അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ 2 – 1
Achayathi From Banglore SE02 – 01 | Author : Adheera
[ Previous Part ] [ www.kambi.pw ]
അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ 2 ❤️
(മുൻ ഭാഗത്തിൻ്റെ തുടർച്ച ആണെങ്കിലും കുറഞ്ഞ ഭാഗങ്ങൾ മാത്രമേ ഉണ്ടാവൂ അധികം ട്വിസ്റ്റുകൾ ഇല്ലാതെ ഒരു സെക്കൻ്റ് പാർട്ട് ട്രൈ ചെയ്യുന്നു…)
‘ എന്റെ പ്രിയപ്പെട്ട ബാംഗ്ലൂർ,
ജീവിതത്തിലെ എറ്റവും നല്ല ദിവസങ്ങളുടെയും രാത്രികളുടെയും നിശ്ശബ്ദ സ്മരണകൾ നീ തന്നതായിരുന്നു,
നീ നൽകിയ ചിരികളും, കണ്ടുമുട്ടലുകളും, സ്വപ്നങ്ങളും ഞാൻ ഹൃദയത്തിലേന്തി കൊണ്ടുപോകുന്നു,
ജീവനും ജീവിതവും തേടി വന്നിറങ്ങുന്നവർക്ക് പ്രേതീക്ഷയും വെളിച്ചവും നൽകി നീ നെഞ്ചോട് ചേർത്ത് പിടിക്കുമെന്നറിയാം,
സായാഹ്നങ്ങളിൽ നിന്റെ പാതകളിൽ തെളിയുന്ന സുവർണ്ണ വെളിച്ചം സംരക്ഷണവും അനുഭൂതിയുമായിരുന്നു,
ശിശിര കാലത്തിൽ നിന്റെ വഴിയോരങ്ങൾ ഇനിയും ചുവപ്പണിയും, അത് കാണാൻ ഞങ്ങൾ ഉണ്ടാവില്ലാ,എന്റെ മനസ്സിൽ എന്നും നിനക്കായി ഒരിടം ബാക്കി നിൽക്കും, പ്രിയപ്പെട്ട നഗരമേ ഇനിയും ഒരിക്കൽ വീണ്ടും കണ്ടുമുട്ടാം..’
” സ്റ്റെല്ലാ…??????? ”
നഴ്സിൻ്റെ പെട്ടെന്ന് ഉള്ള വിളി കേട്ടതും അവൾ ഞെട്ടി കണ്ണ് തുറന്നു.
” യെസ്..”
” അടുത്തത് നിങ്ങൾ ആണ് ട്ടോ..”
” ആം ഒക്കെ..”
മുഖം ഒന്ന് അമർത്തി തുടച്ച ശേഷം, സ്റ്റെല്ല ഫോൺ എടുത്ത് ആൽബിയെ വിളിച്ചു,
രണ്ട് റിങ്ങിന് ശേഷം കോൾ കണക്ട് ആയതും അപ്പുറത്ത് ആൽബിയുടെ ശബ്ദം.
” എന്താ പെണ്ണെ നമ്മുടെ നമ്പർ ആയോ..?”
” യെസ് ആൽബി..വേഗം വാ..!! ”
കോൾ കട്ട് ആക്കിയശേഷം സ്റ്റെല്ല നേരെ ബാത്റൂമിലേക്ക് നടന്നു.
മുഖം കഴുകി ഒന്ന് ഫ്രഷായി പുറത്തേക്ക് വരുമ്പോൾ ആൽബി അവളെയും കാത്ത് വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു,
” നമ്പർ 43…”
നേഴ്സ് ഒന്നുകൂടി ഉറക്കെ
വിളിച്ചതും സ്റ്റെല്ലയും ആൽബിനും ഒരുപോലെ അകത്തേക്ക് നടന്നു.
” കുട്ടിയുടെ ബ്രസ്റ്റ് ഫീഡിങ് ഒക്കെ കറക്റ്റ് തന്നെയല്ലേ…?? ”
കയ്യിലിരിക്കുന്ന ടെസ്റ്റ് റിസൾട്ട് ഒന്നുകൂടി നോക്കിയ ശേഷം ഡോക്ടർ സ്റ്റെല്ലയുടെ മുഖത്തേക്ക് നോക്കി,
” അതേ സാർ എല്ലാം കറക്റ്റ് ആയിട്ട് തന്നെയാണ് പോകുന്നത് ..”
” ഐ ആം സോറി ആൽബിൻ അത് നിങ്ങൾ അല്ല പറയേണ്ടത്…”
ഡോക്ടർ ചെറിയ പുഞ്ചിരിയോടെ അത് പറയുമ്പോൾ ആൽബിനും സ്റ്റെല്ലയും ഒന്ന് മുഖത്തോട് മുഖം നോക്കി,
” യെസ് ഡോക്ടർ പ്രോപ്പർ ആയിട്ട് തന്നെയാണ് പോകുന്നത്..!! പക്ഷേ എനിക്ക് വേറെ ചില ബുദ്ധിമുട്ടുകൾ ഉള്ളത് ഞാൻ പറഞ്ഞിരുന്നല്ലോ.., അതിൻ്റെ കുറച്ച് difficulties ഇപ്പോഴും ഉണ്ട്…”
ഇത്തവണ സ്റ്റെല്ലയാണ് മറുപടി നൽകിയത്,
” എനിക്കറിയാം..സ്റ്റെല്ല..ഞാൻ അതിലേക്ക് വരാം…”
ഡോക്ടർ ഒന്ന് കൂടി അമർന്ന് ഇരുന്നു.
“ഇപ്പോൾ ബേബിക്ക് എത്ര മാസമാണ് ആൽബിൻ…?? ”
” പത്തുമാസം ആകുന്നു സാർ..”
” ഒക്കെ ബേബിയെ കുറച്ചു മുന്നോട്ടു കൊണ്ട് വരൂ, പൾസ് ഒന്ന് ചെക്ക് ചെയ്യണം..” ഡോക്ടർ മുന്നോട്ടാഞ്ഞതും ആൽബിൻ കയ്യിലെ ടൗവൽ പതിയെ നീക്കി,
ഒരു നിഷ്കളങ്കമായ ചിരിയോടെ എട്ടുമാസം മാത്രം പ്രായമുള്ള അവരുടെ രണ്ടാമത്തെ കുഞ്ഞ് ഡോക്ടറെ നോക്കി കണ്ണിമ വെട്ടിച്ചു കൊണ്ടിരുന്നു.
” ഹൗ ആർ യു ആഞ്ചലോ…?? ”
ഡോക്ടർ കുട്ടിയെ ചിരിപ്പിക്കാൻ തക്ക വേണം തന്റെ സ്വതസിദ്ധമായ രീതിയിൽ പതിയെ അവന്റെ കവിളിൽ ഒന്ന് തലോടി,
മോണ കാട്ടിയുള്ള ചിരി മാത്രമാണ് അവൻ്റെ മുഖത്ത് തെളിഞ്ഞത്.
കുഞ്ഞിൻ്റെ നെഞ്ചിലേക്ക് പതിയെ സ്റ്റെതസ്കോപ്പ് ചേർത്ത് വെച്ച്
എല്ലാം കൃത്യമായി ഉറപ്പുവരുത്തിയ ശേഷം ഡോക്ടർ വീണ്ടും ആൽബിന് അഭിമുഖമായിരുന്നു,
” ആൽബിൻ പേടിക്കാൻ മാത്രം ഒന്നുമില്ല കുട്ടിയുടെ കാര്യങ്ങൾ എല്ലാം നോർമൽ തന്നെയാണ്, പിന്നെ ഇടയ്ക്ക് വരുന്ന ശ്വാസ തടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ കാലാവസ്ഥയുടേതാണ് എങ്കിലും വിറ്റാമിൻ ഡിവിഷൻസ് ഉറപ്പു വരുത്താനായി കുറച്ച് രാവിലത്തെ വെയിൽ കൊള്ളിക്കുന്നത് നല്ലതായിരിക്കും..”
