പ്രേമവും കല്യാണവും 5അടിപൊളി 

അങ്ങിനെ ഒരു ദിവസം എല്ലാവരും കൂടിയിരുന്ന്  കിരണിനെ വിളിച്ചു …..

ശങ്കർ മുഖവുരയില്ലാതെ തന്നെ കാര്യം കിരണിനോട് തുറന്ന് ചോദിച്ചു ……. അപ്പോൾ കിരണിനോടൊപ്പം ആശയും ഉണ്ടായിരുന്നു ……

കിരൺ …. അച്ചനയെന്താ ഈ പറയുന്നത് …. ഞാൻ ഇപ്പോൾ അങ്ങിനെ ഒരു മാനസിക അവസ്ഥയിൽ അല്ല ഉള്ളത് …. എനിക്ക് ഒരിക്കലും ആശയെ അങ്ങിനെ കാണാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ? നിങ്ങൾക്കൊക്കെ വട്ടായോ ? അവളെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കാൻ അച്ഛൻ തന്നെയല്ലേ എന്നോട് പറഞ്ഞത് ….. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാണ് അച്ഛൻ എന്നോട് ചോദിക്കുന്നത് ….. അച്ഛൻ ആശയോട് ചോദിക്ക് ഞാൻ യെപ്പോയെങ്കിലും മറ്റൊരു അർത്ഥത്തിൽ അവളെ നോക്കിയിട്ടുണ്ടോന്ന് …..  ആനിയോട് ചോദിക്ക് ….. നിങ്ങളുടെയൊക്കെ  മനസ്സിൽ എന്ത് കുഷ്ഠമാണ് …..   ഒരു കല്യാണം കഴിക്കുമ്പോൾ ആ പെണ്ണീനെ കുറിച്ച് എനിക്കും ഒരു കാഴ്ചപ്പാട് കാണില്ലേ ? നിങ്ങൾ എന്താ എന്നെ മനസ്സിലാക്കാത്തത് ?

ശങ്കർ …… കുഷ്ടമൊന്നും ഇല്ലെടാ …. ഞങ്ങൾക്ക് അങ്ങിനെ തോന്നി അതുകൊണ്ട് ചോദിച്ചുപോയതാണ് ….. നീ ആഗ്രഹിക്കുന്നതിനുപോലെ നിന്നെക്കുറിച്ചും ഞങ്ങൾക്കും ഒരു കാഴ്ചപാട് കാണില്ലേ ?…..  ഞങ്ങൾക്കും കാണില്ലേ ആഗ്രഹങ്ങൾ ….. നിന്നെക്കൊണ്ട് അവളെ വിവാഹം ചെയ്യിക്കണമെന്ന് ഞങ്ങൾക്ക് രണ്ട് വീട്ടുകാർക്കും ആഗ്രഹമുണ്ട് …. നിന്റെ മനസ്സറിയാത്ത ഞങ്ങൾ വല്ലാതെ അങ്ങിനെ ആഗ്രഹിച്ചുപോയി ….. ഞാൻ ഇങ്ങനെ ചോദിച്ചെന്ന് കരുതി നീ വിഷമിക്കുകയൊന്നും വേണ്ടാ …..  മക്കളെ വളർത്തി വലുതാക്കിയാൽ ഇതുപോലെ എല്ലാ അച്ഛനും അമ്മയ്ക്കും കാണും കുറെ ആഗ്രഹങ്ങൾ …. മോൻ അച്ഛനോട് ക്ഷമിക്ക് ……

ശങ്കർ ഫോൺ വച്ചു ….. അവിടെ എല്ലാപേർക്കും വലിയ വിഷമമായി …..  കിരണിനും ആശക്കും അതുപോലെതന്നെയാണ് …….

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ……  ആശയും കിരണും ഇപ്പോൾ സംസാരമൊന്നും ഇല്ല അവർ പുറത്തേക്ക് പോകുന്നത് നന്നായി കുറഞ്ഞു …..   കിരൺ പുറത്തേക്ക് പോകാൻ വിളിച്ചാലും ആശ മനഃപൂർവം ഒഴിവാകും …..  ആശക്ക് കിരണിനെ ഇഷ്ടമായിരുന്നു   ….  കിരണിൽ നിന്നും അപ്പോൾ അങ്ങനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല  ….. തന്നെ ആ സ്ഥാനത്തേക്ക് കിരൺ പരിഗണിക്കില്ലെന്ന് അവൾക്ക് ആ സമയം അവൾക്ക് മനസ്സിലായിരുന്നു ….. ഇനിമുതൽ കിരണിന് ഒരു ബാധ്യതയാവാൻ  അവൾ ഇഷ്ടപ്പെട്ടിരുന്നില്ല ……

ഒരു ദിവസം കിരൺ വന്നപ്പോൾ ആശ അവിടെ ഉണ്ടായിരുന്നില്ല …..  കിരൺ അവളുടെ ഫോണിൽ വിളിച്ചു ….

ആശ …. പറയു ചേട്ടാ ….

കിരൺ …. എവിടെയാ …. ലേറ്റ് ആയതുകൊണ്ട് വിളിച്ചതാണ് …..

ആശ …. പറയാൻ വിഷമം ഉള്ളതുകൊണ്ടാണ് പറയാത്തത് …. ഞാൻ ഒരു ഹോസ്റ്റലിലേക്ക് മാറി …. ആനിയോട് ഞാൻ പറഞ്ഞിരുന്നു …..  ഞാനായിട്ട് ചേട്ടന് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് ….. സോറി …..

കിരൺ ….. ഓക്കേ ആശ …..എനിക്ക് ഇപ്പോൾ എന്ത് പറയണമെന്ന് അറിയില്ല ……ഓക്കേ …  ബൈ ….

കിരൺ അപ്പോൾ തന്നെ അത് ആനിയെ വിളിച്ചു പറഞ്ഞു …. അവൾക്കും അകെ ഒരു വിഷമമായി ……

കിരൺ സെറ്റിയിൽ ഇരുന്നു …… മനസ്സ് പറിയുന്ന വേദന ഉണ്ടായിരുന്നു …… പെട്ടെന്ന് എന്തോ നഷ്ടമായത്പോലെ … ഇക്കാര്യം നാട്ടിലറിഞ്ഞപ്പോൾ അവർക്ക് അതിലും വിഷമം തോന്നി ……

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു …… ആശ അധികം ആരോടും സംസാരിക്കാറില്ല …… കിരൺ ഇടക്ക് വിളിക്കുമെങ്കിലും ആശ ഫോൺ എടുക്കാറില്ല ….. പിന്നെ മുതൽ അവൾ ഒറ്റക്കാണ് നാട്ടിലേക്ക് പോകുന്നതും വരുന്നതും  …. വീട്ടിലെത്തിയാൽ അവൾ ആരോടും സംസാരിക്കാറില്ല …… കഷ്ടപ്പെട്ട് അവിടെ അവധി ചിലവഴിച്ച് അവൾ തിരികെ മടങ്ങും …. അതുപോലെതന്നെയാണ് കിരണും ……  നാട്ടിൽ പോയാലും അധികനാൾ നിൽക്കാറില്ല ….. ആശക്കും കിരണിനും പരസ്പരം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് കിരണിന്   അവളോട് സംസാരിക്കാൻ തോന്നിയില്ല …. ക്രമേണ രണ്ടു വീട്ടുകാരും അകലാൻ തുടങ്ങി ….. ഇപ്പോൾ ശങ്കറും സുരേഷും ഒരുമിച്ചിരുന്നുള്ള മദ്യപാനവും ഒഴിവായി …. മോളിയും ജാനകിയും കാണുമ്പൊൾ സംസാരിക്കുന്നതല്ലാതെ പണ്ടത്തെപോലുള്ള ബന്ധം നഷ്ടപ്പെട്ടു …. ആശക്ക് കല്യാണ ആലോചനകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം മുടങ്ങിക്കൊണ്ടിരുന്നു ……  ആനി ഇതിനിടയിൽ ഒറ്റപ്പെട്ടുപോകുന്നത്പോലെയായി …..

Leave a Reply

Your email address will not be published. Required fields are marked *