പിന്നീട് ബാലു ക്ലാസിൽ ദിയയുടെ അടുത്തിരുന്നില്ല, എന്തിനു അവൾ സംസാരിക്കാൻ ശ്രമിച്ചപ്പോൾ പോലും അവളെ വെറുത്തുകൊണ്ട് ആ മുഖത്തു നോക്കാൻ പോലും തയാറായില്ല,
ദിയ എത്ര വട്ടം ഫോൺ വിളിച്ചാലും ബാലു എടുക്കുമായിരുന്നില്ല, മിക്കപ്പോഴും അവൻ ഫോൺ ഓഫാക്കി വെക്കുകയും ചെയ്തു. ദിയയും ബാലുവിന്റെ ഈ അവസ്‌ഥയ്‌ക്ക് താൻ കാരണമെന്നു അറിഞ്ഞപ്പോൾ അവൾ മാപ്പ് കാലിൽ വീണു മാപ്പ് പറയാനും തയാറായെങ്കിലും ബാലു ദിയയെ പാടെ അവഗണിച്ചു.
അതിന്റെ ഇടയിലാണ്, വിക്രമിന്റെ ബർത്ഡേ വന്നത്, ആ ദിവസം എക്സാം ദിയയ്ക്ക് ലാബ് എക്സാം ആയിരുന്നത് കൊണ്ട് ആഘോഷം വൈകീട്ടത്തേക്ക് ആക്കിമാറ്റി. എക്സാം കഴിഞ്ഞപ്പോൾ അവളൊരു ഓട്ടോയിൽ വിക്രമിന്റെ വില്ലയിലേക്ക് ചെന്നു, അവളുടെ മനസിലെ വിഷമം വിക്രമിനോട് തുറന്നു പറയണോ എന്നവൾ ആലോചിച്ചു.
“വൗ Oh My God!! ഹേയർസ്‌റ്റൈൽ മാറ്റിയോ??”
“ഹാ ബിര്തഡ്ഡെ അല്ലെ, അതോണ്ട് മുടിയൊക്കെ കളഞ്ഞു!
നന്നായിട്ടുണ്ടോ….??”
“ഇതാണ് സൂപ്പർ!!”
“എന്താ എന്റെ പെണ്ണിന് മുഖം ഒരു തെളിച്ചമില്ലായ്മ ?
ദിയ, എന്തെങ്കിലും എന്നോട് ഒളിക്കുന്നുണ്ടോ…”
“അത് … വിക്രം ബാലു, എന്നോടിപ്പോ മിണ്ടുന്നേയില്ല, മിണ്ടുന്നതു പോയിട്ട് ഒന്ന് സംസാരിച്ചിട്ട് തന്നെ കുറെ ദിവസമായി.” ദിയ വിഷമിച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങൾ രണ്ടാളും ഇടയ്ക്ക് ഇതുപോലെ പിണങ്ങുന്നതല്ലേ !!” വിക്രം കോഫീ ഉണ്ടാക്കാനായി കിച്ചണിൽ വെള്ളം തിളപ്പിച്ച് കൊണ്ട് ദിയയെ പറഞ്ഞു.
“ആണ്, എന്നാലും അവനെല്ലാം അറിഞ്ഞോ എന്നൊരു പേടി!!”
“അതെന്തിനാ പേടി, അവനു നിന്നെ ഡിസേർവ് ചെയ്യുന്നില്ല എന്നവനെ പറഞ്ഞു മനസിലാക്കിയാൽ പോരെ!”
“എത്രയെളുപ്പത്തിൽ വിക്രമത് പറഞ്ഞു!!!!!”
“എന്താ ദിയ ഇങ്ങനെ!!!” വിക്രം ദിയയുടെ മുഖം കോരിയെടുത്തുകൊണ്ട് പറഞ്ഞു.
“അതൊക്കെ ശെരിയാകുമെന്നെ!! അതിനുള്ള സമയം അടുത്തെന്നു മനസ് പറയുന്നു!!!!!!!!”
“എന്തിനുള്ള സമയം??!!”
“ഒന്നുല്ല!! എന്റെ ബർത്ഡേ ഗിഫ്റ് എവിടെ ??”
“ദിയ സോഫയിൽ നിന്നും ഹാൻഡ് ബാഗ് എടുത്തു വന്നു
അവളതു തുറക്കുമ്പോൾ വിക്രം ആകാംഷയോടെ നോക്കി.
Sevenfriday യുടെ T3/01 – മോഡൽ വാച്ച് ആയിരുന്നു അത്.!”
“ദൈവമേ !! ഇതെനിക്കിഷ്ടമാണെന്നു എങ്ങനെ അറിഞ്ഞു!!” വിക്രം അമ്പരന്നു.
“അറിഞോണ്ടല്ലേ വാങ്ങിച്ചേ!! കൈ നീട്ടെന്റെ മോൻ” ദിയ ചിരിച്ചു.
വിക്രത്തിനു അത് കെട്ടികൊടുത്തപ്പോൾ ദിയയുടെ സ്റ്റെതെസ്കോപ് അവൾ ചെവിയിൽ വെച്ചിട്ട് വിക്രത്തിന്റെ നെഞ്ചിൽ വെച്ചുകൊണ്ട് അവന്റെ ഹൃദയയമിടിപ്പ് കേട്ടു. വിക്രമവളുടെ പോണിടൈൽ മുടി ഒറ്റവലിക്ക് അഴിച്ചുകൊണ്ട് അവളുടെ മുടിയിഴകളെ കോതികൊണ്ട്
അവളുടെ വിടർന്ന തേൻ ചുണ്ടുകളെ നോക്കി.
“എന്തൊരു ചന്തമാടി!!! ”
“ങ്‌ഹും !!!!!!”
ദിയ കുതറിയപ്പോൾ അവളെ ചേർത്തുപിടിച്ചുകൊണ്ട് വിക്രം പറഞ്ഞു
“ഇന്ന് നൈറ്റ് എന്റെ കൂടെയല്ലെ!!??”
“ഉഹും …എനിക്ക് പോണം!!” ദിയ കള്ളച്ചിരി ചിരിച്ചു.
“ഓഹോ… എങ്കിൽ വാ പോകാം!!! ഇപ്പൊത്തന്നെ” വിക്രം കെറുവിച്ചു.
“അയ്യോ പിണങ്ങല്ലേ മാസിൽമോൻ!! ഞാൻ വെറുതെ പറഞ്ഞതാ.”
ദിയയുടെ ചുണ്ട് ഇരുവിരൽ കൊണ്ട് വിക്രമമർത്തിപിടിച്ചു
“ശെരി എന്റെ കോഫിയെവിടെ ?? ഉം ??” ദിയ വിക്രത്തിനോട് പുരികം പൊക്കി ചോദിച്ചു.
“വായോ…”
തിളയ്ക്കുന്ന വെള്ളം ഇച്ചിരി ഒരു ബ്ലാക്ക് കപ്പിലേക്ക് പകർന്നപ്പോൾ
ദിയ ആ കപ്പിലെ തന്റെ ഫോട്ടോ നോക്കി, അന്ന് ആദർശ് ബ്യുട്ടി കോണ്ടെസ്റ് നു എടുത്ത ഫോട്ടോയാണത്, ദിയ അതുകണ്ടതും ചുണ്ടിൽ ചിരി പടർന്നു.
Davidoff Coffee പൌഡർ ഒരു ടേബിൾസ്‌പൂൺ അതിലേക്കിട്ടു.
ഒന്നര റ്റേബിൾസ്‌പൂൺ പഞ്ചസാരയും. പിന്നെ പാല് ചൂടായത് അതിലേക്ക് പകർന്നു, നല്ല മണം ദിയയുടെ മൂക്കിലേക്ക് വന്നപ്പോൾ
അവൾ വിക്രമിന്റെ പിറകിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവന്റെ പെർഫെക്റ്റ് ബോഡിയിൽ അവൾ ചുറ്റിപിടിച്ചു. വിക്രം കോഫീ സ്പൂണ്കൊണ്ട് ഇളക്കികൊണ്ടിരുന്നു, കോകോ പൌഡർ കോഫിയുടെ മേലെ വിതറിയശേഷം അവൻ തിരിഞ്ഞു നിന്നുകൊണ്ട്
ദിയയ്ക്ക് കുടിക്കാനായി പകർന്നു.
