീനില്ല… വാ… പെട്ടെന്നു സാനമെടുക്കാം..!!”””_ പറഞ്ഞശേഷം അവനുംഞാനുംകൂടി വണ്ടിയ്ക്കടുത്തേയ്ക്കു നടന്നപ്പോൾ അച്ചുവുംകൂടെക്കൂടി…

“”…എടാ… ബിയറപ്പോഴേ വണ്ടീലിരിയ്ക്കുവല്ലേ..?? അപ്പൊ തണുപ്പൊക്കെ പോയ്‌ട്ടുണ്ടാവില്ലേ..??”””_ കൂടെവന്ന അച്ചു സംശയപൂർവ്വം ചോദിച്ചതിന്,

“”…ഏയ്‌.! അതിനൊക്കെ വഴീണ്ടാക്കീട്ടുണ്ട്… ജോക്കുട്ടനാരാമോൻ..??”””_ അതിനവൾക്കുള്ള മറുപടികൊടുത്ത് വണ്ടിയുടെ പിന്നിലെ ഡോറുതുറന്നു…

അവിടെസീറ്റിന്മേൽ ഐസ്ക്രീംകൂളറിനുള്ളിൽ ബിയർകെയ്സ് ഇരിയ്ക്കുന്നുണ്ടായ്രുന്നു…

“”…എടാ… ഇത് ഐസ്ക്രീം കൂളറല്ലേ..?? ഇതെവിടെന്നൊപ്പിച്ചു..??”””_ അച്ചുവിന് സംശയം…

അതിനവൻ മറുപടികൊടുക്കാതെ കുറച്ചു ജാഡയിട്ടുനിൽക്കുമ്പോൾ,

“”…നിങ്ങളൊന്നു
വേഗംവരുന്നുണ്ടോ..??നട്ടപാതിരായായി..!!”””_ ന്നുള്ള ചേച്ചിയുടെ ഡയലോഗുമെത്തി…

“”…എങ്കിപ്പിന്നവിടെക്കിടന്ന് ഉറങ്ങിയാൽപ്പോരായ്രുന്നോ..?? ആരോ നിർബന്ധിച്ചപോലെ..!!”””_ സ്വയംമുറുമുറുത്തുകൊണ്ട് ബിയർകെയ്സുമായി നടക്കുമ്പോൾ കൂടെനടന്ന അച്ചു, എന്നെനോക്കിയൊന്നു ചിരിച്ചു…

എന്നിട്ട് ജോ കേൾക്കണ്ടെന്നമട്ടിൽ കണ്ണുകാണിയ്ക്കുവേം ചെയ്തു…

“”…ഡീ… വാ… നമുക്കവിടെയായ്ട്ട് അടുപ്പുകൂട്ടാം..??”””_ നേരത്തെ കണ്ടുപിടിച്ചിരുന്ന സ്പോട്ടുചൂണ്ടി ഞാൻചോദിച്ചു…

“”…എവിടെയായാലും എനിയ്ക്കിത് മനസമാധാനായ്ട്ടടിച്ചാ മതി..!!”””

“”…എന്നാ വാ..!!”””_ അച്ചുവിനേംവിളിച്ച് നടക്കുന്നതിനിടയിൽ തിരിഞ്ഞു ജോക്കുട്ടനോടായി;

“”…ഡാ… അവിടെയിരിയ്ക്കാം… വാ..!!”””_ അതിനവൻ തലകുലുക്കീതും,

“”…അവിടെവേണ്ട… അവിടാണേൽ അച്ഛന്റെറൂമിലിരുന്നാൽ കാണും… നമുക്കാ കയ്യാലയുടെ താഴെയിരിയ്ക്കാം… അതാവുമ്പോൾ ആരുമറിയില്ല..!!”””_ ഉടനെ ചേച്ചിയുടെ സജഷനെത്തി…

ഉടനെ,

“”…സത്യമ്പറേടീ… ഞാനറിയാതെ വല്ലവന്മാരുടേംകൂടെ ഇതായ്രുന്നോ നിനക്കുപരിപാടി..??”””_ ന്നൊരു
ചോദ്യമായ്രുന്നൂ അവൻ…

അതിന്,

“”…ദേ… വായിത്തോന്നീതൊക്കെ വിളിച്ചുപറഞ്ഞാലെന്റെ വിധമ്മാറുവേ ചെക്കാ… ഇങ്ങോട്ടുവാടാ..!!”””_ ന്നുംപറഞ്ഞവർ ജോക്കുട്ടനേം പിടിച്ചുവലിച്ചുകൊണ്ട് കയ്യാലയ്ക്കു താഴേയ്ക്കുനടന്നതും മറ്റുമാർഗ്ഗമില്ലാതെ ഞങ്ങളുംകൂടെപ്പോയി…

…കണ്ട കാട്ടിന്റെടേലൊക്കെ കൊണ്ടിരുത്തി വല്ലപാമ്പാറ്റം കുണ്ടിയ്ക്കുകടിച്ചു പടമായാൽ ഇതീപ്പരം നാണക്കേടുണ്ടോ..?? കോപ്പ്.!

“”…ദേ… ഇവിടെവെച്ചോ..!!”””_ ഒരു പ്ലാവിന്റെ ചുവട്ടിലേയ്ക്കു ചൂണ്ടിക്കൊണ്ടുപറഞ്ഞ് ചേച്ചിയങ്ങോട്ടേയ്ക്കു നടന്നതും, കയ്യാല വേർതിരിച്ചിരുന്ന ഉണങ്ങിയ ഓലയുമെടുത്ത് ജോക്കുട്ടനും കൂടെച്ചെന്നു…

“”…മീനാഷീ… നീയിതുകൊണ്ടോയി അവിടെവെയ്ക്കോ..?? ഞങ്ങളുപോയി വിറകെടുത്തിട്ടുവരാം..!!”””_ ബിയർകെയ്സ് മീനാക്ഷിയ്ക്കുനേരേ നീട്ടീതും എന്റെമുഖത്തേയ്ക്കൊന്നു നോക്കിയശേഷം അവളതങ്ങുമേടിച്ചു…

“”…എടാ… അവൾക്കതു പറ്റോന്നുതോന്നുന്നില്ല… ഒരുകാര്യംചെയ്, നീ തന്നിതങ്ങുകൊണ്ടോയ് വെയ്… ഞങ്ങളുപോയി വിറകെടുത്തോളാം..!!”””_ കെയ്സും താങ്ങിപ്പിടിച്ചുനിന്ന മീനാക്ഷിയെനോക്കി അച്ചുവതുപറഞ്ഞപ്പോൾ അതിൽക്കാര്യമുണ്ടെന്നു തോന്നിയഞാൻ അവളുടെകയ്യിൽനിന്നും ബിയർകെയ്സുമേടിച്ചു…

ഉടനെ,

“”…എന്നാ നമ്മളുപോയി വിറകെടുത്തിട്ടുവരാം…
വാ മീനൂ..!!”””_ ന്നുംപറഞ്ഞ്
അച്ചു മീനാക്ഷിയേംകൂട്ടി തിരിച്ചുനടന്നു…

ന്യൂസ്പേപ്പറും നിലത്തുവിരിച്ച് ചേച്ചിയിരുന്നതിനടുത്തായി ബിയർകെയ്സുംവെച്ച് ജോക്കുട്ടനൊപ്പംകൂടി കനലുകൂട്ടാനായി തുടങ്ങുമ്പോൾ കൊണ്ടുവന്ന ബെയ്സനിൽ ചേച്ചി മസാലകൂട്ടാനായി തുടങ്ങിയിരുന്നു…

ആ നേരംകൊണ്ട് ഓലച്ചൂട്ടും കരിയിലയുമൊക്കെവെച്ച് അത്യാവശ്യംവേണ്ട തീയൊക്കെ ഞങ്ങളുംകൂട്ടി…

“”…ഡാ… ഇത് കട്ട്ചെയ്തിട്ട് മസാലപുരട്ടണോ അതോ മുഴുവനേനിർത്തി പുരട്ടണോ..??”””_ കവറിൽനിന്നും തോലുരിച്ച ചിക്കനെടുത്തുയർത്തി കാണിച്ച് ചേച്ചിചോദിച്ചതും, എങ്ങനെവേണമെന്നർത്ഥത്തിൽ ജോക്കുട്ടനെന്നെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *