അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 7അടിപൊളി  

” ഇല്ല പെണ്ണേ നിന്നെ ഒന്നു കൂടി കണ്ടിട്ട് പോകാം എന്ന് കരുതി…”

ശിവ അത് പറഞ്ഞപ്പോൾ സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് ചെറുതായി ഉയർന്നു വന്നു,

” ശിവാ ഇപ്പോൾ എവിടെയാണുള്ളത്…??”

ചെറുതായി മുടി ഇഴകൾ പുറകോട്ട് നീക്കി കൊണ്ട് അവൾ സ്വിമ്മിങ് പൂൾ ഉള്ള വശത്തേക്ക് നീങ്ങി,

“സ്റ്റെല്ലാ…. നീ ഇപ്പൊൾ ഉള്ള റിസോർട്ടിന്റെ പരിസരത്തായിട്ട് തന്നെ ഞാൻ ഉണ്ട്…”

അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആ മറുപടി കേട്ടതും അവളുടെ നെഞ്ചിടിപ്പ് ഉച്ചത്തിൽ ആയി…

” ശിവ എന്താ ഇവിടെ…?? ഇവിടെ എൻ്റെ കുടുംബക്കാർ എല്ലാവരും ഉണ്ട്…”

” എനിക്കറിയാം നിന്നെ ഒന്ന് കണ്ടിട്ട് പോകണം

എന്നേയുള്ളൂ ഈ പരിപാടി കഴിയുമ്പോൾ ഒന്ന് പുറത്തേക്ക് വരാമോ…??”

വളരെ കാഷ്വൽ ആയിട്ട് ഉള്ള അവൻ്റെ ചോദ്യം കേട്ടതും സ്റ്റെല്ലക്ക് ചെറുതായി ദേഷ്യം വന്നു,

” ശിവ വാട്ട് ആർ യു ഇവൻ സെയിങ്ങ്..??? എന്തൊക്കെയാ ഈ പറയുന്നത് ഇത് ബാംഗ്ലൂർ അല്ല എൻ്റെ പപ്പയും മമ്മിയും, എൻ്റെ കുടുംബകാർ മുഴുവൻ കൂടെയുണ്ട് എന്നെ വെറുതെ റിസ്കിൽ ആക്കരുത്…”

” സ്റ്റെല്ലാ ഇനി അടുത്തൊന്നും നമ്മൾ തമ്മിൽ കാണില്ല, ബാംഗ്ലൂരിൽ പോയാൽ ഉടനെ ഞാൻ ഫിലിപ്പീൻസ് പോവുകയാണ് അതിനു മുന്നേ നിന്നെ ഒന്ന് കാണണം , ട്രസ്റ്റ് മീ അധികസമയം കൂടെ നിൽക്കുകയും വേണ്ട…”

അവന്റെ സംസാരത്തിലെ പിടിവാശി സ്റ്റെല്ലയിൽ ടെൻഷൻ കൂട്ടുകയാണ് ചെയ്തത്,

” ശിവാ എന്താ നീ പറയുന്നത്…?? ഇതിന് ചുറ്റും ക്യാമറകളാണ്, അതുമാത്രമല്ല ഒരാൾ… ഒരാൾ നമ്മളെ ഒരുമിച്ച് കണ്ടാൽ എല്ലാം തകരാൻ…

ശിവ പ്ലീസ് വെറുതെ എനിക്ക് ഇഷ്യുസ് ഉണ്ടാക്കി തരരുത്…”

” നിൻ്റെ റിസോർട്ടിന്റെ പുറകുവശത്തായി കുറച്ച് പൈൻ മരങ്ങൾ ഉണ്ട്, അതിലും കുറച്ച് അപ്പുറത്തായി മാത്രമാണ് ഞാൻ നിൽക്കുക..

പിന്നെ ഡോണ്ട് വറി അവിടേക്ക് ക്യാമറകൾ ഒന്നും തന്നെയില്ല…”

ശിവ വിടാൻ ഒട്ടും ഭാവം ഇല്ലായിരുന്നു

” അതൊക്കെ എങ്ങനെ എത്ര കൃത്യമായി നിനക്കറിയാം, നീ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു അല്ലേ..?? ”

ടെൻഷനും സങ്കടവും കലർന്ന സ്റ്റെല്ലയുടെ ശബ്ദം ,

” കുറച്ചു വർഷങ്ങൾക്കു മുമ്പ് കോട്ടയത്ത് വന്നപ്പോൾ ഇവിടെയാണ് ഞാൻ സ്റ്റേ ചെയ്തത്, എനിക്ക് സമയം ഇല്ല പെണ്ണെ… ഞാൻ പുറത്ത് കാത്തുനിൽക്കും നീ എനിക്കായി

കുറച്ച് സമയം നീക്കി വയ്ക്കണം…”

അതും പറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു,

” ശിവാ….???? ശിവാ….??? ”

അവൾ വിളിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല,

ഉടനെ തന്നെ വിറക്കുന്ന കൈകളോടെ തിരിച്ചു വിളിച്ചപ്പോൾ കോൾ കിട്ടുന്നുമില്ല, കുറച്ചു സമയം കൂടി അവിടെ തന്നെ നിന്ന ശേഷം അവൾ ടെൻഷനോട് കൂടി പാർട്ടി ഹാളിലേക്ക് തിരികെ നടന്നു…

രാത്രി പത്തുമണിയോടെ എല്ലാവരും ഭക്ഷണം കഴിച്ച ശേഷം മുറിയിലെ ലൈറ്റുകൾ അല്പം മങ്ങിയ വെളിച്ചത്തിലാക്കി,

ആഘോഷങ്ങളുടെ പര്യവസാനം എന്നോണം എല്ലാവരും വട്ടത്തിലിരുന്ന ശേഷം ഓരോരുത്തരും കല്യാണ പെണ്ണിനെ പറ്റിയുള്ള ഒരു രഹസ്യമോ ഓർമയോ പങ്ക് വയ്ക്കണമെന്ന് തീരുമാനിച്ചു…

ഓരോരുത്തരും ഓർമകൾ പങ്ക് വയ്ക്കുമ്പോൾ കല്യാണ പെണ്ണിൻ്റെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ നിറഞ്ഞു…

ഇത്രയും വർഷമായി കൂടെയുണ്ടായിരുന്ന കൂട്ടുകാരികൾ, അവരുടെ തമാശകൾ, വഴക്കുകൾ, ഒരുമിച്ചുള്ള യാത്രകൾ…

നല്ലൊരു ദിവസം അവൾക്ക് സമ്മാനിച്ച്, തൃപ്തി അടഞ്ഞ മനസ്സോടെ ഏകദേശം

11 മണിയോടെ പാർട്ടി അവസാനിപ്പിച്ച്…

എല്ലാവരും റൂമിലേക്ക് തിരികെ പോയി…

സ്റ്റെല്ല റൂമിലേക്ക് വന്നതും മമ്മിയും പപ്പയും കുട്ടികളെയും കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്,

ഇവരുടെ കൂട്ടത്തിൽ നിന്നും താൻ എങ്ങനെ ഇറങ്ങാനാണ്…

അവൾ വേഗം തന്നെ ഫോൺ എടുത്ത് ആൽബിയെ വിളിച്ചു,

” കം ഓൺ ആൽബി കോൾ എടുക്കെടാ….”

തുടർച്ചയായി zoom കോൾ ചെയ്തെങ്കിലും അപ്പുറത്ത് റെസ്പോൺസ് ഇല്ലാ…

” പ്ലീസ് ആൽബി…കോൾ എടുക്ക്…”

ആൽബി കോൾ എടുക്കാത്തത് സ്റ്റെല്ലയെ കൂടുതൽ ടെൻഷനിൽ ആക്കി,

Leave a Reply

Your email address will not be published. Required fields are marked *