ലെമനേഡ് 2

🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷

നാളുകൾ കടന്നു പോയി. കോളേജ് ടൂർ അടുത്തയാഴ്ചയാണ്, മെർലിനും നീനയും ആദർശുമൊക്കെ ഡിപ്പാർട്മെന്റിൽ ഒത്തിരി പ്രെഷർ കൊടുത്താണ് ടൂറിനു അപ്പ്രൂവൽ മേടിച്ചത്, ദിയയ്ക്ക് വിക്രം കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, പക്ഷെ വിക്രമവളോട് അത് സാരമില്ല, നമുക്ക് പിന്നീട് ഒരിക്കൽ പോകാമെന്നു പറഞ്ഞു, “തത്ക്കാലം എന്റെ മോള് അടിച്ചുപൊളിച്ചു പോവാനായി” പറഞ്ഞു.
ഹിമാലയത്തിലേക്കായിരുന്നു യാത്ര, ആദർശും നീനയുടെയും ഒന്നിച്ചുള്ള നടത്തവും ചുംബനവുമെല്ലാം കാണുമ്പോ ദിയ വിക്രത്തെ ഓർക്കും.അവന്റെ മടിയിൽ തലവെച്ചുകൊണ്ട് കിടന്നതും ഇരുവരുടെയും രാവോളം ചുണ്ടും ചുണ്ടും കോർത്ത് നാവുകൾ പിണഞ്ഞതുമെല്ലാം മനസിലേക്ക് വരും. ബാലു ദിയയുടെ കൂടെ തന്നെയുണ്ടെങ്കിലും അവളുടെ മനസിലെ വിങ്ങൽ അവൾ ആരോടുമാറിയിക്കാതെ ചിരിച്ചു നടന്നു.

ഓരോ ദിവസവും വിക്രത്തെ വിളിക്കാൻ അവൾ റേഞ്ച് ഉള്ള സ്‌ഥലം തേടി
പോകുമെങ്കിലും തീവ്രമായ മഞ്ഞിൽ അവൾക്ക് വിക്രമിനോട് വിളിക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ല. പ്രാണനാഥനെ പിരിഞ്ഞ ഓരോ നിമിഷവും അവളിലെ കാമുകി കൂടുതൽ കൂടുതൽ അവളാഴത്തിലവനെ സ്നേഹിച്ചുകൊണ്ട് മെഴുകുപോലൊരുകി നൊമ്പരപ്പെട്ടു. ദിയയുടെ ബർത്ഡേ ഹിമാലയത്തിന്റെ മുകളിൽ മഞ്ഞിൽ വെച്ച് മെർലിനും നീനയും ആദർശും ബാലുവും ചേർന്ന് ആഘോഷിക്കാൻ പ്ലാൻ ചെയ്തു, രാവിലെ മുതൽ തേടി തേടി നല്ലൊരു ചുവന്ന റോസാപ്പൂ ബൊക്കെ ഒരെണ്ണം ബാലു ദിയയ്‌ക്കായി വാങ്ങിച്ചിരുന്നു. വൈകീട്ട് ക്‌ളാസ്സിലെ കുട്ടികൾ എല്ലാരുമവൾക്ക് വിഷ് ചെയ്യുകയും സർപ്രൈസ് ആയി കേക്ക് കട്ട് ചെയ്യുകയും ചെയ്തപ്പോൾ വിക്രമിന്റെ അഭാവം അവളുടെ മുഖത്തു അറിയാനുണ്ടായിരുന്നു. എങ്കിലും തന്റെ കൂട്ടുകാരികൾക്ക് താനെത്ര പ്രിയപെട്ടവളാണെന്നു അവൾ തിരിച്ചറിഞ്ഞു. ബാലു റോസാപ്പൂ കൊടുത്തുകൊണ്ട് ദിയയെ വിഷ് ചെയ്തു.

പെട്ടന്ന് മെർലിൻ “വെയ്റ്റ് വെയ്റ്റ് ഗെയ്‌സ്” എന്ന് പറഞ്ഞിട്ട് ഒരു ഗിഫ്റ് ബോക്സ് എടുത്തുകൊണ്ട് വന്നു . ദിയ ആകാംഷയോടെ അത് തുറന്നപ്പോൾ ഡയമണ്ട് റിങ് ആയിരുന്നു അതിനകത്ത്!!! ഒരു ലെറ്ററും!

“പ്രിയേ…
നീയെന്നെ തേടുകയാണെന്നു ഞാനറിയുന്നു, ചുറ്റും തേടുന്ന നിന്റെ കണ്ണുകൾ നിന്റെ ഹൃദയത്തിലേക്ക് നോക്കാത്തതെന്തേ …!
നിന്നെ മാത്രം ഈ ജന്മം മുഴുവൻ ഓർത്തുകൊണ്ട് – വിക്രം. ജന്മദിനാശംസകൾ.!!”
ഇത്രയും മനോഹരമായി തന്നെയിതുവരെ ആരും പ്രണയിച്ചട്ടിയെന്നു ദിയ മനസിലാക്കികൊണ്ട് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. വിക്രത്തിന്റെ സ്നേഹത്തിൽ അവളുടെ മനസ് നിറഞ്ഞുപോയി,
ദിയ ആ നിമിഷം റിങ് അവളുടെ വിരലിൽ അണിഞ്ഞു.

ബാലു ഇതെല്ലം കാണുമ്പോ അവനു മനസ്സിൽ വേദനയുണ്ടെങ്കിലും ദിയ സന്തോഷിക്കുന്നത് കണ്ടപ്പോൾ അവനുമാ സന്തോഷത്തിൽ പങ്കുചേർന്നു.

ആ 7 ദിവസത്തെ യാത്രയ്ക്ക് ശേഷം വിക്രമിനെ ദിയ വല്ലാതെ മിസ് ചെയ്തിരുന്നു, അവൾ ടൂർ കഴിഞ്ഞ രാത്രി വിക്രമിനെ കാണാൻ കഴിയാത്തതിൽ ഹോസ്റ്റലിൽ കിടന്നു കരഞ്ഞപ്പോൾ, മെർലിനും നീനയും അവളെ സമാധാനിപ്പിച്ചു.

“നീ ഇത്രയ്ക്കും വിക്രമിനെ സ്നേഹിക്കുന്നുണ്ടെന് ഞാൻ അറിഞ്ഞില്ല!!!” മെർലിൻ അത് ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞപ്പോൾ ദിയ കണ്ണ് തുടച്ചുകൊണ്ട് ഫോൺ എടുത്തതും വിക്രമിന്റെ കാൾ !!!!

“വിക്രം !!!!” അവൾ കണ്ഠമിടറി വിങ്ങിപ്പൊട്ടി….

“ദിയ …..നീയെന്തേ കരയുവാണോ …..”

“ശോ …എന്റെ പൊട്ടിക്കാളി !!!! ഞാനിപ്പോ വരാം!!”

വിക്രം വേഗം ബൈക്കിൽ ഹോസ്റ്റലിന്റെ മുന്നിലേക്ക് എത്തി. ദിയ രാത്രി ടീഷർട്ടും ലെഗ്ഗിൻസും ഇട്ടുകൊണ്ട് തണുപ്പിൽ പുറത്തേക്ക് നടന്നു. ഹിമാലയത്തിൽ നിന്ന് തന്നെ അവൾക്ക് ജലദോഷവും മൂക്കൊലിപ്പുമുണ്ടായിരുന്നു, ഇപ്പൊ മനസ് വേദനിച്ചു കരഞ്ഞതും അതുകൂടുകയും ചെയ്തു.

മെർലിനും നീനയും ജനൽ തുറന്നുകൊണ്ട് നോക്കുമ്പോ, ഇരുവരും കൂടെ തീവ്രമായി ചുണ്ടും ചുണ്ടും കോർത്ത് 7 ദിവസത്തെ കടങ്ങൾ മൊത്തം
തീർക്കുകയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *