ലെമനേഡ് 2

“ദിയാ ….എന്റെ കോഴ്സ് തീരാൻ പോവാ.. എന്നാലും ഞാൻ ഇവിടെയുണ്ടാകും. അപ്പാ ഡാ ബിസ്‌നിസിൽ കൂടെ നിൽക്കാൻ ആണ് പ്ലാൻ. ഇപ്പോ പാർട്നേഴ്‌സ് ആണ് നടത്തുന്നത് അതെല്ലാം ഞാനും കൂടെ നോക്കണം, അല്ലാതെ പ്രത്യകിച്ചൊന്നും ഇല്ല!”

“വിക്രത്തിനു താല്പര്യമില്ലേ?? എന്താ മുഖം ഒരു വല്ലായ്മ!”

“ഹേയ് അങ്ങനെയൊന്നമില്ല, എനിക്കങ്ങനെ പ്രത്യേകിച്ച് ഇന്ട്രെസ്റ് ഒന്നുമില്ല, ജിമ്മിൽ എന്നും പോണം ബോഡിയോക്കെ നോക്കണം!”

“ഇവിടെയുണ്ടല്ലോ!! വിക്രമിന്റെ വീട്ടിൽ തന്നെയൊരു
മിനി ജിം പിന്നെന്തേ …”

“അത് ഞാൻ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ, പുറത്തു എന്റെ ഫ്രെണ്ട്സ് ഒരു ജിം നടത്തുന്നുണ്ട് അവിടെയാണ് ഞാനെന്നും പോകുക, കുറെ പേർക്ക് ഇൻപിറഷൻ ആണെന്നും പറഞ്ഞു അവർ എന്നെ പിടിച്ചിരുത്തും.”

“നല്ലതല്ലേ ……”

“ഉം അതെ !!!”

“വിക്രത്തിന്റെ അമ്മ…??!”

“അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. നാട്ടിൽ വെച്ചായിരുന്നു മരണം. പിന്നെ ഒരനിയത്തിയുണ്ട്.”

“എന്താ പേര്…”

“വിനീത..”

“ഇവിടെയുണ്ടോ…”

“ഇവിടെ മീൻസ്, മുംബൈയിൽ തന്നയാണ്.
പക്ഷെ ആളീ ലോകത്തൊന്നും അല്ല!!”

“അതെന്തേ.. “

“അതങ്ങനെയാണ്… അതൊക്കെ പിന്നെ ഞാൻ പറയാം.
നേരം വൈകി വാ ഞാൻ ഹോസ്റ്റലിൽ കൊണ്ടാക്കാം..”

“എനിക്ക് വിശക്കുന്നുണ്ട് എന്തേലും കഴിക്കണം വിക്രം!”

“പോവുന്ന വഴി കഴിക്കാലോ…!!”

“നമുക്ക് അടിപൊളി ചിക്കൻ മഞ്ചൂരിയൻ കിട്ടുന്ന സ്‌ഥലമുണ്ട് അങ്ങോട്ട് പോകാം, ഉം!!! ”

“ഞാൻ ഇവിടെ വന്നത് മുതൽ ആഗ്രഹിക്കുന്നതാ വിക്രം!
കഫെയിൽ അതില്ലലോ…!”
“അതിനെന്താ നമുക്ക് പോകാല്ലോ”

ബട്ടർ നാനും ചിക്കൻ മഞ്ചുരിയനും നല്ലപോലെ കഴിച്ചതിനു ശേഷം ബൈക്കെ ഹോസ്റ്റലിന്റെ മുന്നിലെത്തിയപ്പോൾ, ദിയ ബൈക്കിൽ നിന്നിറങ്ങി, അവൾ വിക്രമിന്റെ കണ്ണിൽ നോക്കി കൈ പിടിച്ചുകൊണ്ട് പറഞ്ഞു.

“I Love you!!!”

“Love you too….”

ദിയ പതിയെ ഹോസ്റ്റലിലേക്ക് നടന്നു. വിക്രം ബൈക്ക് എടുത്തുകൊണ്ട് വില്ലയിലേക്കും.

അന്ന് മെർലിനും നീനയും ആദർശിന്റെയും രാകേഷിന്റെയും ഒപ്പം മൂവിക്ക് പോയിരുന്നു. പക്ഷെ ദിയ വരുമ്പോ രണ്ടാളും മുറിയിലുണ്ട്. ദിയയെ പകൽ വിളിച്ചിട്ട് കിട്ടാത്തതിന് ബാലു കുറെ തവണ നീനയെയും മെർലിനെയും വിളിച്ചിരുന്നു എന്നവർ കിടക്കുന്നതിനു മുൻപ് ദിയയോട് പറഞ്ഞപ്പോൾ. ദിയ ആലോചിച്ചു, ഇനിയും അവനെ ഇങ്ങനെ ചതിക്കുന്നതിൽ അർത്ഥമില്ലെന്ന്. പക്ഷെ അവനെങ്ങനെ റിയാക്ട് ചെയ്യുമെന്ന് ആലോചിച്ചു ഉറക്കമില്ലാതെ സ്റ്റഡി ടേബിളിൽ ഇരുന്നുകൊണ്ട് ടേബിൾ ലാംബ് ലൈറ്റ് ഓണാക്കിക്കിയും ഓഫാക്കിയും കളിച്ചു.

പക്ഷെ അവൾക്കൊരിക്കലും അതിനു കഴിയുമായിരുന്നില്ല, അത്രക്കും മെർലിനും നീനയും അവളെ പേടിപ്പിച്ചിരുന്നു.
അങ്ങനെ ക്‌ളാസിൽ നിന്നുമൊരിക്കൽ ദിയയെ വിക്രം വിളിച്ചിറക്കി കൊണ്ട് പുറത്തേക്കിറങ്ങുമ്പോ ബാലു ഇരുവരെയും നോക്കി. അവനു കാര്യങ്ങൾ മനസിലായി തുടങ്ങിയ ദിവസമായിരുന്നു അന്ന്. കാരണം കോളേജിന്റെ പിറകിലെ മരച്ചോട്ടിൽ വെച്ച് അവർ തമ്മിൽ കുറെ നേരം ചുംബിച്ചെന്നു ക്‌ളാസ്സിലെ രണ്ടു കുട്ടികൾ തമ്മിൽ പറഞ്ഞത് അവൻ യാദൃശ്ചികമായി കേട്ടിരുന്നു. പക്ഷെ അവനു അതേക്കുറിച്ചു ദിയയോട് ചോദിക്കാനുള്ള ധൈര്യമൊന്നും ഉണ്ടായില്ല.

ക്ലാസ്സിൽ വെച്ച് എന്തോ പറയാൻ ഉണ്ടെന്നു ദിയയോട് ബാലു പറഞ്ഞെങ്കിലും. അവൾ ചിരിച്ചുകൊണ്ട് എന്താ കാര്യമെന്ന് ബാലുവിനോട് തിരിച്ചു ചോദിച്ചപ്പോളും അവൻ ഒന്നും പറയാതെ തിരികെ നടന്നിരുന്നത് അവനോർത്തു.

ഈ സമയം വിക്രവും ദിയയും ഒരു മാനസികാരോഗ്യ ആശുപത്രിയി- ലേക്കായിരുന്നു പോയത്. ഏതാണ്ട് ഒരു മണിക്കൂർ സഞ്ചരിച്ചിട്ടുണ്ടാകുവർ. ക്രിസ്ത്യൻ ഭക്തി കേന്ദ്രത്തിനു സമാനമായ ഒരു കെട്ടിടത്തിലേക്ക് ബൈക്ക് പതിയെ കയറി.

“ഇറങ്…”

ദിയ ഇറങ്ങാൻ നേരം ചോദിച്ചു.
“ഇവിടെയെന്തിനാ വന്നത്…”

“ഒരാളെ കാണിച്ചു തരാൻ…” വിക്രം ചിരിച്ചുകൊണ്ട് പറഞ്ഞു.

“വാ..”

ദിയയുടെ കൈകോർത്തുകൊണ്ട് കോറിഡോറിലൂടെ വിക്രം ഒരു മുറിയിലേക്ക് നടന്നു. അവിടെ ആ മുറിയിൽ 20 വയസ്‌ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. മുടി മൊത്തം ഷേവ് ചെയ്തിരിക്കുന്നു.
“വിനീത മോളെ…”

Leave a Reply

Your email address will not be published. Required fields are marked *