” റിസോർട്ടിൽ എന്ത് പരിപാടിയാണ്..??”
” അതി കല്യാണം കഴിക്കാൻ പോകുന്ന പെണ്ണുങ്ങൾക്ക് കസിൻസും ഫ്രണ്ട്സും കൂടി ഒരു പാർട്ടി കൊടുക്കില്ലേ…??”
” ആ ബാച്ചിലറേറ്റ് പാർട്ടി…”
സ്റ്റെല്ലയുടെ മുഖത്തും ചെറിയ അത്ഭുതം കൂറി നിന്നിരുന്നു,
” അങ്ങനെ എന്തോ വലിയ പ്രോഗ്രാം ആണ്… വലിയൊരു റിസോർട്ട് ഓക്കേ ബുക്ക് ചെയ്തു വച്ചിരിക്കുവാ, പിന്നെ നമ്മളെയൊക്കെ ക്ഷണിച്ചിട്ടുണ്ട്….”
” ആം നോക്കാം സമയമുണ്ടല്ലോ..”
അവർ
സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോണിൽ zoom കോൾ വരാൻ തുടങ്ങിയത്,
ഫോൺ എടുത്തു നോക്കിയതും ആൽബി വീഡിയോ കോൾ ചെയ്യുന്നുണ്ട്,
കോൾ അറ്റൻഡ് ചെയ്തു അവൾ മമ്മിയുടെ നേരെ തിരിച്ചു,
” ഹലോ മമ്മി….”
ഒരു പുഞ്ചിരിയുടെ ആൽബി എല്ലാവരെയും കൈവീശി കാണിച്ചു കാണിച്ചു,
ചെറിയ ഒരു അഭിമുഖത്തിന് ശേഷം സ്റ്റെല്ല ഫോണും കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..
പിറ്റേദിവസം അവർ നേരത്തെ പറഞ്ഞതുപോലെ കല്യാണ വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു,
എല്ലാവരും അത്യാവശ്യം ഒരുക്കങ്ങൾ പൂർത്തിയാക്കി, കല്യാണ വീട്ടിലേക്ക് കാറിൽ യാത്ര തിരിച്ചു
സ്റ്റെല്ല ചെന്ന് കയറിയതും അവരെല്ലാവരും വളരെ സന്തോഷത്തോടെ തന്നെയാണ് സ്വീകരിച്ചത്,
കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഉള്ള ഓരോ നിമിഷങ്ങളും അവൾ ആസ്വദിക്കുകയായിരുന്നു….
ജീവിതത്തിൽ നിന്നും കുറച്ചുകാലം മാറി നിന്ന ആ നിമിഷങ്ങൾക്ക് വല്ലാത്ത സൗന്ദര്യമായിരുന്നു….!!
മധുരം വെപ്പ് ആഘോഷങ്ങൾ നടക്കുന്ന സമയം അടുത്ത കസിൻസിനൊപ്പം ഓരോ വിശേഷവും പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോണിൽ തുടർച്ചയായി മെസ്സേജ് വരുന്ന ശബ്ദം അവൾ ശ്രദ്ധിച്ചത്….
കല്യാണ തിരക്കിനിടയിൽ ഫോൺ തുറന്നു നോക്കാൻ അവൾ കൂട്ടാക്കിയില്ല… ആഘോഷങ്ങൾ പതിയെ കൂടുതൽ മോടിപിടിച്ചുകൊണ്ടിരുന്നു,
” മമ്മി ഇവനെ ഒന്ന് പിടിക്കാമോ എനിക്കൊന്നു ബാത്റൂമിൽ പോണം…”
ഒരു മൂത്രശങ്ക തോന്നിയപ്പോൾ അവൾ ബാത്റൂം ലക്ഷ്യമാക്കി നടന്നു,
വീടിനകത്തെ ബാത്റൂമിൽ കയറിയിരുന്നപ്പോൾ ഫോണിൽ വന്ന നോട്ടിഫിക്കേഷൻ എന്താണെന്ന് അറിയാൻ സ്റ്റെല്ല പതിയെ ഇൻസ്റ്റഗ്രാം തുറന്നു..
ഒരു നിമിഷം അവളുടെ കാലിൽ നിന്ന് ഒരു തരിപ്പ് കയറി, ഒരു നിമിഷം സ്റ്റെല്ലക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല….
“എൻ്റെ ദൈവമേ….”
അടിവയറ്റിൽ വല്ലാത്ത ഒരു തരം വികാരവും അതിനൊപ്പം
മനസ്സും ശരീരവും എല്ലാം കൂടി ആകെ കോരിത്തരിക്കുന്നത് പോലെ…
ചിക്കാഗോ, അമേരിക്ക 9 PM
സ്റ്റെല്ലയും മക്കളും പോയതിനുശേഷം പിന്നെ ഇപ്പോഴാണ് ആൽബി സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നത്,
മിനിങ്ങാന്ന് ഒരു ദിവസം ലിസി ആൻ്റിയുടെ വീട്ടിൽ നിൽക്കാൻ പോയതിന് ഇന്നലെയും കൂടി അവർ പിടിച്ചുനിർത്തി,
ഇപ്പൊൾ സ്വന്തം വീട്ടിൽ വന്ന് കയറിയതും വീടാകെ ശൂന്യത പോലെ, എന്തോ മനസ്സിന് ആകെ ഒരു വിങ്ങൽ…
വാക്യം ക്ലീനർ എടുത്തു കൊണ്ടുവന്ന് പൊടിയെല്ലാം ഒന്ന് തൂത്തെടുക്കാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു ആൽബി,
ഫുഡ് ആൾറെഡി ഓർഡർ ചെയ്തു കഴിഞ്ഞു, ആൽബിന്റെ ക്ലീനിങ് കഴിഞ്ഞപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ് എത്തിയിരുന്നു…
ഒന്ന് കുളിച്ച് ഫ്രഷായി ഫോണെടുത്ത് നോക്കിയപ്പോഴാണ് വാട്സാപ്പിൽ സ്റ്റെല്ലയുടെ മെസ്സേജ് വന്നു കിടക്കുന്നു,
ഫ്രീ ആകുമ്പോൾ തന്നെ വിളിക്കണം എന്നുള്ള കർശന നിർദേശം, കാര്യങ്ങൾ ചെറുതായി ചൂടു പിടിച്ച് തുടങ്ങി എന്ന് ആൽബിന് മനസ്സിലായി,
അവൻ ഒന്ന് ദീർഘ ശ്വാസം വലിച്ചു വിട്ട ശേഷം സ്റ്റെല്ലയെ തിരികെ വീഡിയോ കോൾ ചെയ്തു,
ഫോൺ റിങ് ചെയ്യുമ്പോൾ അവൻ്റെ നെഞ്ചിടിപ്പ് ചെറുതായി കൂടിക്കൊണ്ടിരുന്നു,
” ഹലോ ആൽബി…”
അപ്പുറത്ത് സ്റ്റെല്ലയുടെ മുഖം തെളിഞ്ഞതും ആൽബിൻ്റെ നെഞ്ചിടിപ്പ് പൂർണമായി തുടങ്ങിയിരുന്നു,
” ആ പെണ്ണേ ഇന്നലെ കല്യാണമൊക്കെ കൂടി എപ്പോഴാ എത്തിയത്..??”
” അതൊക്കെ വൈകുന്നേരം തന്നെ തിരിച്ചു വന്നു, ആൽബി ഇപ്പോഴാണോ വീട്ടിലേക്ക് എത്തുന്നത്..??”
