അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 8അടിപൊളി  

ഡോറടച്ചതും ഒരു നിമിഷം അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി….!!

“സീറ്റ് ബെൽറ്റ് ഇട്ടോളൂ…”

ശിവ വാഹനം മുന്നോട്ടെടുത്തു, കോട്ടയം നഗരത്തിൻ്റെ മധ്യഭാഗത്ത് കൂടി പതിയെ ഓടിക്കൊണ്ടിരുന്നു,

” രണ്ടാമതൊരു കുഞ്ഞു കൂടിയായല്ലോ…??” അവൻ്റെ സ്വരത്തിൽ ചെറിയ നിരാശ അവൾക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നു,

” ആം നീ അവനെ കാണണം ഒരു സുന്ദരനാണ് ആൽബിയെ പോലെ തന്നെ…”

സ്റ്റെല്ല ഒരു നിമിഷം തന്നെ കുഞ്ഞിനെ പറ്റി വാചാലയായി,

” ആഗ്രഹിച്ചതെല്ലാം കിട്ടുന്നവർക്ക് ജീവിതം എപ്പോഴും ഒരു സ്വർഗ്ഗം തന്നെയാണ്…”

ശിവ നൽകിയ കമൻ്റിന്, സ്റ്റെല്ല മറുപടിയൊന്നും നൽകിയില്ല

കോട്ടയം നഗരിയിൽ നിന്നും കുറച്ച് അപ്പുറം മാറി ഒരു ചെറിയ ഉൾപ്രദേശത്തേക്ക് വാഹനം ഓടിക്കൊണ്ടിരുന്നു,

” എങ്ങോട്ടാ ശിവ പോകുന്നത്..??”

” ഇവിടെ എൻ്റെ സുഹൃത്തിൻ്റെ ഒരു പഴയ സ്ഥലമുണ്ട്, കാർ അവിടെയിടാം…”

” ഇവിടെത്തന്നെ നിന്നാൽ പോരെ..??..”

” ടെൻഷൻ ആവല്ലേ പെണ്ണേ, അധികം ഉള്ളിലേക്ക് പോകുന്നില്ല, ആളും ബഹളവും ഉള്ളടത്ത് തന്നെയാണ്, പിന്നെ നിൻ്റെ സമ്മതമില്ലാതെ ഞാൻ നിന്നെ തൊടില്ല പോരെ..??”

അവൻ്റെ വാക്കുകൾ അവൾക്ക് കുറച്ച് ആശ്വാസമായിരുന്നു,

ഏകദേശം ഒന്നര കിലോമീറ്റർ കൂടി മുന്നോട്ട് ഓടി ഒരു പഴയ വീടിൻ്റെ

മുറ്റത്തേക്ക് ശിവ വാഹനം കയറ്റി,

തൊട്ടടുത്ത് വീടുകൾ ഒക്കെ ഉണ്ടെന്ന് അവൻ പറഞ്ഞിരുന്നെങ്കിലും അവർ നിൽക്കുന്ന പരിസരത്ത് വേറെയാരും ഉണ്ടെന്ന് അവൾക്ക് തോന്നിയില്ല..

വാഹനം നിർത്തിയിട്ട് രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാൻ ആവാതെ കുറച്ച് സമയം മൗനം പാലിച്ചിരുന്നു

” നീ നാട്ടിൽ വന്നത് മുതൽ ഈ നിമിഷത്തിനായി ഞാൻ കൊതിച്ചിരിക്കുകയായിരുന്നു, നിന്നെ ഒന്ന് കാണാൻ ഞാൻ അത്രയ്ക്ക് ആഗ്രഹിച്ചു..”

” ഞാനതിന് ഒരുപാട് നാൾ ഒന്നും ഇവിടെ ഉണ്ടാവില്ല..”

” എനിക്കറിയാം കഴിഞ്ഞ മൂന്ന് വർഷം നീ വരുന്നതിനായി കാത്തിരുന്നതുപോലെ ഇനിയും ഞാൻ കാത്തിരുന്നോളാം…” ശിവയുടെ മറുപടി സ്റ്റെല്ല ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, അത് അവളുടെ നെഞ്ചിൽ എന്തോ തറഞ്ഞു കയറിയത് പോലെയായി,

“ശിവാ, നീ എന്താ ഈ പറയുന്നത് ഈ മൂന്നുവർഷവും ഞാൻ നാട്ടിലേക്ക് വരുന്ന നിമിഷത്തിനായി നീ കാത്തു നിൽക്കുകയായിരുന്നു എന്നോ…??”

” അതേ പെണ്ണേ പക്ഷേ ഞാനായിട്ട് ഒരിക്കലും നിന്നെ ശല്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല.. ദൂരെ എവിടെ നിന്നെങ്കിലും നിന്നെ ഒന്ന് കണ്ടിട്ട് പോകണമെന്നാണ് ഉണ്ടായിരുന്നുള്ളൂ…” ശിവയുടെ സംസാരത്തിൽ നിന്നും അവൻ ചെറുതായി ഇമോഷണൽ ആകുന്നത് അവൾക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു,

” ഒരുപക്ഷേ ഞാൻ നിനക്ക് മെസ്സേജ് അയച്ചില്ലായിരുന്നെങ്കിലോ…??”

” ആ കാത്തുനിൽപ്പ് ഇനിയും നീളുമായിരുന്നു..”

“ശിവാ ഈ കാലയളവിൽ ഒന്നും നിൻ്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് വന്നില്ലേ..??”

” വരാൻ പലരും ശ്രമിച്ചിരുന്നു…”

അവൻ ചെറുതായി പുഞ്ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്,

” അവരുടെ ശ്രമം വിജയിക്കാത്തതിന് കാരണം..??”

” അവരാരും സ്റ്റെല്ല ആയിരുന്നില്ല…”

ശിവ വളരെ സിമ്പിൾ ആയിട്ടാണ് പറഞ്ഞതെങ്കിലും സ്റ്റെല്ലയുടെ മനസ്സിൽ

ഒരു വലിയ പ്രത്യാഘാതം സൃഷ്ടിക്കാൻ അതിന് സാധിച്ചിരുന്നു,

“ശിവ നീ….. എൻ്റെ ദൈവമേ, കാര്യങ്ങൾ കൂടുതൽ കോംപ്ലിക്കേറ്റ് ആവുകയാണല്ലോ…”

അവൾ ഒരു നിമിഷം പുറത്തേക്ക് മാത്രം നോക്കിയിരുന്നു,

” സ്റ്റെല്ല ഞാൻ നിന്നോട് ഒരു പ്രാവശ്യം ചോദിച്ചിരുന്നു , വീണ്ടും ചോദിക്കുകയാണ് ഈ കാലയളവിൽ ഒരിക്കൽ പോലും നീ എന്നെ മിസ്സ് ചെയ്തില്ലേ..??”

അവൻ്റെ ചോദ്യത്തിന് വീണ്ടും മൗനം മാത്രമായിരുന്നു മറുപടി, ഇടത് വശത്തെ ഗ്ലാസിൽ കൂടി, സ്റ്റെല്ലാ പുറത്തേക്ക് തന്നെ നോക്കിയിരുന്നു,

“സ്റ്റെല്ലാ പെണ്ണേ, എന്റെ മുഖത്ത് നോക്കി പറ നീ എന്നെ ഒരിക്കൽ പോലും മിസ്സ് ചെയ്തില്ലേ..??”

ശിവാ തൻറെ ഇടതു കൈ പതിയെ നീക്കി അവളുടെ വലതു കൈയിലേക്ക് ചേർത്തു പിടിക്കാൻ നോക്കിയതും അവൾ പെട്ടെന്ന് കൈ പുറകോട്ട് വലിച്ചു,

Leave a Reply

Your email address will not be published. Required fields are marked *