പിറ്റേന്ന് രാവിലെ കിച്ചണിലെ ശബ്ദം കെട്ടാണ് അവൻ ഉണർന്നത് ,,,…. അവൻ അവിടേക്ക് ചെന്നു … അവൾ ഭയങ്കര പണിയിലാണ് …..
കിരൺ …. സ്കൂളിൽ പോകുന്നില്ലേ ?
ആശ …. മും …..
കിരൺ ബാത്ത് റൂമിൽ കയറി കുളിച്ചിറങ്ങി ….. അപ്പോയെക്കും ആശ മേശപ്പുറത്ത് കഴിക്കാറുള്ളത് എടുത്ത് വച്ചിരുന്നു …. ആശയും ഡ്രസ്സ് മാറി വ ന്ന് അവർ ഒപ്പമിരുന്ന് ആഹാരം കഴിച്ച് പോകാനായി താഴേക്കിറങ്ങി ….
കിരൺ അവളെ സ്കൂളിനടുത്ത് ആക്കി പോകാൻ നേരം ….
ആശ …. ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങാൻ പറ്റുമോ ?
കിരൺ …. ലീവ് കഴിഞ്ഞ് കയറുന്നതല്ലേ ഉള്ളു …. മാക്സിമം നോക്കാം ….. എന്നാലും ഉറപ്പ് പറയുന്നില്ല …
ആശ …. ഇറങ്ങുമെങ്കിൽ എന്നെ നേരത്തെ വിളിച്ചു പറയണം … ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം … ഇത്തിരി താമസിച്ചാലും സാരമില്ല …..
കിരൺ ഓഫീസിൽ എത്തി ഉച്ചവരെ നല്ല തിരക്കയിരുന്നു ….. ആശ വിളിച്ചത് യെന്തിനാകുമെന്ന് കിരൺ ആലോചിച്ചിരിക്കുകയാണ് ….. ഇനി വല്ല സ്ഥലത്തും പോകാൻ വേണ്ടി ആയിരിക്കുമോ ? ചിലപ്പോൾ ഹോസ്റ്റലിലേക്ക് പോകാൻ വേണ്ടി ആയിരിക്കും ….. ഹോസ്റ്റലിൽ പോകാൻ എന്നെ എന്തിനാണ് വിളിക്കുന്നത് … അന്ന് പോയതുപോലെ വണ്ടി പിടിച്ചു പോയാൽ പോരെ …. വേണ്ട പോകണ്ട … തിരക്കായിരുന്നെന്ന് പറയാം ….
മണി മൂന്നായി …. പോകണോ വേണ്ടയോ എന്ന ആലോചിക്കാൻ തുടങ്ങിയിട്ട് കുറെ സമയമായി …
ഇതേ സമയം കിരൺ വരില്ലെന്ന് ആശയും … ഉറപ്പിച്ചു ….. ഒന്നുകിൽ ഇത്രയും ദിവസം ലീവ് ആയതുകൊണ്ട് ഇറങ്ങാൻ പറ്റിയില്ലെന്ന് പറയും …. ഇല്ലെങ്കിൽ ഭയങ്കര തിരക്കായിരുന്നെന്ന് പറയും … ഒരു നാല് മണിവരെ നോക്കാം ഇല്ലെങ്കിൽ ഒരു വണ്ടി പിടിച്ചു പോകാം ……
സമയം വീണ്ടു ഇഴഞ്ഞു നീങ്ങി ….. സമയം നാല് മണി … ആശ സ്കൂളിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി … വണ്ടി നോക്കി നിൽക്കുമ്പോൾ കിരണിന്റെ വണ്ടി വരുന്നത് കണ്ടു … അവൾ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു ….. വെറുതെ അവനെ സംശയിച്ചതിൽ അവൾക്ക് അവനോട് സഹതാപം തോന്നി …. കിരൺ അവളുടെ അടുത്തേക്ക് വണ്ടി നിർത്തി .. അവൾ പെട്ടെന്ന് വണ്ടിയിലേക്ക് കയറി …..
ആശ …. സാറെ വണ്ടി വിട്ടോ …..
കിരൺ ….എവിടേക്ക് …..
ആശ ….. പൊയ്ക്കോ ഞാൻ പറയാം …..
കിരൺ വണ്ടി മുന്നോട്ടെടുത്തു …… വലിയൊരു ഷോപ്പിംഗ് മാളിൽ വണ്ടി നിർത്തി ….. അവൾ അവനെയും കൊണ്ട് ചിരിച്ചുകൊണ്ട് അതിനകത്തേക്ക് നടന്നു …. ഒരു ബ്രാൻഡഡ് ഷോപ്പിലേക്ക് അവൾ അവനെയും കൊണ്ട് കയറി …… കുറെ ഷർട്ടുകൾ നോക്കി …. ഒന്നും മനസ്സിന് ഇഷ്ടപ്പെടുന്നില്ല …. അവസാനം ഒരു നീല കളർ ഷർട്ട് അവൾ കണ്ടുപിടിച്ചു ….. 3500 രൂപ ….. പിന്നെ അവനെയും വിളിച്ചുകൊണ്ട് ഒരു നീല ബോർഡർ മുണ്ടും വാങ്ങി നേരെ ഒരു വലിയ ഹോട്ടലിൽ കയറി ഫുഡും കഴിച്ച് വീട്ടിലേക്ക് വിട്ടു ……
കിരൺ ….. യെന്ത പരിപാടി ……
ആശ …. വരുന്ന ശനിയാഴ്ച ഒരു ടീച്ചറുടെ മോളുടെ കല്യാണമാണ് …… നമ്മൾ പോകുന്നു ….
കിരൺ …. അതിന് ഇത്രെയും ടെൻഷൻ അടിച്ച് ഡ്രസ്സ് സെലക്ട് ചെയ്യേണ്ട വല്ല ആവശ്യവും ഉണ്ടോ ? വീട്ടിൽ നല്ല കുറെ ഡ്രസ്സ് ഉണ്ടായിരുന്നല്ലോ ?
ആശ ….. എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ എന്ത് കാര്യത്തിനും ഞാൻ സെലക്ട് ചെയ്തു തരുന്ന ഡ്രസ്സ് ഇട്ടാൽ മതി …. കാരണം അവരുടെ എല്ലാവരുടെയും മുന്നിൽ എന്റെ ഭർത്താവാണ് ……
ചേട്ടന്റെ ഫ്രണ്ട്സിന്റെ ഫങ്ക്ഷനു പോകുമ്പോൾ ചേട്ടന്റെ ഇഷ്ടത്തിന് ഞാൻ ഇട്ടോളാം പോരേ ?
കിരൺ …… അത്രയും പ്രായമുള്ളവർ അവിടെ പഠിപ്പിക്കുന്നുണ്ടോ ?
ആശ ….. സ്കൂൾ തുടങ്ങിയ സമയത്ത് ഉണ്ടായിരുന്നവരാണ് ….. മൂന്നു നാല് പേർ ഉണ്ട് ……. അവരുടെ മകളുടെ കല്യാണമാണ് …… ചേട്ടനെ പ്രേത്യേകം ക്ഷണമുണ്ട് ……
കിരൺ ….. അപ്പോൾ നീ ഒന്നും വാങ്ങാത്തതെന്തേ ?
ആശ …… ഞാൻ നാട്ടിൽ വന്നപ്പോൾ വാങ്ങിച്ചു …… പിന്നെ എന്നോട് പിണക്കമാണെന്ന് വിചാരിച്ചാണ് ചേട്ടന് ഒന്നും വാങ്ങാത്തത് ….
കിരൺ …. ഞാൻ എന്തിനാ നിന്നോട് പിണങ്ങുന്നത് …… ഒരു പിണക്കവും ഇല്ല …..
