**************
കണ്ടാലും കണ്ടാലും കൊതി തീരാത്ത കാർത്തിക്കിന്റെ മുഖത്തെ ചിരി നോക്കികൊണ്ട് മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന ചിരിയുമായി അവന്റെ തലയിലെ മുറിവുണങ്ങിയെന്നോണം, കനി ആ കെട്ടഴിച്ചു.
“ചേച്ചീ……”
“എന്താടാ ….”
“ചേച്ചീ, എനിക്ക് കുളിക്കാതെയെന്തോ പോലുണ്ട്. ഇന്ന് കുളിക്കണം.”
“ഞാനമ്മയോടു പറയാമേ …”
“ഉഹും ചേച്ചി കുളിപ്പിച്ചാ മതി…”
“അയ്യോ എനിക്കെങ്ങും വയ്യ…”
“അതെന്താ, ഇന്ന് ചേച്ചിയെന്നെ കുളിപ്പിച്ചാൽ മതി.”
“നീ എന്റെ മേത്തൊക്കെ വെള്ളം തെറിപ്പിക്കും, വെള്ളം കണ്ടാൽ വല്ലാത്ത കുസൃതിയാണ് നീയിപ്പോഴും. ഒന്നാമത് ഞാൻ രാവിലെ കുളിച്ചതാണ്, മിലിഞ്ഞാത്തെ പോലെ നീയെന്നെ നനയിച്ച ശേഷം ഒന്നുടെ കുളിക്കാൻ ഒന്നും എനിക്ക് വയ്യ ……”
“എന്നെ ഒരു വയസിലൊക്കെ ആരാണ് ചേച്ചി കുളിപ്പിക്കുക? അപ്പോഴും ഞാനിതുപോലെ വെള്ളത്തിൽ കളിക്കാനൊക്കെ ഇഷ്ടമായിരുന്നോ….”
ആ ചോദ്യം താനും തന്റെ അമ്മയായ രേവതിയോടു ഒരുപാട് തവണ ചോദിച്ചതാണെന്നോർത്തു കൊണ്ട് കനി അവന്റെ കവിളിൽ നുള്ളു കൊടുത്തു. മക്കൾ എത്ര വലുതായാലും അമ്മമാർക്ക് കുഞ്ഞാണല്ലോ, അവർക്ക് ആ ഓർമ്മകൾ അമ്മയുടെ വായിൽ നിന്നും കേള്കുന്നതൊരനുഭൂതിയാണ്, ഇവിടെയിപ്പോ കാർത്തിക്കിന് താനാണ് അമ്മയെന്നറിയില്ലെങ്കിലും, അതുപറയുമ്പോൾ തന്റെ മനസ്സിൽ ശെരിക്കും അവൻ കുഞ്ഞു വാവ തന്നെയെല്ലേ ….അന്നും എന്നും…..
“പിന്നില്ലേ ….വല്ലാത്ത കുസൃതി കുടുക്കയാണ്, നീ. ഇപ്പോഴും…”
അവന്റെ മൃദുവായ കവിളിൽ കനി പതിയെ അവളുടെ തുടുത്ത ചുണ്ടുകൾ അമർത്തികൊണ്ട് അവളുടെയുള്ളിൽ മൊട്ടിട്ട പ്രേമോപഹാരം അവൾ നൽകിയപ്പോൾ കാർത്തിക്ക് അറിയാതെ കണ്ണുകൾ അടച്ചു. തിരികെ ബെഡിൽ നിന്നും എണീക്കാൻ നിൽക്കുന്ന, കനിയുടെ കൈ കാർത്തിക് ഇറുകെ പിടിച്ചപ്പോൾ, കനി …പറഞ്ഞു.
“ഞാൻ കുളിപ്പിക്കാം ……വാ”
*****************************
ഉച്ചയ്ക്ക് ഊണിനു ശേഷം, സ്റ്റഡി ടേബിളിൽ ഇരുന്നു കൊണ്ട് ഹെഡ്‌ഫോണിൽ പാട്ട് കേൾക്കുന്ന കനിയുടെ മുറി വാതിൽക്കൽ രേവതി നില്കുമ്പോ, പാട്ടിനൊപ്പം മൂളുന്ന കനിയുടെ മധുര സ്വരത്തിൽ ലയിച്ചുകൊണ്ട് രേവതിയും ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു. കനിയെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചിച്ചു കൊണ്ട് നിൽക്കുന്ന രേവതിയുടെ സാമിപ്യം അറിഞ്ഞെന്നോണം കനി പെട്ടെന്ന് ഒരുനോക്ക് മുറിയുടെ പാതിയടഞ്ഞ വാതിലിലൂടെ നോക്കി. തന്നെ മതിമറന്നു നോക്കി നില്കുന്നവണ്ണം രേവതി കണ്ണെടുക്കാതെ വാതിൽക്കൽ നില്കുമ്പോ കനി “എന്താമ്മെ…” ന്നു പുഞ്ചിരിയോടെ ചെവിയിലെ ഹെഡ്സെറ്റ് ഊരിക്കൊണ്ട് രേവതിയോട് ചോദിച്ചു.
“മ്മ്‌ച്ചും….”
ചുമൽ കൂച്ചികൊണ്ട് രേവതി നിൽക്കുന്നത് കണ്ടതും കനിയുടെ പിരുകം കൂർത്തു കണ്ണ് ചുളുക്കി മുഖത്ത് കപട ദേഷ്യം വരുത്തി കനി രേവതിയെ നോക്കി. അവളുടെ കുഞ്ഞിലെ ഉള്ള ചിണുങ്ങലും കുറുമ്പുമെല്ലാം ഒളിപ്പിച്ച ആഹ് മുഖഭാവം കണ്ടതും അയഞ്ഞു സന്തോഷം തുളുമ്പിയ മനസ്സോടെ വാതിൽ തുറന്നെകത്തേക്ക് കയറി. കനിയുടെ സ്ത്രീ സുഗന്ധം പൊഴിയും മുഖം കയ്യിലെടുത്തുകൊണ്ട് രേവതി നെറ്റിയിൽ മുത്തി.
“ഈ അമ്മയ്യ്ക്കിതെന്താ പറ്റിയേ….?..”
നെറ്റിയിൽ പതിഞ്ഞ നനുത്ത സ്നേഹം ഉള്ളിൽ പടർത്തിയ കുളിരിൽ മനോഹരമായി ചിരിച്ചുകൊണ്ട് കനി രേവതിയോട് ചോദിച്ചു.
“ഒന്നൂല്ല…മരിക്കും മുന്നേ നിന്റെ ഈ ചിരീം കുറുമ്പുമൊക്കെ എനിക്കും അച്ഛനും കാണാൻ പറ്റുവോന്നു കൊതിച്ചിരുന്നതാ അതാ ഞാൻ….”
രേവതിയുടെ കണ്ണിൽ നനവ് പടരുന്നത് കണ്ട കനി രേവതിയെയും കൂട്ടി കട്ടിലിലേക്ക് ഇരുത്തി.
“അയ്യേ…എന്താ അമ്മക്കുട്ടി കാണിക്കണേ…”
രേവതിയുടെ കണ്ണീര് തുടച്ചുകൊണ്ട് കഴുത്തിലൂടെ കയ്യിട്ടു തോളിൽ തല ചായ്ച്ചു കനി രേവതിയുടെ ചൂടിൽ മുട്ടിയുരുമ്മി ഇരുന്നു.
“മോളെ നിനക്ക് ഇപ്പോൾ ഉള്ള മാറ്റം…അതെന്താണെന്ന് എനിക്കറിയില്ല… പക്ഷെ ഇതിനു വേണ്ടിയാ ഞങ്ങൾ ഇത്ര നാൾ കൊതിച്ചതും കാത്തിരുന്നതും. ആരേലും മോളുടെ മനസ്സിൽ ഉണ്ടോ…”
ന്യായമായും ഒരമ്മയുടെ സംശയം എന്ന രീതിയിൽ രേവതി ചോദിച്ചു.
എന്നാൽ കേട്ട ഉടനെ കനിയുടെ മുഖം കറുക്കുന്നത് കണ്ട രേവതി ഒരു നിമിഷം താൻ ചോദിച്ചത് തെറ്റായിപോയോ എന്ന തോന്നലിൽ അവളെ ഒന്നൂടെ ചേർത്തുപിടിച്ചു.
