അത്താഴത്തിനു ശേഷം, കാർത്തിക്ക് അടുത്ത തിങ്കൾ മുതൽ ക്ലാസ്സിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നതുകൊണ്ട് ജീനയെ വിളിച്ചപ്പോൾ അവൾ ഒരു കുറെ സോറി അവനോടു പറഞ്ഞു. ഇച്ചിരി തിരക്കായിപ്പോയെന്നും ഉടനെ കാണാമെന്നുമവനോട് പറഞ്ഞപ്പോൾ കാർത്തിക് കുഴപ്പമില്ലെന്ന് തിരിച്ചവളോട് പറഞ്ഞു. കാർത്തിക് ജീനയോട് സംസാരിക്കുന്നത് കണ്ടപ്പോൾ കനി അവളോടെന്തോ പറയണമെന്നും പറഞ്ഞിട്ട് ഫോൺ വാങ്ങിച്ചു. കാർത്തിക് അത് എന്താണ് അറിയാനായി കനിയുടെ കണ്ണിലേക്ക് നോക്കുമ്പോ ദേവൻ അവനെ അപ്പൊ താഴേക്ക് വിളിച്ചു. കോളേജിലേക്ക് ചെല്ലുന്നത് തിങ്കളാഴ്ച അല്ലെ എന്ന് ചോദിക്കുകയും, ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും, അദ്ദേഹത്തെത്തിന്റെ സുഹൃത്തിന്റെ മകൻ ആണിപ്പോ അവന്റെ കോളേജിൽ ആന്റി റാഗിങ്ങ് സെലിലുള്ള, പോലീസ് ഓഫീസർ എന്നും, അവനോടു പറഞ്ഞു.
അവൻ ദേവനോട് എല്ലാത്തിനും തലയാട്ടുമ്പോ, ദേവൻ അവന്റെയുള്ളിൽ ഒരല്പം ധൈര്യം വന്നപോലെ തോന്നുകയുണ്ടായി. തിരികെ കനിയുടെ മുറിയിലേക്ക് വേഗം ഓടിക്കയറി, കനി ജസ്റ്റ് കാൾ കട്ട് ചെയ്തിട്ടവന് നേരെ ഫോൺ നീട്ടി. കാർത്തിക് എന്താണ് ജീനയോടു സംസാരിച്ചതെന്ന് ചോദിച്ചു.
“ജീനയോട് ഞാൻ പറയുകയായിരുന്നു ….. കാർത്തിക്ക് നു നിന്നെ ഇഷ്ടമായിരുന്നു എന്ന്….”
“അതെന്താ ഇഷ്ടമായിരുന്നു എന്ന് …ഇപ്പോഴും ഇഷ്ടമല്ലേ ?”
“ആണോ …. ആണോടാ ചെക്കാ?” വാതിൽ ചാരിയെന്നുറപ്പുള്ളതുകൊണ്ട് കാർത്തികിന്റെ ഇടുപ്പിൽ ചുറ്റിപിടിച്ചുകൊണ്ട് കനി അവളിലേക്ക് അവനെയൊന്നടുപ്പിച്ചു.
“ആവൊ അറിയില്ല!”
“അവളെക്കുറിച്ചു പറയുമ്പോ, നിന്റെ മുഖം വാടുന്നതെന്താടാ ….”
“എന്തൊക്കയോ എന്റെ മനസ്സിൽ കിടന്നു…വിങ്ങുന്ന പോലെയുണ്ട്”
“ഡാ, ചെക്കാ ..ഞാൻ എല്ലാം പറഞ്ഞു, തന്നതല്ലേ ഇന്നലെ…..
ഇന്ന് മുഴുവനും നീ ശെരിക്കും ആലോചിച്ചു നോക്ക് എന്നിട്ട് നാളെ പറഞ്ഞാൽ മതി….!”
“എന്തിനെക്കുറിച്ച് ????”
“നമ്മളിന്ന് ചുണ്ടു ചേർത്തില്ലേ? അതേക്കുറിച്ചു തന്നെ…..”
“എനിക്കെന്തോ പോലെയാകുന്നു ….ചേച്ചീ….”
“എന്തിനാ ??”
“ഇതൊക്കെ ….” കാർത്തിക് തല കുനിച്ചു നിന്നപ്പോൾ, അവൾ കൈ വിറച്ചുകൊണ്ട് അവന്റെ മുഖമുയയർത്തി. അവന്റെ മനസിൽ തന്നോടുള്ള പ്രണയം, അവനറിയുന്നുണ്ട്. പക്ഷെ തെറ്റാണോ ശെരിയാണോ എന്നറിയാതെയുള്ള മനസിന്റെ നോവാണിപ്പോ അവന്റെ കണ്ണിൽ നനവായി പടരുന്നതെന്നു കനിയോർത്തു.
“തെറ്റാണു തോന്നുന്നെങ്കിൽ പറഞ്ഞാ മതി, അമ്മ ഇന്നമ്പലത്തിൽ വെച്ച്, എനിക്ക് കല്യാണപാർവ്വതിക്ക് വഴിപാട് കഴിച്ചത് എന്തിനാണ് എന്ന് മനസ്സിലായോ നിനക്ക്,?? എന്നെ വിവാഹം കഴിപ്പിക്കാൻ ആണ് …. ഞാൻ സമ്മതിക്കട്ടെ ??? നീ
പറ …”
“ചേച്ചീ …ഇങ്ങനെയെന്നോട് ചോദിക്കല്ലേ ഞാനെന്താ പറയണ്ടേ ….എനിക്കറിയില്ല.”
“ഞാൻ സമ്മതിക്കണോ വേണ്ടയോ പറ!” കനി നമ്രയാമിനിയായി അവന്റെ മുഖത്തേക്ക് നോക്കാതെയത് പറയുമ്പോ അവളുടെ നെഞ്ച് പിടയ്ക്കുന്നുണ്ടായിരുന്നു…….
“വേണ്ട …സമ്മതിക്കണ്ട, എന്നെ വിട്ടു പോകല്ലേ ചേച്ചീ …” കാർത്തിക് കനിയെ ഇറുകെ പുണർന്നു കരയാൻ തുടങ്ങി…. കനിയും നിറകണ്ണുകളോടെ പറഞ്ഞു. “എനിക്കും വയ്യ കാർത്തി നിന്നെ പിരിയാൻ ….നമുക്കിങ്ങനെ കഴിയാം …..പരസ്പരം സ്നേഹിച്ചു കൊണ്ട്, ചുംബിച്ചുകൊണ്ട് കൈകോർത്തുകൊണ്ട്, എന്റെ മടിയിൽ നിന്നെ ഉറക്കികൊണ്ട്…… പോരെ!”
“ …ചേച്ചീ ….” കനിയുടെ കഴുത്തിലവന്റെ ചുണ്ടമർന്നപ്പോൾ, കനി കണ്ണുകളടച്ചു അവനെ ഇറുകെ പുണർന്നു അവളുടെ രാഗാർദ്രമായ നിറമാറവന്റെ നെഞ്ചിൽ സുഖിച്ചുടഞ്ഞു. കനിയും അവന്റെ കണ്ണിൽ നോക്കി ചിരിച്ചുകൊണ്ട് അവന്റെ നെറ്റിയിൽ ഇട്ട ചുവന്ന ശിവപ്രസാദം അവളുടെ ചുണ്ടിൽ തട്ടുന്നപോലെ പലയാവർത്തി ചുംബിച്ചു.
“അപ്പൊ ജീനയെകുറിച്ചോർത്തു എന്റെ മോൻ ഇനി വിഷമിക്കുമോ ?”
“ഇല്ല ചേച്ചീ ………..” അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് കനിയെ ചേർത്ത് പിടിച്ചു.
“ശെരി കിടന്നുറങ്ങു…നാളെ സംസാരിക്കാം……”
“ഇന്നെന്റെ കൂടെ കിടക്കാമോ ….”
“അയ്യടാ …അതൊന്നും വേണ്ട.”
