അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 6അടിപൊളി  

സ്റ്റെല്ലാ ഒരു നിമിഷം സംസാരം നിർത്തി, തന്റെ വീണ് കിടക്കുന്ന മുടിയിഴകൾ ചെവിക്ക് പുറകിലായി തഴുകിവച്ചു, ഒന്ന് ദീർഘശ്വാസം എടുത്തു വിട്ട ശേഷം അവൾ വീണ്ടും തുടർന്നു…

” ഇത്രയും കാലം കൂടി , ഇപ്പോൾ അവനെ കാണാൻ എനിക്ക് എന്തോ പോലെ..

ടെൻഷനും പേടിയും എക്സൈറ്റ്മെന്റും ആകെ കൂടി..എനിക്ക് അറിയില്ല ആൽബി..”

” ഇഷ്ടമില്ലെങ്കിൽ പോകണ്ട…”

ആൽബി ചെറുതായി കണ്ണിറുക്കി കാണിച്ചതും സ്റ്റെല്ല തിരിഞ്ഞവനെ കൊഞ്ചനം കുത്തി,

” ഇഷ്ടമില്ലെന്ന് ആരാ പറഞ്ഞത്, നമുക്ക് നോക്കാം…”

” എന്നിട്ട് എന്താ പ്ലാൻ…???”

സ്റ്റെല്ലയുടെ അടുത്ത നീക്കം എന്താണ് എന്ന് ആൽബിക്ക് അറിയണമായിരുന്നു,

“ആൽബി ഞാൻ ആദ്യം, നാളെ വൈകുന്നേരം കാണാൻ ഓക്കേ ആണെന്ന് ശിവയോട് പറഞ്ഞു നോക്കട്ടെ, പിന്നെ അവൻ എന്താ പറയുന്നത് എന്ന് നോക്കിയിട്ട് ആൽബിക്ക് മെസ്സേജ് അയക്കാം ട്ടോ…”

” ഓക്കേ നീ മെസേജ് അയച്ച്

ഇട്ടാൽ മതി..

പിന്നെ എനിക്ക് കിടക്കാനായി, ഞാൻ ഫോൺ വച്ചാലോ..?? ”

“ആം…ഗുഡ് നൈറ്റ് ആൽബി..”

കോൾ കഴിഞ്ഞ ശേഷവും കുറച്ച് സമയം സ്റ്റെല്ല ഫോണിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു,

അപ്പോൾ ആൽബി തന്നെ ഒപ്പിച്ച പണിയാണ് ഇതെല്ലാം, ചിലപ്പോൾ അവൻ്റെ ഉള്ളിലും പഴയ ആഗ്രഹങ്ങൾ ഉണ്ടാവാം,

ശിവയെ കാണണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന്….

സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഓരോന്നാലോചിക്കുമ്പോൾ അവളുടെ ഉള്ളിൽ വല്ലാതെ കുളിര് വരാൻ തുടങ്ങി, പക്ഷേ ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെയല്ല താൻ രണ്ടു കുട്ടികളുടെ അമ്മയാണ്, അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോകാതെ നോക്കണം…

അവനോട് കുറച്ചുനേരം സംസാരിച്ചിരിക്കുക അല്ലാതെ മറ്റൊന്നിലേക്ക് പോകില്ല എന്ന് സ്റ്റെല്ല മനസ്സുകൊണ്ട് തീരുമാനിച്ചു,

ഫോണെടുത്ത് ഇൻസ്റ്റഗ്രാം തുറന്നതും ശിവ ഓൺലൈൻ കാണിക്കുന്നുണ്ട്,

‘അങ്ങോട്ട് മെസ്സേജ് അയച്ചു നോക്കിയാലോ’ അവൾ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ശിവയുടെ അക്കൗണ്ടിൽ നിന്നും അവൾക്ക് ഒരു ഹായ് വന്നു,

താൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ ഇങ്ങോട്ടു മെസ്സേജ് അയച്ചിരിക്കുന്നു,

ഒരു ചിരിയോടെ അവൾ തിരികെ ടൈപ്പ് ചെയ്തു,

” ഹലോ ശിവ..”

” ഞാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ..??”

” കാണണമെന്ന് അത്രയ്ക്ക് ആഗ്രഹമാണോ..?? ”

” ഒരുപാട് ആഗ്രഹമാണ് പെണ്ണേ…”

” അതിനിപ്പോൾ എങ്ങനെയാ വരാൻ പറ്റുക, ഇപ്പോൾ ശിവ ബാംഗ്ലൂർ അല്ലേ ഉള്ളത്..??”

” അതൊന്നും എനിക്ക് വിഷയമല്ല നീ എപ്പോൾ കാണാൻ സാധിക്കും എന്ന് മാത്രം പറ..”

സ്റ്റെല്ല കുറച്ചുസമയം ഫോൺ കയ്യിൽ പിടിച്ച് എന്തോ ആലോചിച്ചു നിന്നു,

‘ ഇങ്ങോട്ട് ഇങ്ങോട്ട് വരാൻ പറയുന്നത്

റിസ്ക് ആകുമോ അല്ലെങ്കിൽ ഇവിടെ നിന്നും കുറച്ച് അപ്പുറത്തുള്ള എങ്ങോട്ടെങ്കിലും ഒന്നു പോയി കണ്ടിട്ട് വരാം…

ഇവിടെയുള്ള ആരുടെയെങ്കിലും കാർ എടുത്തു പോയാൽ മതി എന്തായാലും കുട്ടികളെ നോക്കാൻ അമ്മയുണ്ട്…’

” ഹലോ സ്റ്റെല്ലാ…???”

അപ്പോഴേക്കും ശിവ ക്ഷമ നഷ്ടപ്പെട്ട് അടുത്ത മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു,

” നാളെ വൈകുന്നേരം കോട്ടയം ടൗണിലേക്ക് വരാമോ എൻ്റെ കസിന്റെ കല്യാണം നടക്കുന്നുണ്ട്, അതുകൊണ്ട് എല്ലാവരും അതിന്റെ തിരക്കിലായിരിക്കും..

എനിക്ക് കുറച്ച് സമയം ഫ്രീയായി അങ്ങോട്ടേക്ക് ഇറങ്ങാൻ പറ്റും..”

” ഞാൻ എപ്പോഴാ എത്തേണ്ടത്..??”

അവൻ്റെ മറുപടിയിൽ നിന്നും, ശിവക്ക് സമയം ഒരു വിഷയമല്ല എന്ന് സ്റ്റെല്ലക്ക് മനസ്സിലായി,

“ഒരു എട്ടു മണിയാവുമ്പോഴേക്കും ഹോട്ടൽ ഗ്രീൻ ഓറഞ്ചിൽ ഞാൻ വരാം..”

” നാളെ എട്ടുമണിക്ക് ഞാൻ നിന്നെ അവിടെ കാത്തുനിൽക്കും…”

” ഒക്കെ ശിവ, നാളെ ഞങ്ങൾക്ക് കുറച്ചധികം പരിപാടിയുണ്ട് അപ്പോൾ ഗുഡ് നൈറ്റ്…”

അവൾ ആ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു,

” ഗുഡ് നൈറ്റ് സ്റ്റെല്ലാ..”

ശിവയോട് ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ എടുത്തു വെച്ചശേഷം സ്റ്റെല്ല പതിയെ വീടിന് പുറത്തേക്ക് ഇറങ്ങി,

ശരീരമാകെ എന്തോ മാറ്റം സംഭവിക്കുന്നത് പോലെ…

Leave a Reply

Your email address will not be published. Required fields are marked *