അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 7അടിപൊളി  

” വേണമെങ്കിൽ പുറത്ത് നിന്ന് കഴിക്കാം അല്ലെങ്കിൽ ഞാൻ തന്നെ വീട്ടിൽ കുക്ക് ചെയ്തോളാം, എന്തുപറയുന്നു പെണ്ണെ…?? ”

” അങ്ങനെയാണെങ്കിൽ ഒക്കെ…”

തിരികെ വണ്ടിയോടിക്കുമ്പോൾ ഒരു മലയാളം ഡിവോഷണൽ സോങ് അവരുടെ വാഹനത്തിൽ ഓടിക്കൊണ്ടിരുന്നു..

സമയം വൈകുന്നേരം ആറരയോട് അടുക്കുന്നു, നഗരങ്ങളിൽ വെളിച്ചം പതിയെ തെളിഞ്ഞു തുടങ്ങുന്നതേയുള്ളൂ….

കുറച്ചു കൂടി കഴിഞ്ഞാൽ ചിക്കാഗോ നഗരം ആകെ ഉണർന്നു തുടങ്ങും,

ഇവിടുത്തെ നൈറ്റ് ലൈഫ് അത്യാവശ്യ ആഡംബരം തന്നെയാണ്…

” ലിസി ആൻ്റി വിളിച്ചിരുന്നു… അന്ന മോളേ ഇന്ന് അവിടെ നിർത്തട്ടെ എന്ന് ചോദിച്ചു..”

” അത് വേണ്ട ആൽബി…നമുക്ക് കുഞ്ഞിനെ കൂട്ടി പോയാ മതി…”

സ്റ്റെല്ലയുടെ നോട്ടം ഗ്ലാസിൽ കൂടി

പുറത്ത് തന്നെ ആണ്…

സ്റ്റെല്ലയുടെ അകന്ന ബന്ധത്തിലുള്ള ഒരു ആൻറിയാണ് ലിസി പോൾ , ചിക്കാഗോയിലേക്ക് വന്ന ശേഷമാണ് ആന്റി ഇവിടെയുണ്ടെന്ന് സ്റ്റെല്ല അറിയുന്നത്..

ലിസി ആൻ്റിയുടെ വീട്ടിൽ ചെന്ന് കയറിയ ഉടനെ അവർ രണ്ടുപേരെയും ആൻ്റി സ്വീകരിച്ചു, സ്റ്റെല്ലയുടെ കയ്യിൽ നിന്നും ആഞ്ചലോയെ കയ്യിലേക്ക് വാങ്ങിയപ്പോഴേക്കും ആന്റി ചുംബനങ്ങൾ കൊണ്ടു മൂടാൻ തുടങ്ങിയിരുന്നു

“ആൻ്റി അന്നമ്മോൾ എന്തിയേ…?? ”

” ഇതാ അകത്തിരിപ്പുണ്ട് മമ്മിയും പപ്പയും ഇപ്പൊ വരും എന്ന് പറഞ്ഞ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു…”

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അന്നമ്മോൾ അകത്തുനിന്ന് ഒരു ചെറിയ ടെഡി ബിയർ ബാഗും തൂക്കി പുറത്തേക്ക് വന്നു,

” ആൽബി… പുതിയ ബാഗ് ഞാൻ അവൾക്ക് വേണ്ടി വാങ്ങിയതാ… അവൾക്ക് ഇത് ഭയങ്കര ഇഷ്ടമായി എന്ന് തോന്നുന്നു, ഇതുവരെ താഴെ വെച്ചിട്ടില്ല…”

അഭിമാനത്തോടെ പറയുമ്പോൾ, ലിസി ആൻ്റിയുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു

“പപ്പാ ഇത് നോക്കിയേ രസമില്ലേ…?? ”

അന്നമോൾ ബാഗും കൊണ്ട് നേരെ വന്ന് ആൽബിയെ കാണിച്ചു,

” സൂപ്പറായിട്ടുണ്ട് മോളെ…”

ആൽബിയുടെ ഭാഗത്തുനിന്നും കിട്ടിയ റെസ്പോൺസ് അവളെ കുറച്ചു സന്തോഷത്തിൽ ആക്കിയിട്ടുണ്ട്.

” നാളെ പള്ളിയിൽ വരില്ലേ സ്റ്റെല്ല…?? ”

” ആ രാവിലെ വരാൻ നോക്കാം..ആൻറി..”

“ഓക്കേ ഇത്തവണയെങ്കിലും നമുക്ക് ചർച്ച് കഴിഞ്ഞിട്ടുള്ള ഫാമിലി ഡിസ്കഷനിൽ പങ്കെടുക്കണം, എല്ലാവരും കൂടി നല്ല രസമുള്ള പരിപാടിയാണ് സ്റ്റെല്ലാ.. ഞാൻ എത്രനാളായി വിളിക്കുന്നു.. ”

” ഇത്തവണ എന്തായാലും നോക്കാം..ആൻ്റി..”

വലിയ താല്പര്യമില്ലാതെ ആൽബി ഒരു മറുപടി കൊടുത്തു,

അവർ സംസാരിക്കുമ്പോൾ തന്നെ സ്റ്റെല്ല ആൽബിയെ നോക്കി ഒന്ന് കണ്ണുനിറക്കി

കാണിച്ചു, പോകാനായി എന്നാണ് അതിൻറെ അർത്ഥം…!!

ആൻ്റിയോട് യാത്ര പറഞ്ഞ് രണ്ടുപേരും അധികനേരം അവിടെ നിൽക്കാതെ പുറത്തേക്കിറങ്ങി,

ഏകദേശം ഒരു കിലോമീറ്റർ കൂടി വാഹനം മുന്നോട്ട് ഓടി, അടുത്ത ജംഗ്ഷനിൽ നിന്നും

ഒരു വളവു കഴിഞ്ഞതും താമസസ്ഥലം എത്തിയിരുന്നു,

ആൽബി വീടിനു മുന്നിലേക്ക് കയറ്റി കാർ പാർക്ക് ചെയ്തതും, സ്റ്റെല്ല മക്കളെയും കൂട്ടി അകത്തേക്ക് പതിയെ നടന്നു…

ഡിന്നർ, അവർ പ്ലാൻ ചെയ്തതുപോലെ ആൽബിൻ തന്നെയായിരുന്നു കുക്ക് ചെയ്തിരുന്നത്,

ചപ്പാത്തിയും ബീഫ് കുറുമയും നല്ല ചൂടോടെ തന്നെ ആൽബിൻ ടേബിളിലേക്ക് എത്തിച്ചു,

അതേ സമയം സ്റ്റെല്ല ആഞ്ചലോക്ക് പാൽ കൊടുക്കുകയാണ്, അവൻ്റെ കിന്നരി പല്ലുകൾ കൊണ്ട് വേദനയാകുമ്പോൾ അവളുടെ മുഖഭാവത്തിൽ മാറ്റം വ്യക്തമാണ്,

അന്ന മോൾ ടാബിൽ ഓരോ വീഡിയോയും കണ്ടിരിക്കുന്നു,

“എല്ലാവരും വന്നു കഴിക്ക് പപ്പാ നല്ല ഉഷാറായി കുക്ക് ചെയ്തിട്ടുണ്ട്…”

ആൽബിൻ്റെ ശബ്ദം ഉയർന്നതും അന്ന മോൾ ടാബ് എടുത്തു വച്ചു, അപ്പോഴേക്കും സ്റ്റെല്ലയും കുഞ്ഞിനെ പാലൂട്ടി കഴിഞ്ഞ് ടേബിളിലേക്ക് എത്തിയിരുന്നു,

” നാളെ രാവിലെ പള്ളിയിൽ പോകണ്ടേ പെണ്ണെ…?? ”

ഡിന്നർ ടേബിളിൽ ആൽബിയാണ് സംഭാഷണത്തിന് തുടക്കം കുറിച്ചത്

” എനിക്കെങ്ങും വയ്യ ആൽബി നേരത്തെ എഴുന്നേൽക്കാൻ….”

” എടി അതിനെ ഉച്ച കഴിഞ്ഞ് മുഴുവൻ കിടന്നുറങ്ങാമല്ലോ, എല്ലാവരും കൂടി പോകുന്നത് ഒരു രസം അല്ലേ …?? “

Leave a Reply

Your email address will not be published. Required fields are marked *