ജാനകി …. അവർ വന്ന കണ്ടിട്ട് പൊയ്‌ക്കോട്ട് ….. വേറെ നഷ്ടം ഒന്നും ഇല്ലല്ലോ ? ഞാൻ ആനിയെ വിളിച്ചിട്ടുണ്ട് … അവൾ മിക്കവാറും വരും …. അവൾ നിന്നെ വിളിക്കത്തൊന്നും ഇല്ലേ ?
ആശ …. എന്നും വിളിക്കും ….. ഞങ്ങൾ നടക്കാൻ പോകുമ്പോൾ ചേട്ടന്റെ ഫോണിലാണ് വിളിക്കാറ് … ഞാൻ ചേട്ടന്റെ കൂടെ കാണുമെന്ന് അവൾക്ക് അറിയാം ……
ജാനകി …. നിങ്ങൾ കുറച്ചു ദിവസം കാണുമെന്ന് വിചാരിച്ചതാണ് …. ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു …. കിരൺ പെട്ടെന്ന് പോകുന്നെന്ന് പറഞ്ഞപ്പോൾ എല്ലാം കുളമാകുമെന്നൊരു തോന്നൽ അവനില്ലാതെ അവർ വരില്ല …..
ആശ …. ഇപ്രാവശ്യം ട്രിപ്പൊന്നും വേണ്ട …..
രാത്രി കിടക്കാൻ നേരം …. ആശ കിരണിനെ വിളിച്ചു …….
ആശ ….. ചേട്ടാ കഴിച്ചോ ?
കിരൺ …. മും ……
ആശ …. നാളെ കടയിൽ ഒന്ന് പോകണം …..
കിരൺ …. എപ്പോൾ …?
ആശ …. രാവിലെ പോകാം …… സാധനങ്ങൾ വാങ്ങേണ്ടേ ? എല്ലാം മറന്നോ ?
കിരൺ ….. രാവിലെ പോകാം …. നീ ഇറങ്ങിക്കോ …….
ആശ മൊത്തത്തിൽ മാറിയെന്ന് ജാനകിക്ക് തോന്നി …. അത് അവൾ സുരേഷിനോദ് പറയുകയും ചെയ്തു അവളുടെ സംസാരവും പെരുമാറ്റവും മൊത്തത്തിൽ മാറിയിട്ടുണ്ട് …… ഒരു മടിയും ഇല്ലാതെയാണ് കിരണിനെ അവൾ ചേട്ടന്ന് വിളിക്കുന്നത് …… അവൾ ഇപ്പോൾ ഭയങ്കര ഹാപ്പിയിലാണ് ….. പണ്ട് ഇവിടെ വെറുതെ ചടഞ്ഞു കൂടി ഇരുന്ന പെണ്ണാണ് ….. അന്ന് ആ കിരണിനോട് പോലും അവൾ സംസാരിക്കില്ലായിരുന്നു …. ഇനി ഇവർ തമ്മിൽ വലിയ ഇഷ്ടത്തിൽ വല്ലതുമായിരിക്കുമോ …. അവനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് …..
സുരേഷ് ….. ആയിക്കോട്ടെടി ….. എനിക്ക് അതിൽ എതിർപ്പൊന്നും ഇല്ല …. ശങ്കറിനും മോളിക്കും ഒട്ടും കാണില്ല ….. നമുക്ക് നോക്കാം …..
പിറ്റേന്ന് രാവിലെ തന്നെ ആശ കിരണുമായി കടയിലേക്ക് പോയി ….. എല്ലാവരും അവരെ നോക്കുന്നുണ്ടായിരുന്നു …… മോളി ജാനകിയോട് പറഞ്ഞു …… പെണ്ണ് അകെ മാറിപ്പോയല്ലോ ജാനകി …. അവളുടെ മുഖം നീ ശ്രദ്ധിച്ചോ ? അവൾ പഴയപോലൊന്നും എല്ലാ ……
ശങ്കർ ….. ഞാനും ശ്രദ്ധിച്ചു …… അവൾ ഇപ്പോൾ നല്ല സന്തോഷത്തിലാണ് …… സുരേഷേ ഇത് മിക്കവാറും നമ്മൾ ഉറപ്പിക്കേണ്ടി വരും …….
ജാനകി …. എനിക്കും അത് തന്നെയാ തോന്നുന്നത് ….. ഇനി നമ്മളായിട്ട് ഒന്നും പറയാൻ പോകേണ്ട …. എന്തെന്ന് വച്ചാൽ അവർ തന്നെ തീരുമാനിക്കട്ടെ ……
സുരേഷ് ….. പണ്ട് കിരണിനെ കണ്ടാൽ ആശ അകത്തേക്ക് കേറി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് ….. ഇപ്പോൾ ദേണ്ട അവന്റെ പുറകെ തന്നെ …… മൂന്ന് മാസം കൊണ്ട് ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ ?
ജാനകി …. അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവർ വിശേഷം വല്ലതും ആയോന്ന് ചോദിച്ചു തുടങ്ങിയെന്ന് …..
ശങ്കർ …. ആണോ ? ….
മോളി …. പിന്നെ ഭാര്യ ആണെന്ന് പറഞ്ഞ് അവിടെ താമസിക്കുമ്പോൾ അവർ ചോദിക്കുന്നതിൽ എന്താ തെറ്റ് …. അവൾ ഇപ്പോൾ നന്നയിട്ടൊന്ന് മിനുങ്ങിയിട്ടുണ്ട് ….. അവനും ….. അവൾക്ക് നല്ല കവിളൊക്കെ വന്നു തുടങ്ങി ….
ശങ്കർ …. പിള്ളേര് പൊളിക്കട്ടെ ….
മോളി ….. പിന്നെ ഞാൻ ഇവിടെ ആഹാരം ഉണ്ടാക്കുന്നുണ്ട് … നീ ഇനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ….. ഉച്ചക്ക് ഇങ്ങ് പോന്നേക്ക് …..
ആശയും കിരണും ഉച്ചയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെയെത്തി … കിരണിന്റെ വീട്ടിലെ ഹാളിൽ എല്ലാവരും ഇരുന്നു …… ആശ കൊണ്ടുപോകാനുള്ള സാധനങ്ങൾ മാറ്റി അടുക്കി വയ്ക്കുകയാണ് …… കിരൺ കൂടെ നിന്ന് സഹായിക്കുന്നു ….. അപ്പോയെക്കും മോളിയും ജാനകിയും കഴിക്കാനുള്ള ആഹാരം മേശപ്പുറത്ത് കൊണ്ട് വച്ചു …… യെല്ലാവരെയും കഴിക്കാൻ വിളിച്ചു …… കിരണും ആശയും കൈ കഴുകി കഴിക്കാൻ ഇരുന്നു …… എല്ലാവരും കഴിച്ചു തുടങ്ങി …..
മോളി ….. അവിടെ നിങ്ങൾ ഉണ്ടാക്കിയാണോ കഴിക്കുന്നത് ? അതോ പുറത്തുന്ന കഴിക്കുമോ ?
ആശ ….. തലേന്ന് എല്ലാം അരിഞ്ഞ് വയ്ക്കും രാവിലെ ഉണ്ടാക്കും ….. രാവിലത്തെ കാപ്പിയും ഉച്ചക്ക് കൊണ്ടുപോകാനുള്ളതും ഉണ്ടാക്കും …. വൈകുന്നേരം പുറത്ത് പോയി കഴിക്കും …….
