മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന മോഡേൺ കാറുകൾ…
അവൻ ഓരോന്നും നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ, പുറകിൽ നിന്നും ഒരാൾ നടന്നു അടുക്കുന്ന ശബ്ദം കേട്ടത്…
” എന്താ ആൽബിൻ ഞാൻ ലേറ്റ് ആയോ..??”
” ഇല്ല മാഡം ഞാൻ ഇപ്പോൾ വന്നതേയുള്ളൂ…”
” അകത്തേക്ക് ഇരിക്കാം വരൂ…”
” മാം, സോറി എനിക്ക് ഈ സ്ഥലം വളരെ ഇഷ്ടമായി നമുക്ക് ഇവിടെയിരുന്ന് സംസാരിച്ചാലോ…? ”
ഔട്ട് ഹൗസ് ചൂണ്ടി കാട്ടിയുള്ള ആൽബിൻ്റെ ചോദ്യത്തിന് അവർ പുഞ്ചിരിയോടെ സമ്മതം അറിയിച്ചു,
രണ്ടുപേരും ആ ചെറിയ ഗസ്റ്റ് ഹൗസിനുള്ളിൽ പരസ്പരം അഭിമുഖമായിരുന്നു,
” മാഡം എന്താ പെട്ടെന്ന് കാണാൻ
പറഞ്ഞത്, എനിക്ക് ഒരുതരം ടെൻഷൻ..?? ”
“ആൽബിനോട് ഞാൻ ഇതിന് മുമ്പ് ഒരു കാര്യം ചോദിച്ചിട്ടുണ്ടായിരുന്നു, അന്ന് എന്നോട് ആൽബിൻ ഒരു നുണ പറഞ്ഞു…
അത് നുണ തന്നെയായിരുന്നു എന്ന് എനിക്ക് 100% ഉറപ്പുണ്ടായിരുന്നു എങ്കിലും ഞാൻ ഒരിക്കൽ കൂടി ചോദിക്കുകയാണ്.. ആൽബിനും സ്റ്റെല്ലയും എന്നോട് എന്തെങ്കിലും മറച്ചു വയ്ക്കുന്നുണ്ടോ…??? ”
അവർ പറഞ്ഞു നിർത്തിയതും ആൽബിൻ്റെ നെഞ്ചിൽ കൂടി ഒരു ഇടി മിന്നൽ പാഞ്ഞു പോയി….!!
” ആൽബിൻ… നിങ്ങളുടെ പഴയ ജീവിത ജീവിത രീതി , ആഘോഷങ്ങൾ… കൂട്ടുകാർക്കൊപ്പം ഉള്ള നിമിഷങ്ങൾ… അങ്ങനെ എന്തെങ്കിലും…???”
മാഡത്തിന്റെ ചോദ്യത്തിന് ആൽബിന് ഉള്ളിൽ മറുപടി ഉണ്ടായിരുന്നെങ്കിലും അത് പറയാൻ വല്ലാതെ മടി തോന്നി,
അവർ എങ്ങോട്ടേക്കാണ് വന്നു കൊണ്ടിരിക്കുന്നത് എന്ന് ഏകദേശം ആൽബിന് മനസ്സിലായിരുന്നു,
” മാഡം ഇപ്പോൾ എന്താ അങ്ങനെ പെട്ടെന്ന് ചോദിക്കാൻ..???”
” ആൽബിൻ ഞാനൊരു കാര്യം വളരെ വ്യക്തമായി മനസ്സിലാക്കി സ്റ്റെല്ലയുടേത് ഒരു പോസ്റ്റ് പാട്ടം ഡിപ്രഷൻ അല്ല….”
“പിന്നെ…????”
” പകരം ഞാൻ പറഞ്ഞത് പോലെ അവളുടെ ജീവിതത്തിൽ ഒരു മിസ്സിംഗ് പസിൽ വളരെ ആക്ടീവായി കിടക്കുന്നു…
അത് ഫിക്സ് ചെയ്യണമെങ്കിൽ അവളുടെ പാസ്റ്റ് എനിക്ക് അറിയണം, നിങ്ങളുടെ ബാംഗ്ലൂർ ലൈഫ്…?? നിങ്ങൾ ജീവിച്ചിരുന്ന സ്റ്റൈൽ എല്ലാത്തിലും ഉപരി സ്റ്റെല്ലയുടെ ജീവിതത്തിൽ ആൽബിൻ അല്ലാതെ മറ്റേതെങ്കിലും പുരുഷൻ ഉണ്ടായിരുന്നോ….???????????….”
ആ ചോദ്യം മുഴങ്ങിയതും ആൽബിന്റെ കണ്ണുകളിൽ കൂടി ഒരു മിന്നായം പോലെ പഴയ കാലങ്ങൾ ഓടി മറഞ്ഞു…
ശരീരമാകെ വിറക്കുന്നതുപോലെ കാലുകൾക്കടിയിൽ ചെറിയൊരു തരിപ്പ്…
പെട്ടെന്ന് ആൽബിന്റെ ശ്രദ്ധ ആകർഷിച്ചു കൊണ്ട്,
ഔട്ട് ഹൗസിനു വെളിയിലായി കെട്ടിയിരിക്കുന്ന ഒരു കറുത്ത കുതിര ഉച്ചത്തിൽ മുരണ്ടു….
ആരോഗ്യവാനായ അതിൻ്റെ ശരീരത്തിൽ മസിലുകൾ എഴുന്നു നിൽക്കുന്നു….
തൊട്ടടുത്തായി കെട്ടിയിരിക്കുന്ന തന്റെ ഇണയിലേക്ക് കരുത്തോടെ ആഴ്ന്നിറങ്ങാനായി, അവൻ്റെ ശരീരം പൂർണ്ണ സജ്ജമായി കാത്ത് നിൽക്കുന്നു…
“ശിവാ….??????”
അറിയാതെ ആ പേര് ആൽബിന്റെ വായിൽ നിന്നും ചാടിപ്പോയി,
“ആൽബിൻ…. ആൽബിൻ…?? ”
“യെസ് മാഡം..ആം സോറി..”
ആൽബിൻ വീണ്ടും സ്വബോധത്തിലേക്ക് തിരികെ വന്നു,
” ആരാണ് ശിവാ…??”
മാഡത്തിൻ്റെ ചോദ്യത്തിന് ആൽബിൻ ഉത്തരം നൽകിയില്ല,
” ആൽബിൻ ആരാണ് ശിവാ എന്ന്..??”
” മാഡം ഒരു സിഗരറ്റ് നൽകാമോ..??”
അവർ വലിക്കും എന്ന് നേരത്തെ അറിയുന്നതു കൊണ്ട് തന്നെയാണ് ആൽബിൻ ധൈര്യമായി ചോദിച്ചത്,
അതിനു പകരമായി പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നുമില്ലാതെ മാഡം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് നീട്ടി,
ഒരെണ്ണം വായിലേക്ക് വെച്ച് കത്തിച്ച ശേഷം ആൽബിൻ പുക ഉള്ളിലേക്ക് എടുത്ത് വിട്ടു..
” മാഡം കുറച്ചു മുൻപ് ചോദിച്ച രണ്ടാമത്തെ പുരുഷൻ…. സ്റ്റെല്ലയുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകൾ ആയി അവളും ഞാനും ഒരേപോലെ കരുതുന്ന ഒരു അധ്യായം… ശിവാനന്ദ് ചന്ദ്രഗൗഡ….”
അത് പറയുമ്പോൾ ആൽബിന്റെ മുഖത്തെ ഭാവങ്ങൾ മിന്നി മറയുന്നത് മാഡം ശ്രദ്ധിച്ചു,
അവരുടെ ജീവിതത്തിൽ വലിയ ഒരു ഭാഗം തന്നെ ആയിരുന്നു ശിവാ എന്ന് അതിനോടകം മാസത്തിന് മനസ്സിലായിരുന്നു,
