പ്രേമവും കല്യാണവും 5അടിപൊളി 

ജാനകി …. എനിക്കും തോന്നുന്നു …. മുഖത്ത് നീരാണോ ?  എഴുന്നേറ്റ് വന്നിരുന്നെങ്കിൽ ചോദിക്കാമായിരുന്നു … നീ ചേട്ടനെ വിളിച്ച് കാര്യം പറയ് …. ഞാൻ അപ്പോൾ കഴിക്കാൻ വല്ലതും ഉണ്ടാക്കാം ……

വീട്ടുകാർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി …. അപ്പോയെക്കും സുരേഷും ശങ്കറും വന്നിരുന്നു …….

ഒരു മണി ആയപ്പോൾ രണ്ടു പേരും ഉറക്കം കഴിഞ്ഞ് പുറത്തേക്ക് വന്നു ….. ആശ അടുക്കളയിലേക്ക് ചെന്നു … മോളിയും ജാനകിയും അവിടെ ഉണ്ടായിരുന്നു …. മോളി അവളെ കുറച്ചു സമയം നോക്കി നിന്നിട്ട് ….

മോളി …. ഇപ്പോൾ എത്ര മാസമായി ?

ആശ …. ( ആരുടെയും മുഖത്ത് നോക്കാതെ ) …. ഒന്നോ രണ്ടോ ഒക്കെയായെന്ന് തോന്നുന്നു …..

ജാനകി …. എന്നിട്ടാണോ ഇത്രയും ദൂരം ബസിൽ വന്നത് …..

ആശ …. പെട്ടെന്ന് വരാൻ പറഞ്ഞപ്പോൾ വല്ല  അത്യാവശ്യവും ആണെന്ന്  വിചാരിച്ചു ……

മോളി …. ഇതൊക്കെ ആനിയ്ക്ക് അറിയാമോ ?

ആശ …. ഇല്ലാ ….. എപ്പോഴും പറയണമെന്ന് വിചാരിക്കും …..  പിന്നെ മടിക്കും …..

ജാനകി ….. ഇവിടുന്ന് അടിയുണ്ടാക്കി പോയപ്പോൾ ഞാൻ വിചാരിച്ചു കീരിയും പാമ്പും ആയെന്ന് …..

ആശ കിരണിനെ കഴിക്കാൻ വിളിച്ചു … മുഖം കഴുകി കിരൺ ടേബിളിൽ വന്നിരുന്നു …. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി …..

സുരേഷ് ….. കിരൺ നാളെ രാവിലെ തന്നെ പോകണോ ? ഒരാഴ്ച ലീവ് കിട്ടുമോന്ന് നോക്ക് ….

കിരൺ …. എനിക്ക് കിട്ടും … ആശക്ക് എക്സാം ടൈം ആണ് … ചോദിച്ചാലും കിട്ടില്ല …. ഞങ്ങൾ ഇപ്പോൾ പോയിട്ട് അടുത്ത മാസം വരാം …. അപ്പോൾ ആനി കൂടി കാണുമല്ലോ … ഞാൻ അവൾക്ക് കോഴ്സ് കഴിഞ്ഞാൽ എന്റെ കമ്പനിയിൽ ജോലി ശരിയാക്കിയിട്ടുണ്ട് …..  അവളെ  ഇവിടെ നിർത്തുന്നത് ശരിയല്ല ….. നമുക്ക് എല്ലാവർക്കും അങ്ങോട്ട് ഷിഫ്റ്റ് ചെയ്താലെന്താ ….. എല്ലാവരും ബിസിയാകും ….

സുരേഷ് …. നിങ്ങൾക്ക് തിരിച്ചു പോകാൻ ഞാൻ കാര് റെഡിയാക്കാം ….

ആശ … അതൊന്നും വേണ്ടാ …. ഞങ്ങൾ വോൾവോ യാണ് ബുക്ക് ചെയ്തിരിക്കുന്നത് …..

ശങ്കർ … നിങ്ങൾ പുറത്തേക്ക് വല്ലതും പോകുന്നുണ്ടോ ?

കിരൺ …. ഇല്ലാ …..

ശങ്കർ ….. ഞങ്ങൾ വിളിച്ചത് … ഇവളെ പെണ്ണുകാണാൻ വരുന്നുണ്ട് ….. ഞങ്ങൾക്ക് ഇതൊന്നും അറിയില്ലല്ലോ ? നിങ്ങൾ അവിടെ പൊറുതി ആയത് …..

സുരേഷ് ….. ഇനി അതിനെ കുറിച്ചൊന്നും പറയണ്ട …. ഞാൻ അവരെ വിളിച്ചു പറഞ്ഞു …. നീ എത്തില്ലെന്ന് ….  ഇപ്പോൾ മനസ്സിന് ഭയങ്കര സന്തോഷത്തിലാണ് … ശങ്കറെ വല്ലതും ഉണ്ടെങ്കിൽ എടുത്ത് വായ്ക്ക് ഞാൻ ദേ വരുന്നു ….

ശങ്കർ … സന്തോഷത്തിന് കുറവൊന്നും ഇല്ല എന്നാലും ഇവർക്ക് നമ്മളെ അറിയിക്കാമായിരുന്നു …..

സുരേഷ് …. സാരമില്ല …. എല്ലാം അവസാനം കലങ്ങി തെളിഞ്ഞല്ലോ / അത് തന്നെ ധാരാളം ….  പിന്നെ ഇവരെ ഇനി തിരിച്ചു വിടണമോന്നാണ് ഞാൻ ആലോചിക്കുന്നത് ….

ആശ … അയ്യോ എനിക്ക് പോകണം ….. എന്റെ പിള്ളേർ എന്നെ നോക്കിയിരിക്കും …..

അവർ പുറത്തേക്കിറങ്ങി … ആശ അവനോടൊപ്പം നടക്കുന്നത്  എല്ലാവരും നോക്കിയിരുന്നു …..

ജാനകി … ഇത് അസ്ഥിയാണെന്ന് തോന്നുന്നു …..

എല്ലാവരും ചിരിച്ചു ……

സുരേഷ് …. നിങ്ങൾക്ക് എന്നോടെന്തെകിലും സംസാരിക്കാനുണ്ടോ ?

മോളി …. എന്തോന്ന് സംസാരിക്കാൻ … പിള്ളേര് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ പോരെ …..

ജാനകി ….. ചേട്ടൻ സ്ത്രീധനമാണോ ഉദ്ദേശിച്ചത് ?

മോളി ….. എന്തോന്ന് സ്ത്രീ ധനം … അവിടെയും ഒന്നേ ഉള്ളു … ഇവിടെയും …. പിന്നെ എന്ത് കണക്ക് പറയാൻ … അവന് തന്നെ ഇപ്പോൾ നല്ല ശമ്പളം ഉണ്ട് …. എന്തെങ്കിലും കുറച്ചെങ്കിലും പിള്ളേർ ആവശ്യപ്പെട്ടാൽ മതിയായിരുന്നു  …. ഇല്ലെങ്കിൽ ഈ ഉണ്ടാക്കി വച്ചതിന് ഒരു വിലയും കാണില്ല ….  അവർക്ക് വേണ്ടത് അവർ സമ്പാദിക്കുന്നുണ്ട് …. പഠിച്ചു കഴിഞ്ഞിട്ട് ഒരു നയാ പൈസ കിരൺ ബാങ്കിൽ നിന്നും എടുത്തിട്ടില്ല ….. ഇനി സ്ത്രീധനമെന്നൊക്കെ പറഞ്ഞ് ചെന്ന് പിള്ളേരുടെ വായിൽ നിന്നും ഒന്നും കേൾക്കേണ്ടി വരരുത് …. ഞാൻ പറഞ്ഞേക്കാം …..

Leave a Reply

Your email address will not be published. Required fields are marked *