പ്രേമവും കല്യാണവും 5അടിപൊളി 

മോളി …. കിരൺ നിന്നെ സഹായിക്കുമോ ?

ആശ ….. അതിന്റെ ആവശ്യം വരില്ല …. ഞാൻ ഇത്തിരി നേരത്തെ എഴുന്നേൽക്കും …… പിന്നെ ഒരു ഓട്ടമാണ് …. ഞാൻ വൈകുന്നേരം നേരത്തെ വരുന്നതുകൊണ്ട് പണിയൊക്കെ പെട്ടെന്ന് തീർക്കും …….

മോളി …… അവിടെ ആൾക്കാരൊക്കെ എങ്ങിനെ ?

ആശ …. ആഹ് … കുഴപ്പമില്ല ….. എന്നും നടക്കാൻ പോകുമ്പോൾ എല്ലാവരെയും കാണും …… ഞാനുമായിട്ട് എല്ലാവരും നല്ല കൂട്ടാണ് …… ചേട്ടൻ ഇവിടെത്തെപോലെ തന്നെയാണ് …. അധികം ആരോടും സംസാരിക്കാറില്ല ….

എല്ലാവരും കഴിച്ചു കഴിഞ്ഞു ….. കിരണിനോടൊപ്പം ആശയും എണിറ്റു …. കിരൺ കൈ കഴുകി വന്നു ….. ആശ അവന്റെ കൈ തുടയ്ക്കാൻ ഒരു ടവൽ നീട്ടി … അവനത്  വാങ്ങി കൈ തുടച്ച് അത് അവളെ തിരികെ ഏൽപ്പിച്ചു ….. അവൻ റൂമിലേക്ക് പോയി …. കൂടെ ആശയും …. എല്ലാവരും അവരെ നോക്കി … അൽപ്പസമയം കഴിഞ്ഞ് അവൾ പുറത്തേക്കിറങ്ങി വന്നു …..  ആശ അവളുടെ വീട്ടിലേക്ക് പോയി ….

പിറ്റേന്ന് രാവിലെ ആശ  ഡ്രസ്സ് മാറി ഇറങ്ങുന്നത് കണ്ട് ജാനകി ചോദിച്ചു ……

ജാനകി …. എവിടെപോകുന്നു …..

ആശ …. അമ്പലത്തിൽ …

ജാനകി …. നീ ഒറ്റക്കോ …..

ആശ …. ഇല്ല … കിരൺ ചേട്ടൻ ഉണ്ട് …..

ജാനകി ….. പെട്ടെന്ന് വരുമോ ?

ആശ …. നോക്കാം …..

ജാനകി ….. അവൻ വന്നിട്ട് നീ ഒന്ന് ഇരിക്കാനുള്ള സമയം അവന് കൊടുത്തിട്ടില്ല ……. അവിടെയും ഇങ്ങനെയൊക്കെത്തന്നെയാണോ ?

ആശ അതിന് മറുപടി പറഞ്ഞില്ല ……

ജാനകി …… കിരണിനോട് പറഞ്ഞാൽ കുറച്ചു ദിവസം കൂടി ലീവ് നീട്ടി എടുക്കാൻ പറ്റില്ലെന്ന് ചോദിച്ചു നോക്ക് ഒരു മൂന്ന് ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്തതായിരുന്നു ……

ആശ …..ഇപ്പോൾ തന്നെ ഒരുപാട്  ലീവ് ആയി ….. അടുത്ത വെക്കേഷന് പോകാം  …… ആനി നാളെ വരും …..

ജാനകി …. എന്നെ വിളിച്ചിരുന്നു ….   അടുത്ത വെക്കേഷന് ഫുൾ രണ്ടുപേരും ഇവിടെ ഉണ്ടാകണം ….. അല്ലാതെ മൂന്ന് ദിവസത്തെ ലീവ് എടുത്ത് വരരുത് …..

ആശ …. ‘അമ്മ അത് ചേട്ടനോട് പറഞ്ഞാൽ മതി………..  അവൾ പോകാനായി ഇറങ്ങി …. കിരൺ പുറത്ത് കാത്തു  നിൽപ്പുണ്ടായിരുന്നു …..  ജാനകി അവരെ നോക്കി …. ആശയുടെ താലി പുറത്തിട്ടിരിക്കുകയാണ് ….. മോളിയും അപ്പോൾ അവിടേക്ക് വന്നു …. ജാനകി കണ്ണുകൊണ്ട് താലി മലയുടെ കാര്യം ആംഗ്യം കാണിച്ചു …. മോളി ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു ……  അവർ അമ്പലത്തിലേക്ക് പോയി ……

ഒരു മണിക്കൂർ കഴിഞ്ഞ് അവർ തിരികെ വന്നു ….. രണ്ടുപേരും കുറി തൊട്ടിട്ടുണ്ട് …. മോളി ആശയുടെ  കഴുത്തിലെ താലിയിലേക്ക് നോക്കി അതിലും കുറി കിടപ്പുണ്ട് ….. കിരൺ റൂമിലേക്ക് വന്നു

മോളി ….. നിനക്ക് നാളെ കൊണ്ടുപോകൻ വല്ലതും ഉണ്ടാക്കണോ ?

കിരൺ … വേണ്ട ….. അച്ചറൊക്കെ ആശ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് ……

മോളി ….. അവൾ ഇല്ലാതെ നിന്റെ ആഹാരമെല്ലാം എങ്ങിനെ ?

കിരൺ …. ഞാൻ പുറത്തിന്ന് കഴിച്ചോളാം ….. കുറച്ചു ദിവസം കഴിഞ്ഞ് അവൾ വരുമല്ലോ ?

മോളി ….. ഞാൻ ആശയെക്കൂടി നിന്നോടൊപ്പം വരാൻ  പറയാം ……

കിരൺ …. അതൊന്നും വേണ്ട …. അവൾ കുറച്ചു ദിവസം വീട്ടുകാരോടൊപ്പം നിൽക്കട്ടെ …… അവളുടെ ആദ്യത്തെ ലീവ് അല്ലേ ?

അപ്പോയെക്കും ആശയും ജാനകിയും അവിടെ വന്നു ……

ആശ ….. നാളെ വൈകുന്നേരത്തെ ബസ്സ് അല്ലേ ? ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവിടെ എത്തും …… ഞാൻ കൂടി വന്നാലൊന്ന് ആലോചിക്കുകയാണ് …… ഇവിടെ ഒറ്റക്ക് ബോറാകും

ജാനകി …. എന്നാൽ കിരണിനോടൊപ്പം പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യ് …..

മോളി …. അതാണ് ആശ നല്ലത് …… ഒരുമിച്ച് പോകാമല്ലോ ? ആനി വരുന്നില്ലെങ്കിൽ പിന്നെ നീ വെറുതെ ഇവിടെ ബോറടിച്ചിരിക്കേണ്ടിവരും  ……

ആശ ….. ചേട്ടാ എനിക്ക് കൂടി ടിക്കറ്റ് ബുക്ക് ചെയ്തോ …. ഞാനും വരുന്നു …..

കിരൺ …..  നീ പതിയെ വന്നാൽ മതി …… കുറച്ചു ദിവസം ഇവിടെ നിൽക്ക് …. ഇനി നാല് മാസം കഴിഞ്ഞേ അടുത്ത വാക്കേഷൻ ഉള്ളു …. സ്കൂൾ ആണ് …. പെട്ടെന്ന് ലീവ് പോലും കിട്ടില്ല അറിയാമല്ലോ ?

ആശ ….. ഇല്ല ഞാനും വരുന്നു …. ടിക്കറ്റ് ബുക്ക് ചെയ്തോ …..

Leave a Reply

Your email address will not be published. Required fields are marked *