അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 4അടിപൊളി  

” ആ നോക്കാം….”

അത്രയും മറുപടി നൽകി സ്റ്റെല്ല ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആൽബിൻ പിന്നെ അതിനെ പറ്റി കൂടുതൽ സംസാരിക്കാൻ പോയില്ല,

പിറ്റേ ദിവസം ആൽബിന്റെ കണക്കു കൂട്ടലുകളെ തെറ്റിച്ചുകൊണ്ട്

സ്റ്റെല്ലയാണ് അവനെ വിളിച്ച് എഴുന്നേൽപ്പിച്ചത്

“അത് ശരി, പള്ളിയിൽ പോണം എന്ന് പറഞ്ഞിട്ട് ആൽബി തന്നെ കിടന്നുറങ്ങുകയാണോ….??? ”

അവൻ കണ്ണും തിരുമ്മി എഴുന്നേറ്റ് വന്നപ്പോഴേക്കും അവർ മൂന്നുപേരും ഏകദേശം ഡ്രസ്സ് മാറിക്കഴിഞ്ഞിരുന്നു,

https://postimage.me/image/1000185410.kv0Fv

ഒരു പിങ്ക് കളർ സാരിയിൽ സ്റ്റെല്ല പെണ്ണ് സുന്ദരിയായി തോന്നുന്നു…

ചിക്കാഗോയിലേക്ക് മൈഗ്രേറ്റ് ചെയ്തതിനു ശേഷം ഇപ്പോൾ ഹാഫ് സ്ലീവ് ബ്ലൗസ് ഇടുന്നത് പതിവാണ്,

പ്രസവത്തിനു ശേഷവും പെണ്ണിൻ്റെ അംഗ ലാവണ്യത്തിൽ ഒരു ഇടിവും വന്നിട്ടില്ല എന്നുള്ളതാണ് ഏറ്റവും മനോഹരമായ വസ്തുത….

https://postimage.me/image/1000185409.kv02F

“ആൽബി മുടി അഴിച്ചിടുന്നതാണോ കെട്ടിവെക്കുന്നതാണോ ഭംഗി..??”

കണ്ണാടിക്കു മുന്നിൽ നിന്നും മുടി കെട്ടി വച്ചുള്ള അവളുടെ പോസ് കണ്ടതും ആൽബി എഴുന്നേറ്റ് ഇരുന്നു,

” നിനക്കെല്ലാം ഭംഗി തന്നെയാണ് പെണ്ണേ..” സ്റ്റെല്ലയുടെ അവസാന വട്ട മിനുക്ക് പണിക്കിടയിൽ ആൽബി അവളെ ഒന്ന് പുകഴ്ത്തിയതും, സ്റ്റെല്ല മുടി അഴിച്ചിട്ട ശേഷം അവനെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു,

“ദേ ആൽബി, ഒരു പത്തു മിനിറ്റ് കൂടി വെയിറ്റ് ചെയ്യും അതിനുള്ളിൽ വന്നില്ലെങ്കിൽ ഞങ്ങൾ തന്നെ പോകും…”

ഇപ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ചെറിയ ചിരികൾ പോലും ആൽബിക്ക് ഒരുപാട് സന്തോഷമാണ്,

” ദേ…വന്നു…10 മിനിറ്റ്…”

അവർ അനുവദിച്ച സമയത്തിനുള്ളിൽ തന്നെ ആൽബി ഒരുങ്ങി കഴിഞ്ഞിരുന്നു,

ഒരു ചെറിയ കാപ്പിയും കുടിച്ച് നാലുപേരും പള്ളിയിലേക്ക് പോന്നു,

ഒരു മണിക്കൂർ കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയതും നേരെ ചെന്ന് പെട്ടത് ലിസി ആൻറിയുടെ മുമ്പിലാണ്,

” സ്റ്റെല്ല മോളെ ഞാൻ പറഞ്ഞ ഫാമിലി ഡിസ്കഷനിൽ പോയാലോ…?? ”

” അത് ആൻ്റി…”

സ്റ്റെല്ല

ചെറുതായി വിക്കി

“വാ മോളെ പോകാം നല്ല പരിപാടി ആണ് , പിന്നെ ആൽബി വരുന്നില്ലേ..?? ”

” ആൻറി എനിക്കു വയ്യ ആകെ ഒരു ഞായറാഴ്ചയാണ് കിട്ടുന്നത്, അന്നേരം പള്ളിയിൽ മൊത്തമായി ചെലവഴിക്കാൻ പറ്റില്ല, ഞാൻ വീട്ടിൽ പോവുകയാണ് വേണമെങ്കിൽ നിങ്ങള് പോയി പോരെ…” ആൽബി മാത്രമായി പുറകോട്ട് വലിഞ്ഞതും സ്റ്റെല്ല മുഖം കനപ്പിച്ചുകൊണ്ട് അവനെ തിരിഞ്ഞുനോക്കി,

” ആൻറി ഞാനും ഇല്ല നമുക്ക് അടുത്ത ഞായറാഴ്ചയാക്കാം…”

” എന്താ മക്കളെ ഇത്..?? ആകെ ഒരു ഞായറാഴ്ച കിട്ടുമ്പോൾ അല്ലേ നമ്മളെല്ലാവരും ഒന്നിച്ച് കൂടുന്നത്, അപ്പോൾ പിന്നെ ഇങ്ങനെ വിട്ടു നിൽക്കുന്നതിൽ എന്താണ് അർത്ഥം….?? ”

” എന്തർത്ഥം…??? ”

സ്റ്റെല്ലയുടെ ക്ഷമ നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു

” നിങ്ങളൊക്കെ വിശ്വാസത്തിൽ നിന്നും വിട്ടു പോവുകയാണ് എന്നാണ് അർത്ഥം…”

” അതിന് അങ്ങനെ ഒരു അർത്ഥം ഉണ്ടോ ആൻറി…??”

ചെറുതായി കളിയാക്കി കൊണ്ട് ഉള്ള

ആൽബിന്റെ ചോദ്യം ലിസി ആൻറിക്ക് അത്ര ദഹിച്ചില്ല,

“എന്നാ ആൽബിൻ വരണ്ട, നമുക്ക് പോകാം മോളെ…”

സ്റ്റെല്ലയുടെ കയ്യിൽ പിടിച്ച് ആൻ്റി മുന്നോട്ട് വലിക്കാൻ തുടങ്ങിയതും ആൽബിൻ പോലും പ്രതീക്ഷിക്കാതെയായിരുന്നു സ്റ്റെല്ലയുടെ മുഖഭാവം മാറിയത്….!!

” വരാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ അങ്ങ് വരും. അല്ലാണ്ട് പിടിച്ചു വലിച്ചു കൊണ്ടു പോകേണ്ട കാര്യമില്ല….”

പെട്ടെന്നുള്ള അവളുടെ ഭാവമാറ്റം കണ്ട് ലിസി ആൻ്റിയും ചെറുതായി ഞെട്ടിപ്പോയിരുന്നു,

” മോളെ ഞാൻ….”

” എനിക്ക് വീട്ടിൽ പോയി ഇഷ്ടം പോലെ പണിയുണ്ട് അതിനിടയ്ക്ക് ഇവിടെ വന്നിരുന്ന്, ഓരോ ആവശ്യമില്ലാത്ത കുശുമ്പും കുന്നായ്മയും പറയാനും കേൾക്കാനും സമയമില്ല…

ആൽബി വണ്ടി എടുത്തേ….” സ്റ്റെല്ലയുടെ പെട്ടെന്നുള്ള ഭാവമാറ്റം എല്ലാവരെയും ഒരു പോലെ അമ്പരപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *