അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 8അടിപൊളി  

” ഒക്കെയാണ്…”

ഒറ്റ വാക്കിൽ മറുപടി ഒതുക്കി എങ്കിലും അതിനു വിപരീതമായി അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു,

മുഖത്ത് എന്തോ ഒരുതരം സങ്കടം നില നിൽക്കുന്നു,

” എന്താ പെണ്ണെ എന്തുപറ്റി..?? ”

” ഒന്നുമില്ല ആൽബി വീട്ടിൽ പോകാം…”

“നീ ഓക്കേ ആണെന്ന് ഉറപ്പാണോ..??”

“യെസ്… യെസ്…അയാം ഫൈൻ…!!

മാഡം ഓരോ കാര്യങ്ങൾ സംസാരിച്ചപ്പോൾ ഉണ്ടായ ഒരു ചെറിയ വിഷമം മാത്രമാണ്, കുഴപ്പമൊന്നുമില്ല നമുക്ക് പോകാം…”

ആൽബിൻ പിന്നീട് ഒന്നും പറയാൻ പോയില്ല, തിരികെ പോകുന്ന വഴി ആൻ്റിയുടെ വീട്ടിൽ കയറി കുഞ്ഞിനെ കൂട്ടി, അവർ വീട്ടിലേക്ക് തിരിച്ചു.

രാത്രി 9 മണിയോടെ അടുക്കുമ്പോഴാണ് ആൽബിന്റെ ഫോൺ തുടർച്ചയായി അടിക്കുന്നത്,

സ്റ്റെല്ല ഹാളിലായിരുന്നതിനാൽ ആൽബിൻ ഫോണും എടുത്ത് പതിയെ പുറത്തേക്കിറങ്ങി, അവളെ കൗൺസിലിംഗ് ചെയ്യുന്ന മാഡമാണ് വിളിക്കുന്നത്,

“ആൽബിൻ ഈയാഴ്ചയിൽ എപ്പോൾ എങ്കിലും ഫ്രീയാണോ..??”

” ഈ വീക്കെന്റെ ഫ്രീ ആയിരിക്കും മാഡം എന്തുപറ്റി…?? ”

” എനിക്ക് ആൽബിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ആൽബിൻ ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് വന്നു കാണുമോ..??”

” ഓ വരാമല്ലോ മാഡം അതിനെന്താ…”

” പക്ഷേ ഇത്തവണ ഓഫീസിലേക്ക് വരേണ്ട എൻറെ വീട്ടിലേക്ക്

വന്നാൽ മതി ലൊക്കേഷൻ ഞാൻ അയച്ചു തന്നേക്കാം…”

” എന്തുപറ്റി മാഡം എന്തെങ്കിലും പ്രശ്നമുണ്ടോ..??”

അത് ചോദിക്കുമ്പോൾ ആൽബിൻ്റെ സ്വരം ചെറുതായി കനത്തിരുന്നു,

” പ്രശ്നമായിട്ട് ഒന്നുമില്ല പക്ഷേ ആൽബിൻ എന്നെ ഒന്ന് കാണേണ്ടത് നല്ലതായിരിക്കും… ഞാൻ പറഞ്ഞല്ലോ, നമുക്ക് വീട്ടിൽ നിന്ന് കാര്യമായിട്ട് തന്നെ സംസാരിക്കാം…

അപ്പോൾ എന്നാ വരാൻ പറ്റുക എന്ന് ആൽബിൻ നേരത്തെ പറഞ്ഞാൽ മതി…”

” ശരി മാഡം ഞാനത് നോക്കിയിട്ട് പറയാം..”

അവർ ഫോൺ വച്ചതും ആൽബിന്റെ ശരീരത്തിൽ കൂടി ചെറിയ ടെൻഷൻ അരിച്ചു കയറാൻ തുടങ്ങി.

അന്ന് രാത്രിയും പതിവ് പോലെ പുലർന്നു, ഓഫീസിലെ കാര്യങ്ങളും മറ്റു ജീവിത സാഹചര്യങ്ങളുമായി ദിവസങ്ങൾ പതിയെ കൂടിക്കൊണ്ടിരുന്നു,

‘ നാളെ ശനിയാഴ്ചയാണ് നാളെ വൈകുന്നേരം മാഡത്തിനെ കാണാമെന്ന് പറഞ്ഞിരിക്കുന്നത്’

ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയ ശേഷം ആൽബിൻ മാഡത്തിൻ്റെ വീട് ലക്ഷ്യമായി വാഹനം ഓടിച്ചു കൊണ്ടിരുന്നു,

‘ എന്താവാം അവർക്ക് പറയാൻ ഉണ്ടാവുക..??’ അവസാനത്തെ കൗൺസിലിങ്ങിന് ശേഷം സ്റ്റെല്ലയുടെ മുഖത്ത് ചെറിയ കണ്ണീരും സങ്കടവും താൻ കണ്ടതാണ്, ഇനി അതേ പറ്റി എന്തെങ്കിലും ആകുമോ..??

രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞതും മെയിൻ ഹൈവേയിൽ നിന്നും ഉള്ളിലേക്ക് കയറി പോകുന്ന ഒരു വിജനമായ വഴി,

കുറച്ചുകൂടി മുന്നോട്ടു പോയതും ഗ്രാമീണ ശൈലിയിൽ പണിതിരിക്കുന്ന ഒരു വീട്…

അതിൻറെ ചുറ്റുപാടും വലിയൊരു എസ്റ്റേറ്റ് പോലെ വളർന്നു നിൽക്കുന്ന വലിയ പൈൻ മരങ്ങൾ…

‘ മാഡം ഇത്രയും റിച്ചാണ് എന്ന് നേരിട്ട് കണ്ടാൽ തോന്നില്ല, ഭർത്താവിന് എന്തോ വലിയ ബിസിനസ് ആണ് എന്ന് ആരോ പറഞ്ഞു

കേട്ടിട്ടുണ്ട്…

എല്ലാംകൊണ്ടും അത്യാവശ്യം ആഡംബര സെറ്റപ്പിൽ തന്നെയാണ് ജീവിതം…!!

അകത്തേക്ക് കയറി വീടിനു മുന്നിലായി കാർ നിർത്തി അവൻ പുറത്തിറങ്ങി നിന്നതും,

വീട്ടിൽ നിന്നും ഒരു സ്ത്രീ ഇറങ്ങിവന്നു

‘ മാഡം ഒരു ഓൺലൈൻ മീറ്റിംഗ് അറ്റൻഡ് ചെയ്യുകയാണെന്നും അകത്തു കയറി വിശ്രമിക്കാം എന്നും ആയിരുന്നു അവർ നൽകിയ നിർദ്ദേശം…’

പുറത്ത് വെയിറ്റ് ചെയ്യാം എന്ന് മറുപടി നൽകി പതിയെ വീടിനു ചുറ്റും ഒന്ന് നടന്നതും,

ഒരു വശത്തായി വലിയൊരു ഔട്ട് ഹൗസ് പണിതിരിക്കുന്നത് അവൻ്റെ ശ്രദ്ധയെ പിടിച്ചു നിർത്തി..

ആൽബിൻ അതിന്റെ അരികിലേക്ക് നീങ്ങി, നാലു വശങ്ങളും തുറന്നു ഇട്ടിരിക്കുന്ന, മുകളിൽ ഓട് പാകിക്കൊണ്ട്, പൂർണമായും മരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന ചെറിയ ഔട്ട് ഹൗസ്…..

ബാർബി ക്യൂ പോലെയുള്ള ആഘോഷങ്ങൾക്ക് വേണ്ടി പ്രത്യേകം ചെയ്തതാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകും….

അവൻ പതിയെ അങ്ങോട്ടേക്ക് നടന്നു വീടിൻറെ കുറച്ച് അപ്പുറത്തായി മാറ്റി കെട്ടിയിരിക്കുന്ന രണ്ടു കുതിരകൾ…

Leave a Reply

Your email address will not be published. Required fields are marked *