“”…മുഴുവനേചെയ്യാം…
അല്ലാതെ കട്ടൊക്കെച്ചെയ്ത് മസാലപുരട്ടിവരുമ്പോൾ നേരംവെളുക്കും..!!”””_ പറഞ്ഞശേഷം ഞാൻ ചേച്ചിയുടടുത്തായിരുന്ന് രണ്ടാമത്തെ കോഴിയിൽ മസാല പുരട്ടാനായിത്തുടങ്ങി…
“”…എന്നാലും സിദ്ധൂ… നീയൊക്കെന്നെക്കൂട്ടാതെ
ഇതൊക്കെ പ്ലാൻചെയ്തില്ലേടാ..?? ഒന്നൂല്ലേലും ഇത്രേന്നാള് എല്ലാത്തോന്നിവാസത്തിനും കൂടെനിന്നവളല്ലായ്രുന്നോ
ഞാൻ..??”””_ കോഴിയുടെ
കയ്യുയർത്തി കക്ഷത്ത് മസാലപുരട്ടുന്നതിനിടയിൽ ചേച്ചിചോദിച്ചതിന് ചെറിയൊരു നിസംഗതയോടെ ജോക്കുട്ടനെന്നെനോക്കി…
“”…എന്റെ ചേച്ചീ… ഞങ്ങക്കു രണ്ടുബിയറടിയ്ക്കാനായ്രുന്നൂ പരിപാടി… അതിലെങ്ങനാ ചേച്ചിയെക്കൂട്ടുക..?? അതോണ്ടാ വിളിയ്ക്കാഞ്ഞേ… പിന്നെയീ ചിക്കൻ, അതു മീനാക്ഷിയ്ക്കൊരേ നിർബന്ധം… അതുകൊണ്ടാന്നേ..!!”””
“”…ഓഹ്.! അങ്ങനെയാലേ..??
എന്നാ സാരമില്ല..!!”””_ അതുപറയുമ്പോൾ ചേച്ചിയുടെ മുഖത്തൊരാക്കിയ ചിരിയുണ്ടായ്രുന്നു…
എന്നാലതെന്തിന്റെയായ്രൂന്നുമാത്രം എനിയ്ക്കങ്ങോട്ടു മനസ്സിലായില്ല…
“”…ഡാ… വിറകിത്രേം മതിയാവില്ലേ..??”””_
നേരത്തെയെടുത്തു വെച്ചിരുന്ന കുറച്ചുവിറകിൻ കഷ്ണങ്ങൾ ഇരുകയ്യിലുമായി കൊണ്ടുവന്നുവെച്ചിട്ട് അച്ചുതിരക്കിയതിന്,
“”…ഓ.! ഇതൊക്കെ മതി… നമുക്കു രണ്ടൂടെ ഒന്നിച്ച് സെറ്റാക്കാം… അപ്പോൾപ്പിന്നെ തീ കുറച്ചുമതിയാവും..!!”””_ ന്നു ഞാനഭിപ്രായപ്പെടുകയും
ചെയ്തു…
ശേഷം,
“”…അച്ചൂ… നീയാ കമ്പികൂടെടുത്തോ… ഇതിപ്പൊത്തന്നെ റെഡിയാക്കാം..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും നേരത്തേയെടുത്തു വെച്ചിരുന്ന കമ്പിയവൾ തപ്പിയെടുത്തു…
അപ്പോഴേയ്ക്കും ജോക്കുട്ടൻ ചേച്ചിയുടടുത്തായും മീനാക്ഷിയെന്റടുത്തായും ഇരുപ്പുറപ്പിച്ചു…
അച്ചുവാണേൽ കമ്പികൊണ്ടുവന്ന്
കയ്യിൽത്തന്നശേഷം ബോക്സുതുറക്കുവേം ചെയ്തു…
“”…എന്റെ ദൈവമേ.! ഇതെന്തുമാത്രമാടാ വാങ്ങിയേ..?? ഇവിടെന്താ കല്യാണമാണോ..??”””_ കെയ്സിനകത്തു നിരന്നിരിയ്ക്കുന്ന ബോട്ടിലുകൾകണ്ടതും ചേച്ചി നെഞ്ചത്തു കൈവെച്ചുപോയി…
“”…അല്ലടീ… അതുപിന്നെ ഇവരുപറഞ്ഞപ്പൊ..”””
“”…ദേ മിണ്ടരുത് നീ… ഇതെല്ലാംവാരിവലിച്ചു കുടിച്ചിട്ട് ഇവിടെക്കിടന്നു കൂത്താടാനാണുദ്ദേശമെങ്കില് അറിയാലോ എന്നെ..??”””_ ഞങ്ങടെ തലയിൽവെച്ചുതന്ന് ഊരിപ്പോകാൻനോക്കിയ
ജോക്കുട്ടനെ ചേച്ചിതളർത്തീതും അവന്റേം മീനാക്ഷിയുടേം നടുവിലായി സ്ഥാനംകണ്ടെത്തിയ അച്ചുവൊരു ചിരിയായ്രുന്നു…
“”…അതല്ല ചേച്ചീ… ഇത് ത്രീ സെവന്റീഫൈവിന്റെയാ… കണ്ടാ കുഞ്ഞുബോട്ടിലല്ലേ… അതോണ്ടാ ഒരുകെയ്സെടുത്തേ.. പോരാത്തേന് ബിയറും..!!”””_ മസാലപുരട്ടി പിടിപ്പിച്ച ഒരുകോഴിയെ കമ്പിയിലേയ്ക്കു കോർക്കുന്നതിനിടയിൽ ചേച്ചിയെ സോപ്പിടാനും ഞാൻമറന്നില്ല…
അതിനുടനേ മറുപടിയുംവന്നു;
“”…മോനേ സിദ്ധൂ… നീ കോഴിയെക്കോർത്താ മതി, എന്നെക്കോർക്കണ്ട… ഈയൊരു ബിയറിനകത്ത് എത്ര പേർസെന്റേജ് ആൽക്കഹോൾ കണ്ടന്റുണ്ടെന്നുവരെ എനിയ്ക്കറിയാം കേട്ടോ… അതോണ്ടെന്നെ പൊട്ടിയാക്കാന്നൊന്നും ആരുംകരുതണ്ട..!!”””_ പുള്ളിക്കാരി അടിച്ചുതന്നതും ജോയുംഅച്ചുവും
എന്നെനോക്കി ആക്കിയൊരു ചിരിചിരിച്ചു…
ഉടനെ മീനാക്ഷിയ്ക്കടുത്തേയ്ക്കു
മെല്ലെ തലചെരിച്ച ഞാൻ രഹസ്യമായവളോട്;
“”…ഇവരുനേരത്തേ ഏതേലും
ബാറിലെ വെയ്റ്ററായ്രുന്നോ ആവോ..??”””_ ന്നൊന്നു കീച്ചുവേംചെയ്തു…
അതിനൊറ്റ ചിരിയായ്രുന്നവൾ…
ഉടനെ,
“”…മിണ്ടാതിരീടീ പോത്തേ..!!”””_ ന്നുംമുരണ്ട് അവളെയടക്കീട്ട് ചേച്ചിയ്ക്കുനേരേ തിരിഞ്ഞു;
“”…അതുപിന്നെ ചേച്ചീ… ഇപ്പോഴല്ലേയിതൊക്കെ നടക്കൂ… അവിടെച്ചെന്നാൽ ഈ വൈബൊന്നും കിട്ടൂലാന്നേ… അതാ ഞങ്ങള്..”””
“”…അതേയതേ… അവിടെയാണേൽ ഗോവിന്ദങ്കിളുപിടിച്ചുകുത്തും അല്ലേടാ..?? അതോണ്ടെന്താ ഇവിടെവന്നിട്ട് ചെക്കനങ്ങടു വഷളായിപ്പോയി..!!”””_ ചേച്ചി ചിരിച്ചു…
ആ ചിരിയിൽ
മറ്റുള്ളവരുംകൂടിയപ്പോൾ മീനാക്ഷിയിടയ്ക്കുകേറി;
“”…ഇവടെവന്നിട്ട് നന്നായീന്നു പറ… അവടെയെന്തായ്രുന്നൂ..??”””_ ന്നൊറ്റ ഡയലോഗ്…
