“”…പോവാം..??”””_ ബാഗെടുത്ത് തോളിലേയ്ക്കിട്ട് ഞാൻചോദിച്ചതിന് മറുത്തൊന്നും പറയാതെയവൾ തലകുലുക്കി ശേഷം ബാഗെല്ലാമെടുത്ത് എനിയ്ക്കൊപ്പമിറങ്ങുവായ്രുന്നൂ…
താഴെയെത്തുമ്പോൾ
ചേച്ചിയൊഴികെ മറ്റെല്ലാരുമുണ്ട് ഹോളിൽ…
എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്ന
അവരെല്ലാം ഞങ്ങളെക്കണ്ടതും പെട്ടെന്നു സൈലന്റായി…
“”…ഏഹ്.!
നിങ്ങളിറങ്ങാറായോ..??”””_ എഴുന്നേറ്റു ഞങ്ങൾടടുത്തേയ്ക്കുവന്ന ജോക്കുട്ടനാണ് തിരക്കീത്…
“”…ആം.!
അധികംവൈകിയ്ക്കാതെ ഇറങ്ങിതന്നേക്കാമെന്നു വെച്ചു..!!”””_ അതിനുള്ളമറുപടി വലിയതാല്പര്യമില്ലാതെ പറഞ്ഞതും,
“”…ഡാ… നീ
പെണങ്ങീട്ടാപോണേ..??”””_
ന്നുംചോദിച്ച് അവനെന്റെ കൈയ്ക്കു പിടിയ്ക്കുവായ്രുന്നു…
എന്നാലതിനു പ്രത്യേകിച്ചു ഞാനൊരു മറുപടി പറയാത്തതുകൊണ്ടാവും
ജോക്കുട്ടന്റച്ഛൻ പെട്ടെന്നെണീറ്റെന്റെ അടുത്തേയ്ക്കായി വന്നത്…
“”…മോനേ സിദ്ധൂ… നിങ്ങളെപറഞ്ഞുവിടാൻ മനസ്സുണ്ടായ്ട്ടല്ല… ചങ്കുപറിഞ്ഞിട്ടാ ഞങ്ങളുംനിൽക്കണേ… പക്ഷേ ക്ലാസ്സുപോകുന്നൂന്ന് പറഞ്ഞുവിളിയ്ക്കുമ്പം ഞങ്ങൾക്കെങ്ങനെയാടാ നിങ്ങളോടിപ്പൊ
പോണ്ടാന്നുപറയാൻ പറ്റുന്നേ..?? വേറെന്തുകാരണമാണേലും പോകണ്ടടാന്ന് ഞങ്ങൾക്കുപറയാരുന്നു…
ഇതിപ്പോൾനിങ്ങടെ പഠിപ്പിന്റെ കാര്യമായ്പ്പോയില്ലേടാ..!!”””_ അതുപറയുമ്പോൾ ആ മനുഷ്യന്റെ കണ്ണിലുണ്ടായ സങ്കടോംകണ്ണീരും മാത്രംമതിയായ്രുന്നു ആപ്പറഞ്ഞതിലുള്ള ആത്മാർത്ഥതയെനിയ്ക്കു ബോധ്യമാവാൻ…
അന്നാദ്യമായി എന്നോടുതർക്കിച്ച ഒരാളുടെഭാഗത്തേയ്ക്കു
ഞാനൊന്നു മാറിചിന്തിച്ചു…
“”…അതുകുഴപ്പമില്ലച്ഛാ…
എനിയ്ക്കു മനസ്സിലാവും..!!”””_
ഞാൻ ചിരിയ്ക്കാനായാണ് ശ്രെമിച്ചതെങ്കിലും കണ്ണുനിറയുന്നതിന്റെ കാരണമെന്താന്നു മനസ്സിലാകുന്നില്ല…
“”…മക്കളേ… ഇപ്പൊപോണൂന്നുംവെച്ച് നിങ്ങളെ ഞങ്ങൾ പൂർണ്ണമായ്ട്ടുപേക്ഷിയ്ക്കുവാന്നാ നിങ്ങടെവിചാരം..?? ഒരവധികിട്ടിയാൽ ഓടിയിങ്ങ്പോന്നേക്കണം രണ്ടും… ഇതുംനിങ്ങടെ വീടുതന്നെയാ… ഈ ജോക്കുട്ടന്റേം അച്ചൂന്റേമൊക്കെ സ്ഥാനംതന്നെയാ ഈ വീട്ടിൽനിങ്ങൾക്കും..!!”””_ എന്റെയും മീനാക്ഷിയുടേം കൈകൾ കൂട്ടിപ്പിടിച്ചതുപറയുമ്പോൾ
അമ്മയുടെകണ്ണുകളും നിറഞ്ഞിരുന്നു…
അതുകണ്ടപ്പോൾ ഞാനൊന്നുവല്ലാതെയായി;
സ്വന്തംഭാഗം ജയിയ്ക്കാനായ്ത്തർക്കിച്ച് അവരെയും കരയിപ്പിച്ചല്ലോന്നൊരു തോന്നൽ…
അങ്ങനെചെയ്താൽ അതൊരു തീരാശാപമായിത്തീരുമെന്ന്
ആരോ മനസ്സിലിരുന്നു പറയുന്നപോലെ…
“”…ഇല്ലമ്മാ…
അതുകുഴപ്പോന്നുമില്ല… ആവീട്ടില് ഞാനൊരധികപ്പറ്റുപോലെയാ… ആരുമങ്ങനെ മിണ്ടാറൊന്നുമില്ല… അപ്പൊ ഇവിടിത്തിരി സ്നേഹംകിട്ടീപ്പോളെന്തോ അങ്ങോട്ടേയ്ക്കു തിരിച്ചുപോകാൻ തോന്നീല… അതുകൊണ്ട് പറഞ്ഞതാ… അമ്മയതൊന്നും കാര്യമാക്കണ്ട..!!”””_ ഒരിയ്ക്കൽക്കൂടി ഞാൻ ചിരിയ്ക്കാൻശ്രെമിച്ചു…
“”…അധികപ്പറ്റോ..?? നീയോ..?? നിന്നെയാർക്കാടാ അങ്ങനൊക്കെ കാണാമ്പറ്റുന്നത്..?? ഇനിയിപ്പൊ ഇനിയുമങ്ങനെയൊക്കെ അവിടാരേലും പെരുമാറുന്നൂന്നുകണ്ടാൽ നീയിങ്ങോട്ടുപോരെടാ… ബാക്കി പിന്നെനോക്കാം..!!”””_ എന്റെ രണ്ടുതോളിലുമായി കെട്ടിപ്പിടിയ്ക്കുമ്പോലെ പിടിച്ചമർത്തുമ്പോൾ ജോക്കുട്ടന്റെയാ വാക്കുകളിലുണ്ടായ്രുന്നൂ ജീവിതത്തിലിന്നുവരെ ആരുംതന്നിട്ടില്ലാത്തൊരു ആത്മവിശ്വാസം…
“”…സിദ്ധൂ… ഡാ… ഞാനങ്ങനെ മനസ്സിൽവെച്ചൊന്നും പറഞ്ഞതല്ലാട്ടോ… നീപോണേല് എനിയ്ക്കു സങ്കടമില്ലാതിരിയ്ക്കോന്ന് നിനക്കുതോന്നുന്നുണ്ടോ..?? നിന്റോടെ കത്തിവെച്ചും കറങ്ങിനടന്നും എനിയ്ക്കും കൊതിതീർന്നിട്ടില്ലടാ..!!”””_ അത്രയുംനേരം കണ്ണുംനിറച്ചുകൊണ്ട് മാറിനിന്ന അച്ചുവന്നെന്റെ കൈപിടിച്ചുകൊണ്ടത് പറഞ്ഞപ്പോൾ ശെരിയ്ക്കും മറ്റേതോ വല്ല്യാളാണ് ഞാനെന്നെനിയ്ക്കു തോന്നിപ്പോയി…
“”…ഒന്നുപോടീ… നിങ്ങടെകൂടെ അടിച്ചുപൊളിച്ചു നടന്നിരുന്നയെന്നെ നിന്റെ കെട്ടിയോനെ തല്ലിയോടിച്ചപോലെ തല്ലിയോടിച്ചിട്ട് നീ നിന്നു ന്യായംപറയുന്നോ..??”””_ ഞാൻ ചിരിയോടതു ചോദിച്ചതിന്,
