എന്റെ ഡോക്ടറൂട്ടി – 27 41അടിപൊളി 

“”…ഒന്നുപോടാ..!!”””_ ന്നുമ്പറഞ്ഞ് അവളൊരു മറുചിരിയോടെ
എന്റെ തോളിലൊന്നിടിച്ചെങ്കിലും ആ വായാടിയുടെ കണ്ണുകളും തുളുമ്പിപ്പോയി…

അപ്പോഴാണ്,

“”…ജോക്കുട്ടാ… അവളെണീറ്റില്ലല്ലേടാ..??”””_
ന്നുള്ള അമ്മയുടെപരിഭവം…

ചേച്ചിയെണീയ്ക്കാതെ
ഞങ്ങളെ പറഞ്ഞുവിടണോന്ന മട്ടിലായ്രുന്നൂ ചോദ്യം…

“”…ഞാൻ മുമ്പേനോക്കുമ്പോഴും നല്ലയുറക്കമായ്രുന്നു… ഒന്നു വിളിച്ചുനോക്കാം… പിന്നെ
മിണ്ടാതെപോയാൽ ഇന്നിവിടെ കൊലനടക്കും..!!”””_ പറഞ്ഞവൻ നേരെ മുറിയിലേയ്ക്കുപോയതും ഞങ്ങളും പുറകേപോയി…

ഫാമിലിബെഡ്ഡിന്റെ
ഒത്തനടുക്കായി രണ്ടുകയ്യും മുഖത്തിനടിയിലേയ്ക്കുപൂഴ്ത്തി ഒരുവശംചെരിഞ്ഞു കിടന്നുറങ്ങുകയാണ് ചേച്ചി…

നിഷ്കളങ്കമായ
മുഖഭാവത്തോടെയുള്ള ആ കിടപ്പുകണ്ടപ്പോൾ ഇന്നലെവരെ അവരുതന്ന എല്ലാ സ്നേഹവുമോർത്തുപോയി…

പെറ്റമ്മപോലും ഈയടുത്ത കാലത്തൊന്നുമിത്രയും സ്നേഹോം പരിചരണോം തന്നിട്ടില്ലാന്നൊരു തോന്നൽ…

“”…ചേച്ചീ… ഡീ ചേച്ചീ…
എണീറ്റേ…ദേ ഇവരുപോകാൻ
നിയ്ക്കുവാന്ന്..!!”””_ ഒന്നുരണ്ടു വിളിവിളിച്ചിട്ടും അനങ്ങാതെ വീണ്ടുംചുരുണ്ടുകൂടിയ ചേച്ചിയെ കുലുക്കിവിളിച്ചുകൊണ്ട് ജോക്കുട്ടൻപറഞ്ഞു…

“”…പോകുവാന്നോ..??
എങ്ങോട്ട്..??”””_
ഒട്ടുംവയ്യാഞ്ഞിട്ടുകൂടി ചാടിയെണീറ്റുകൊണ്ടായ്രുന്നു ചേച്ചിയുടെചോദ്യം…

“”…അവരു
വീട്ടിൽപോകുവാന്ന്..!!”””

“”…അതെന്തിനാ ഇപ്പൊപ്പെട്ടെന്ന് വീട്ടിപ്പോണെ..?? ഇന്നൊരിടത്തോട്ടും പോണ്ട… രണ്ടുദിവസങ്കൂടെ കഴിഞ്ഞിട്ടുപോയാ മതി..!!”””_
ചേച്ചി കലിപ്പുമട്ടിൽപറഞ്ഞു…

“”…ഡീ… അവരുടെ ക്ലാസ്സുതുടങ്ങീന്നുപറഞ്ഞു വിളിച്ചായ്രുന്നു… അപ്പോപ്പിന്നെ പോകാണ്ടിരിയ്ക്കുന്നതെങ്ങനാ..??”””_ ജോക്കുട്ടൻ തിരിഞ്ഞു ഞങ്ങളെനോക്കി കണ്ണുകാണിച്ചു…

“”…പിന്നേ ക്ലാസ്സ്… രണ്ടൂസം ക്ലാസ്സിപ്പോയില്ലാന്നുംവെച്ച് ഒന്നുംസംഭവിയ്ക്കാൻ പോണില്ല… സിദ്ധൂ… മീനൂ… ഇന്നുപോവണ്ടടാ… രണ്ടൂസംകൂടി
കഴിഞ്ഞിട്ടുപോവാന്നേ… പ്ലീസ്..!!”””_ ഏന്തിവലിഞ്ഞ് കയ്യിൽപ്പിടിച്ച് ചേച്ചിയങ്ങനെ പറഞ്ഞപ്പോൾ ഞങ്ങളുമാകെ വല്ലാതായി…

ആ അപേക്ഷയ്ക്കെതിരെ ഒന്നുംപറയാൻ മനസ്സുവരാത്തതുകൊണ്ടാകും മറ്റാരുമതിനെതിരെ യാതൊന്നും പറഞ്ഞുകണ്ടില്ല…

“”…ഇല്ല ചേച്ചീ… പോണം… ഇപ്പൊത്തന്നെ ഒരുപാടു
ക്ലാസ്സുമിസ്സായി..!!”””_ ചേച്ചിയുടെ കയ്യിൽത്തടവിക്കൊണ്ടതു പറയുമ്പോഴും ഞാൻതന്നെയാണോ ഈപ്പറയുന്നേന്ന സങ്കോചമുണ്ടായ്രുന്നെനിയ്ക്ക്…

…പക്ഷേ ഒന്നറിയാം.!
അതുഞാൻ മനസിൽതട്ടിത്തന്നെ പറഞ്ഞതാണെന്ന്…

അവിടെനിൽക്കണമെന്ന ആഗ്രഹത്തിനുംമീതെ ആ ക്ലാസ്സൊന്നുതീർന്നുകിട്ടിയാൽ ഓടിവരാനെനിയ്ക്കൊരു വീടുണ്ടെന്നുള്ള ചിന്തയായ്രുന്നു ആ സമയമെന്നിൽ അധികരിച്ചുനിന്നത്…

അതുകൊണ്ടുതന്നെ
എത്രയുമ്പെട്ടെന്നാ
ക്ലാസ്സുതീർക്കാനുള്ള
വ്യഗ്രതയായ്രുന്നൂ മനസ്സുമുഴുവൻ…

അതിനാലാവണം പലവട്ടം ചേച്ചി പോകണ്ടാന്നു പറഞ്ഞിട്ടും എതിർക്കാനെനിയ്ക്കു പറ്റിയത്…

പെട്ടെന്നുപോകുവാന്നു പറഞ്ഞതുകൊണ്ട് ഒന്നുംതന്നുവിടാൻ പറ്റില്ലല്ലോന്നുള്ള ചേച്ചിയുടെ സങ്കടംപറച്ചിലിനോടൊപ്പം വയറുനിറയെ ഫുഡ്ഡുകഴിച്ചിട്ട് പോയാമതീന്നുംപറഞ്ഞ് ഒരിയ്ക്കൽക്കൂടി ഭക്ഷണംകഴിപ്പിച്ചിട്ടാണ്
ചേച്ചിഞങ്ങളെ പോകാനനുവദിച്ചത്…

എന്തെന്നറിയാത്തൊരു വെപ്രാളമായ്രുന്നു ആ സമയംമുഴുവനും ചേച്ചിയ്ക്ക്…

കഴിയ്ക്കുന്നതിനിടയിൽ,

“”…എനിയ്ക്ക്… എനിയ്ക്കിറങ്ങുന്നില്ലെടാ… ഞാനെഴീച്ചോട്ടേ..??”””_ ന്ന് മുഖംചെരിച്ചെന്നോടു ചോദിയ്ക്കുമ്പോൾ
മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുവായ്രുന്നു…

അതോടെ ഞാനും കഴിപ്പുനിർത്തിയെഴുന്നേറ്റു…

പോകാനിറങ്ങുമ്പോൾ
ആ കുടുംബം മൊത്തമുണ്ടായ്രുന്നു വീട്ടുമുറ്റത്ത്‌…

അവടെയാരും കരയുന്നുണ്ടായ്രുന്നില്ല…

എന്നാൽ കരയാത്തതായി ആരേയുംകണ്ടുമില്ല…

കണ്ണുംനിറച്ചുപിടിച്ച് ചിരിച്ചുകാണിച്ചൊരൊറ്റ നിൽപ്പായ്രുന്നു… മനുഷ്യന്റെ നെഞ്ചുപിളർക്കാനായ്ട്ട്.!

“”…നന്നായി പഠിക്കണംട്ടോ..!!”””_ പോകാനിറങ്ങുമ്പോൾ കയ്യിൽപ്പിടിച്ചുകൊണ്ട് ചേച്ചിയുടെവക ഉപദേശം…

Leave a Reply

Your email address will not be published. Required fields are marked *