മിടിപ്പ് 2അടിപൊളി  

“ഇഷ്ടമായില്ലെങ്കിൽ വേണ്ട!!!!!” കനി അവന്റെ കൈ വിട്ടപ്പോൾ കാർത്തിക്,
വേഗം തിരിഞ്ഞു കനിയുടെ നേരെ നിന്നിട്ട്….

“ഇഷ്ടായീ …….”

“അമ്പട! കള്ളൻ, ഇതായിരുന്നോ മനസ്സിൽ …….”

കനി കാർത്തിക്കിന്റെ കവിളിൽ നുള്ളിയപ്പോൾ അവൻ തല താഴ്ത്തുകയല്ലാതെ മറ്റു വഴികളൊന്നും അവന്റെ മുന്നിലുണ്ടായിരുന്നില്ല.

“ചേച്ചി, എനിക്ക് ജീനയെ ഇഷ്ടമാണ്, പക്ഷേ അവൾക്കെന്നോട് ഇഷ്ടമുണ്ടോ എന്നറിയാൻ എന്താ വഴി.”

“അത്രയേ ഉള്ളു…”

“കാർത്തിക്ക്, ചേച്ചിയുടെ അനുഭവം വെച്ച് പറഞ്ഞാൽ, നമ്മളെ ഒരാൾ അഗാധമായി പ്രണയിക്കുമ്പോ അവരുടെ കണ്ണിൽ അത് പ്രകടമാകും, അത് ആരുടെ മുന്നിൽ ഒളിച്ചാലും, പ്രേമിക്കുന്ന ചെക്കന്റെ മുന്നിൽ ഒരു പെണ്ണിന് അതൊരിക്കലും ഒളിക്കാനാവില്ല…..”

“ശെരി, പക്ഷെ ഞാൻ ജീനയുടെ കണ്ണിൽ അത് കണ്ടിട്ടില്ല, അല്ല …. ഞാൻ ശ്രദ്ധിച്ചിട്ടില്ല!!!”

“പിന്നെ മറ്റൊന്നു, നമ്മൾ പ്രേമിക്കുന്ന ആൾ നമ്മളെ തിരിച്ചു പ്രേമിക്കുന്നില്ലെങ്കിൽ ഒരിക്കലും വിഷമിക്കണ്ട കാര്യമില്ല, കേട്ടോ …. നമ്മുടെ കണ്ണ് ഒന്ന് ശെരിക്കും തുറന്നു നോക്കിയാൽ, നമ്മൾ പ്രേമിക്കുന്നതിലും നമ്മളെ ഒരായിരം ഇരട്ടി പ്രേമിക്കുന്ന ആളുകൾ ചുറ്റും ഉണ്ടാകും ……”
ഒട്ടും വിറയ്ക്കാതെ നിശ്ചയദാർഢ്യത്തോടെ പറയുന്ന കനിയുടെ കണ്ണിലേക്ക് കാർത്തിക് ഇമ വെട്ടാതെ നോക്കികൊണ്ടിരുന്നു.

“ചേച്ചി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”

“അതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ?”

“അല്ല ചോദിച്ചുന്നുള്ളു.”

“ജീനയ്ക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞാലും, നീ അതോർത്തു വിഷമിക്കില്ല എന്ന് സത്യം ചെയ്യ്, എന്നാൽ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ചേച്ചി നിന്റെ മുന്നിൽ നിർത്തി തരാം ……”

“അതെങ്ങനെ പറ്റും? എനിക്കറിയാത്ത എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടി.”

“ചേച്ചിയല്ലേ പറയുന്നേ ??”

“ഹം …. ശെരി!”

“ഹാവൂ …എന്റെ ചെക്കൻ ചിരിച്ചു കണ്ടല്ലോ!!!!” കനി അവനെ പുണരാൻ വേണ്ടി അടുത്തേക്ക് നീങ്ങിയതും, “ഊണ് കഴിക്കണ്ടേ രണ്ടാൾക്കും…..” എന്ന് പറഞ്ഞു കൊണ്ട് രേവതി മുറിയുടെ അകത്തേക്ക് കയറി വന്നു.

“വരുവാ അമ്മെ….” കാർത്തിക്കിന്റെ നെഞ്ചിൽ ചേരാൻ ചേർന്ന കനിയുടെ ഉടൽ മനസ്സില്ലാതെ വേഗം പിറകിലേക്ക് വന്നു.

“ആഹാ നിന്റെ മൂഡോഫ് മാറിയോ.? ഞാൻ ചോദിച്ചാൽ പറയില്ലാലോ, ചേച്ചി തന്നെ വേണം എല്ലാത്തിനും അല്ലേടാ കുറുമ്പാ …”

അമ്മയുടെ ഒപ്പം നടക്കുമ്പോ തിരിഞ്ഞു നോക്കുന്ന കാർത്തിക്കിന്റെ കണ്ണിൽ അവന്റെയുള്ളിൽ പാടാൻ വെമ്പുന്ന ഒരായിരം പ്രണയകവിതകളെ കനി വായിച്ചെടുക്കുന്ന പോലെ നോട്ടമെറിഞ്ഞു. മുടി പകുത്തെടുത്തു മുന്നിലേക്കിട്ടുകൊണ്ടവൾ രണ്ടാളുടെയും പിറകെ നടന്നു.

*********************************************
കുളിച്ചു ഭസ്മ കുറിയിട്ടുകൊണ്ട് പുലിയിളക്കര കസവു മുണ്ടു ഉടുതുകൊണ്ട്, കനി മുറിയിൽ നിന്നുമിറങ്ങി. കാർത്തിക്കും ദേവനും രേവതിയും കനിയ്ക്കായി കാറിൽ വെയ്റ്റ് ചെയുകയായിരുന്നു. ശിവന്റെ അമ്പലത്തിൽ ചുറ്റു വിളക്കിനു നേർന്നത് നടത്താനായിരുന്നു അവർ പുറപ്പെട്ടത്. തൊഴുതു വലം വയ്ക്കുമ്പോൾ ഷർട്ട് അഴിച്ചു കസവ് മുണ്ടും ഉടുത്തു നടക്കുന്ന ചുള്ളൻ ചെക്കൻ ഇടയ്ക്കിടെ പിറകെ നടക്കുന്ന സുന്ദരിയെ നോക്കുമ്പോ സുന്ദരി നേരെ നോക്കി നടക്കാൻ വേണ്ടി കണ്ണുരുട്ടി. നെയ്തിരികൾ ഓരോന്നായി അമ്പലത്തിനു ചുറ്റും വെച്ച്, നാലുപേരും നിറദീപം തെളിയിച്ചു. മക്കളുടെ ആരോഗ്യത്തിനും ആയുസിനും
വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവർ പുറത്തേക്കിറങ്ങിയപ്പോൾ, മുല്ലപ്പൂ വിൽക്കുന്ന മുത്തശിയുടെ കൈയിൽ നിന്നും കാർത്തിക് മൂന്നു മുഴം പൂ മേടിച്ചു വന്നപ്പോൾ, അവനെന്തു പറ്റിയെന്നു ദേവൻ ആലോചിച്ചു നിന്നു.

“ഞാൻ വേണമെന്ന് പറഞ്ഞില്ലാലോ ….” രേവതി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇതെന്റെ ചേച്ചിയ്ക്കാ ….”

കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അടക്കാൻ പാടുപെട്ടുകൊണ്ട് കനി അവന്റെ കയ്യിൽ നിന്നും പൂ വാങ്ങിയപ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നതാരും ശ്രദ്ധിച്ചില്ല. അവൾ പൂ ചൂടികൊണ്ട് കാറിലേക്ക് കയറി. വീട്ടിലേക്ക് പോകുന്ന വഴിയിൽ മഴ പെയ്യുമ്പോ കാർത്തിക് കനിയുടെ തോളിൽ ചേർന്നിരുന്നുകൊണ്ട് അവളുടെ കരിവളയിട്ട കൈകളെ കോർത്തുപിടിച്ചു. ഇരുവരും പരസ്പരം കണ്ണിലേക്ക് നോക്കുമ്പോ അവർക്കിടയിൽ താമര നൂലുകൊണ്ട് തീർത്ത ഈറൻ നിലാവുള്ള പ്രണയം ആരുമറിയാതെ ഒഴുകിക്കൊണ്ടിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *