അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 6അടിപൊളി  

രണ്ടാമത്തെ കുഞ്ഞിനെ പ്ലാൻ ചെയ്ത് ഡെലിവറി ആയതാണെങ്കിലും അതിനൊപ്പം ജോലിയും കൂടെ ഒരുമിച്ച് നോക്കുമ്പോൾ അവൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ആവാം കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്….

ഡോക്ടർ പറഞ്ഞതുപോലെ ശരീരത്തിൽ ഉണ്ടായ ചെറിയ മാറ്റവും അവളെ അസ്വസ്ഥപ്പെടുത്തിയിരിക്കാം.

നാട്ടിൽ നിന്നും എല്ലാവരും വിളിക്കാറുണ്ട് എന്നാലും അവൾ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ,

അഞ്ചലോയ്ക്ക് ഇപ്പോൾ പത്ത് മാസം പ്രായമാകുന്നു ഇപ്പോഴും മുലകുടി തുടരേണ്ട പ്രായമാണ്,

അന്നമോൾ പ്രീ എലമെൻററി സ്കൂളിൽ പോയി തുടങ്ങിയതിനാൽ അവളെ നോക്കുന്നത് അത്ര വലിയ ബുദ്ധിമുട്ട് ഒന്നുമല്ല,

അമേരിക്ക, കാനഡ പോലെയുള്ള വികസിതവും തിരക്കേറിയതുമായ രാജ്യങ്ങളിൽ കുടിയറുമ്പോൾ ആദ്യമൊക്കെ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് അവിടുത്തെ ഏകാന്തത, ഒരുതരത്തിൽ ഇത് വലിയ ഒരു സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്,

വലിയ നഗരങ്ങൾ, ഉയർന്ന ജീവിത നിലവാരം, സോഷ്യൽ മീഡിയ എന്നിവയുണ്ടെങ്കിലും പല കുടുംബങ്ങളിലും ആത്മാർത്ഥമായ ബന്ധങ്ങളും മാനസിക അടുപ്പവും കുറവാണ്……

ജോലിയുടെ തിരക്ക്, വ്യക്തി കേന്ദ്രിതമായ ജീവിതശൈലി എന്നിവ

കൊണ്ടെല്ലാം ഏകാന്തത വർധിക്കാൻ കാരണമാകുന്നു,

ഒരുപാട് ആളുകൾക്കിടയിൽ ജീവിച്ചാലും തങ്ങളെ മനസ്സിലാക്കുന്ന ഒരാൾ ഇല്ലെന്ന തോന്നൽ പലരിലും ഉണ്ടാകാം,

സോഷ്യൽ മീഡിയയിലൂടെ നിരന്തരം മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അത് എല്ലായ്പ്പോഴും യഥാർത്ഥ മാനസിക ബന്ധത്തിന് പകരമാകുന്നില്ല…

“കീ…… കീ…….””

എതിരെ നിന്നും വന്ന വണ്ടി സൈഡിലേക്ക് വെട്ടിച്ചതും ആൽബിൻ്റെ SUV കാറും ഒന്ന് പുളഞ്ഞു , എന്നാൽ കൃത്യമായി ഉള്ള ഇടപെടലിൽ കാർ നിയന്ത്രണത്തിൽ തന്നെ നിന്നു.

” വാട്ട് ദേ ഫക്ക് മാൻ….???? ” ഉള്ളിൽ ഇരുന്ന സായിപ്പിന്റെ തെറി കേട്ടുകൊണ്ടാണ് സ്റ്റെല്ലയും ചെറിയ മയക്കത്തിൽ നിന്ന് ഉണർന്നത്…

” ആൽബി… ആർ യു ഓക്കേ..?? ”

സ്റ്റെല്ലയുടെ ചോദ്യം കേട്ടതും ആൽബിൻ ഒക്കെയാണെന്ന് തലയാട്ടി.

പെട്ടെന്ന് എന്തോ ഓർത്ത പോലെ ആൽബിൻ വഴിയരികിലെ സൂപ്പർമാർക്കറ്റിലേക്ക് വണ്ടി കയറ്റി,

കുറച്ച് സാധനങ്ങൾ കൂടി വീട്ടിലേക്ക് വാങ്ങാം.. ഇനി അടുത്തെങ്ങാനും ഷോപ്പിംഗ് പോകേണ്ടി വരില്ല ഇവിടെ തണുപ്പുകാലം തുടങ്ങുകയാണ്..

നവംബർ, ഡിസംബർ മാസങ്ങളിൽ ചിക്കാഗോ നഗരം മഞ്ഞു കട്ടകൾ കൊണ്ട് മൂടും,

അതുകൊണ്ടു തന്നെ ആളുകൾ വളരെ കുറവാണ് പുറത്തിറങ്ങുന്നത്…

സ്റ്റെല്ലയോട് കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞ ശേഷം കുറച്ചു കൂടുതൽ സാധനങ്ങൾ വാങ്ങാൻ ആയി ആൽബിൻ ട്രോളിയും കൊണ്ട് നീങ്ങി..

ഏകദേശം അരമണിക്കൂറോളം അതിനുള്ളിൽ ചിലവഴിച്ചപ്പോഴേക്കും സ്റ്റെല്ല കുഞ്ഞിനെയും എടുത്ത് അകത്തേക്ക് കയറി വന്നിട്ടുണ്ടായിരുന്നു,

” എന്താ ആൽബി ലേറ്റ് ആവുന്നത്…?? ”

” എടീ പിന്നെ സാധനങ്ങൾ എല്ലാം എടുക്കണ്ടേ..?? ”

” ഇതായിരിക്കും ആൽബിക്ക് പർച്ചേസ് ചെയ്യാനുള്ളത്…”

അവൾ പുറകോട്ട് കണ്ണോടിച്ചു കൊണ്ട് പറഞ്ഞതും

ആൽബിൻ പതിയെ തിരിഞ്ഞുനോക്കി,

അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ പുറകിൽ ഒരു ലിക്കർ കൗണ്ടറായിരുന്നു, നിരത്തി വച്ചിരിക്കുന്ന വിദേശിയും സ്വദേശിയുമായ പലതരം ബ്രാൻഡഡ് മദ്യങ്ങൾ.

ആദ്യമേ കണ്ണ് ഉടക്കിയ ഒരു കുപ്പിയിലേക്ക് ആൽബിൻ തൻ്റെ കൈ നീട്ടിയതും സ്റ്റെല്ലയുടെ മുഖം മാറി,

” എൻ്റെ പൊന്നേ ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്, അല്ലാണ്ട് വന്നത് മുതൽ ഇതിൻ്റെ മുന്നിൽ നോക്കി നിൽക്കുകയല്ല…”

” ആ മനസ്സിലാവുന്നുണ്ട് പെട്ടെന്ന് വാ…”

സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് പതിയെ മുന്നോട്ട് നടന്നതും ആൽബിൻ ആ കൂട്ടത്തിൽ നല്ലൊരു ബോട്ടിൽ എടുത്ത് ട്രോളിയിലേക്ക് ഇട്ട ശേഷം അവരെ അനുഗമിച്ചു കൊണ്ട് ബിൽ സെക്ഷനിലേക്ക് നടന്നു.

” ആൽബി ഇന്ന് ഫുഡ് പുറത്തുനിന്ന് കഴിച്ചാലോ വീട്ടിൽ പോയി കുക്ക് ചെയ്യാൻ ഒരു മൂഡില്ല…”

കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല സംഭാഷണത്തിന് തുടക്കം കുറിച്ചു,

Leave a Reply

Your email address will not be published. Required fields are marked *