മിടിപ്പ് 2അടിപൊളി  

“അതെന്താ ….ഞാൻ ചേച്ചിയെപ്പോലെ ഉമ്മയൊന്നും വെക്കില്ല!!”
കണ്ണീരു തുടച്ചു ചിരിക്കാൻ ശ്രമിച്ചു കാർത്തിക് പറഞ്ഞപ്പോൾ അവന്റെ കവിളിൽ ഒരു നേർത്ത കടിയുമ്മ കൊടുത്തിട്ട് കനി വേഗമവളുടെ മുറിയിലേക്കോടിപ്പോയി.

*******************

അന്നാണ് ഇരു മനസ്സിലും ഒരുപോലെ പ്രണയം നിറഞ്ഞു കവിഞ്ഞത്, അതുകൊണ്ടാവാം തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് ഉറക്കം തെല്ലും വരാതെ കിടക്കുന്ന കനിയുടെ മനസ്സിൽ നാണത്തിൽ പൂ മൂടുന്ന നിമിഷങ്ങൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നത്, മനസ് അസ്ഥിരമാകുന്നതവളറിഞ്ഞു. പ്രണയത്തിന്റെ തീവ്രമായ സീല്കാരവും വിയർപ്പും കൊണ്ട് മേനിയിൽ കിക്കിളി മൂട്ടുന്ന കാമുകനെ അവളുടെ മാരിക്കൂടിനുള്ളിലേക്ക് ആവാഹിക്കാൻ അവൾ കൊതിച്ചു. കാർത്തിക്കിനെയോർത്തവളുടെ ഉള്ളൊന്നു കാമിനിയെപോലെ തുള്ളി തൂവുമ്പോഴും തന്റെ ജീവന്റെ ജീവനെ പ്രകൃതി തന്നെ വൈകാതെ തന്നിൽ കോർക്കുന്ന നിമിഷം വരുമെന്ന് കനിയുടെ നെഞ്ചിലാരോ മൂളി. മാറോടണയുന്ന രാമച്ചത്തിൻ കുളിരുള്ള മോഹങ്ങളേ തലയിണയോടപ്പം ഇരു കയ്യും കൊണ്ട് നിറമാറിലേക്കമർത്തുമ്പോൾ “ഛീ…” എന്നും സ്വയം പറഞ്ഞു ശാസിച്ചു. അവന്റെ കണ്ണുകൾ അവളുടെ മനസിലേക്ക് വരുമ്പോ അത്രയും ആഴത്തിൽ കനി വീണുപോയിരുന്നു എന്നതാണ് സത്യം. സാങ്കല്‍പ്പികമായ ചുംബനങ്ങളുടെ ശബ്ദമവളുടെ കാതിലേക്ക് വരുമ്പോ ബെഡിൽ അവളെഴുന്നേറ്റിരുന്നു. കവിളിണയിൽ സ്വയം തലോടിക്കൊണ്ട് ചുവരിലെ കണ്ണാടിയിലേക്ക് നോക്കിയതും, അവളുടെ പ്രതിബിംബം ദേവമനോഹരിയെപോലെ സ്വയം വിരൽ കടിച്ചുകൊണ്ട് അവളോട് തന്നെ “കനി ….എന്താടി നിനക്ക് പറ്റിയെ എന്ന്….” ചോദിച്ചു.

അർദ്ധരാത്രിയായി…….കാർത്തിക് ഉറങ്ങിയിട്ടുണ്ടാകും, അവനെ ഒന്ന് കാണാനിപ്പൊ നെഞ്ച് മോഹിക്കുന്നവേളയിൽ, ഒരു നോക്ക് കാണാതെ ഇനി ഉറങ്ങാൻ കഴിയില്ലെന്ന് വ്യക്തമായി ബോധ്യമായപ്പോൾ ….. കനി ബെഡിൽ നിന്നും എണീറ്റ് നേരെയുള്ള ബാല്കണിയിലേക്ക് നടന്നു. നിലാവിൽ ബാൽക്കണിയിലെ ലൈറ്റ് ഇട്ടപ്പോൾ, കാർത്തിക്കും ആ നിമിഷം എണീറ്റ്
അവന്റെ മുറിയുടെ ബാല്കണിയുടെ പോർഷനിൽ വന്നു നിന്നു. ഇരുട്ടിൽ അവനെ അവൾ നോക്കുമ്പോ ആദ്യമായി മനസ്സിൽ ഒരു വെപ്രാളവും ആകാംഷയും വരുന്ന പോലെ സ്വയം തോന്നി…… ഒന്നും പരസ്പരം പറയാനാകാതെ നോട്ടം കൊണ്ട് മാത്രം രണ്ടാളും ഒരിരിച്ചിരി നേരമെങ്ങനെ തന്നെ നിന്നു. തണുത്ത കാറ്റ് മുഖത്തേക്കടിച്ചപ്പോൾ കനി ഒന്നു ശരീരം കോച്ചുന്ന പോലെ ഒരു നോട്ടം കാർത്തികിനെ സമ്മാനിച്ചതും അവനു ചിരി വന്നു.

“ഉറങ്ങീലെ ……കാർത്തി….”

അവൻ പക്ഷെ കനിയുടെ കണ്ണിലേക്ക് മാത്രം നോക്കിനിന്നുകൊണ്ട് ഇല്ലെന്നുള്ള ഭാവത്തിൽ തലയാട്ടി. അവന്റെ മുഖത്ത് കള്ള കാമുകിയെ അപ്രതീക്ഷിതമായി വഴിയിൽ വെച്ച് കാണുമ്പോ ഉള്ള ഭാവമായിരുന്നു.

“ഉറക്കം വരുന്നിലെങ്കിൽ വാതിൽ തുറക്ക് ….സംസാരിച്ചിരിക്കാം…..” വിരിച്ചിട്ട മുടി കെട്ടിക്കൊണ്ടു, കനി അവനോടു ഒറ്റ ശ്വാസത്തിൽ പറഞ്ഞു…..

“ഉം ……” കാർത്തിക് ആവേശം കൊണ്ട് വേഗം മുറിയുടെ വാതിൽ തുറക്കാനായി നടന്നു. കനി അവളുടെ മുറി ചാരികൊണ്ട് കാർത്തിക്കിന്റെ മുറിയുടെ വാതിൽക്കൽ നില്കുമ്പോ, ദേഹം മൊത്തം വിറയ്കുന്നപോലെ …..സ്വയം നിയന്ത്രിക്കാൻ പാടുപെടുന്ന കാമുകിയുടെ വശ്യഭാവം അവളുടെ മുഖത്തലയിടിച്ചു. കാർത്തിക്കിനും ഇത്ര നേരം ഒരുപോള കണ്ണടയ്ക്കാൻ കഴിയാതെ വശം കെട്ടു നില്പായിരുന്നു. വാതിൽ തുറന്നതും അവന്റെ കണ്ണിലും കാമുകന്റെ എല്ലാം തികഞ്ഞ ഭാവം മാത്രമായിരുന്നു കനി ഒരു നോക്കിൽ കണ്ടത്.

“വരുന്നില്ലേ ….”പുരികമുയർത്തികൊണ്ട് കാർത്തിക് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

തല താഴ്ത്തികൊണ്ട് സാരിത്തുമ്പും പിടിച്ചുകൊണ്ട് ഒന്നും മിണ്ടാതെ കാർത്തികിന്റെയൊപ്പമവൾ ബെഡിലേക്ക് കയറിയിരുന്നു, എന്താണ് ചെയേണ്ടതെന്നു ഒരുപിടിയുമില്ല. എത്രയോ വർഷം ഒന്നിച്ചു കെട്ടിപിടിച്ചു ഉറങ്ങിയവരാണ് ഇരുവരും, പക്ഷെ ഇന്നിപ്പോ കണ്ടില്ലെ, ആദ്യരാത്രിയുടെ നിഷ്ക്കളങ്കത രണ്ടാളുടെയും മുഖത്തുണ്ട്…….

Leave a Reply

Your email address will not be published. Required fields are marked *