അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 8അടിപൊളി  

മാഡം ഒരു നിമിഷം നിർത്തി…പിന്നെ വീണ്ടും തുടർന്നു

“ആൽബിൻ ഞാൻ ഇതിന് മുമ്പ് നിന്നോട് ഒരിക്കൽ ചോദിച്ചിരുന്നു, വീണ്ടും ചോദിക്കുകയാണ്, നിങ്ങൾ എന്നോട് എന്തെങ്കിലും മറച്ചുവയ്ക്കുന്നുണ്ടോ…??? ”

പെട്ടെന്ന് ആൽബിന്റെ കണ്ണുകൾ ഒരു കള്ള ലക്ഷണത്തോടെ എവിടെയും തറക്കാതെ ഓടാൻ തുടങ്ങി….

“ആൽബിൻ, നീ എന്നോട് വളരെ ഇമ്പോർട്ടൻ്റ് ആയ എന്തോ കാര്യം മറച്ചു വയ്ക്കുന്നത് പോലെയാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത് അത് പോലെ

സ്റ്റെല്ലയോട് സംസാരിക്കുമ്പോൾ എനിക്ക് മനസിലായ ഒരു കാര്യം അവൾക്ക് അവളോട് തന്നെയാണ് ദേഷ്യം ഉള്ളത് അതിനു വ്യക്തമായ ഒരു കാരണവുമുണ്ട്….”

“എന്ത്

കാരണം…??? ”

” അത് എന്താണെന്ന് അറിയണമെങ്കിൽ എനിക്ക് നിങ്ങളുടെ പാസ്റ്റ് അറിയണം, കുറച്ചു കൂടെ പ്രൊഫഷണൽ ആയിട്ട് പറയുകയാണെങ്കിൽ സ്റ്റെല്ലയുടെ ലൈഫിൽ ഒരു ‘ മിസ്സിംഗ് പസിൽ ‘ ഉണ്ട്,

എന്തോ ഒരു കാര്യം അവളിൽ പൂർത്തിയാവാതെ കിടക്കുന്നു, സ്റ്റെല്ലയ്ക്ക് മാത്രം അറിയാവുന്ന ഈ ”പസിൽ ‘ ഫിക്സ് ആവാതെ അവളിൽ സന്തോഷവും സമാധാനവും പൂർണമാകില്ല..”

മാഡം ഒരു നിമിഷം നിർത്തിയ ശേഷം കുപ്പി തുറന്ന് വെള്ളം കുടിച്ചു,

” അതിനെ പറ്റി സ്റ്റെല്ലാ ഒന്നും പറഞ്ഞിട്ടില്ലേ മാഡം…??? ”

“സ്റ്റെല്ലയോട് ഞാൻ അത് ചോദിച്ചപ്പോൾ അവൾ കൃത്യമായി മറുപടി ഒന്നും തന്നിട്ടില്ല… ഇപ്പോൾ ഞാൻ ആൽബിനോട് ചോദിക്കുന്നു എന്നോട് പറയാൻ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടോ…??? ”

” ഇല്ല ഡോക്ടർ ഞങ്ങൾ അങ്ങനെ പ്രത്യേകിച്ച് ഒന്നും തന്നെ മറച്ചുവയ്ക്കുന്നില്ല, ഇപ്പോൾ അവൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ് പാർട്ടം ഡിപ്രഷനിൽ നിന്നും മാഡം അവളെ ഒന്ന് രക്ഷിച്ചു തന്നാൽ മതി…”

” ആൾ റൈറ്റ് ആൽബിൻ…എപ്പോഴെങ്കിലും എന്നോട് എല്ലാം തുറന്നു സംസാരിക്കണം എന്ന് തോന്നിയാൽ ഈ നമ്പറിൽ എന്നെ കോൺടാക്ട് ചെയ്താൽ മതി, താനൊരു മലയാളിയായതു കൊണ്ടും നമ്മൾ ഒരേ നാട്ടുകാരായത് കൊണ്ടും നിങ്ങളുടെ കേസിൽ എനിക്ക് അല്പം താല്പര്യമുണ്ട് എന്ന് തന്നെ കൂട്ടിക്കോ….”

” ശരി മാഡം ഞാൻ തീർച്ചയായും കോൺടാക്ട് ചെയ്യാം….”

അവിടെ നിന്നു ഇറങ്ങുമ്പോൾ ആൽബിന്റെ മനസ്സിൽ വല്ലാത്ത ഒരു ആശ്വാസമായിരുന്നു,

വീട്ടിലേക്ക് വാഹനം ഓടിക്കുമ്പോൾ ഒരു നല്ല പാട്ടൊക്കെ കേട്ട് അത്യാവശ്യം നല്ല മൂഡിലായിരുന്നു ആൽബിൻ പൊയ്ക്കൊണ്ടിരുന്നത്.

വീട്ടിലെത്തിയപ്പോൾ

ആരും തന്നെ ഉണ്ടായിരുന്നില്ല അവൻ ഫോണെടുത്ത് സ്റ്റെല്ലയുടെ ഫോണിലേക്ക് വിളിച്ചതും കോൾ എടുത്തത് ലിസി ആൻറി ആയിരുന്നു,

” ഹലോ ആൽബി.. സ്റ്റെല്ലയും പിള്ളേരും ഇവിടെയുണ്ട്….”

” ആണോ അവർ എപ്പോഴാ അങ്ങോട്ട് എത്തിയത്…?? ”

” കുറച്ചു നേരമായി, ആൽബിക്ക് അവൾ മെസ്സേജ് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു..”

” അത് ഞാൻ കണ്ടില്ല, കുഴപ്പമില്ല ഞാൻ നോക്കിക്കോളാം….”

” പിന്നെ ആൽബിനോട് വരുമ്പോൾ ഇങ്ങോട്ട് കൂട്ടാൻ വരണമെന്ന് പ്രത്യേകം പറയാൻ പറഞ്ഞു, അവൾ ഇപ്പോൾ ബാത്റൂമിൽ ആണ് ഇറങ്ങുമ്പോൾ ആൻ്റി വിളിക്കാൻ പറയാം ഓക്കേ…?? ”

” ശരി ആന്റി…”

ഒരു ചിരിയോടെ ആൽബിൻ റൂമിൽ കയറി, ഒന്ന് ഫ്രഷായി വസ്ത്രം മാറിയതും സ്റ്റെല്ല തിരിച്ചു വിളിച്ചിട്ടുണ്ടായിരുന്നു,

അവളെ തിരിച്ചു വിളിക്കാൻ കൂട്ടാക്കാതെ ആൽബിൻ കാർ എടുത്ത് നേരെ ആന്റിയുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു,

‘ സ്റ്റെല്ലയുടെ ആ മിസ്സിംഗ് പസിൽ എന്തായിരിക്കും..?? മാഡം തന്നോട് എത്രയൊക്കെ തുറന്നു സംസാരിക്കാൻ പറഞ്ഞാലും ചില കാര്യങ്ങൾ മനസ്സിൽ നിന്നും പങ്കുവയ്ക്കാൻ സാധിക്കുന്നില്ല..

ഒരു പക്ഷേ മറ്റൊരാൾ കൂടി ആ രഹസ്യങ്ങൾ എല്ലാം അറിഞ്ഞാൽ…?????

ഒരു നിമിഷം അവന്റെ തലച്ചോറിൽ കൂടി പഴയ കാര്യങ്ങൾ ഒരു മിന്നായം പോലെ ഓടിവന്നു…..!!

ഏകദേശം 5 മിനിറ്റ് കൂടി വാഹനം ഓടിച്ചതും ആന്റിയുടെ വീട് മുറ്റത്തേക്ക് കാർ കയറി നിന്നു,

ആൽബിൻ ചെല്ലുമ്പോൾ ലിസി ആൻറി വളരെ ഹാപ്പിയായിരുന്നു രണ്ടു മക്കളെയും കളിപ്പിച്ചുകൊണ്ട് ആൾ വളരെ ആക്ടീവായി തന്നെ നിൽക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *