അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 8അടിപൊളി  

ആൽബിൻ ഒന്നും മിണ്ടാതെ പെട്ടെന്ന് തന്നെ മുന്നോട്ട് നടന്നു, അല്ലെങ്കിൽ ഒരുപക്ഷേ സീൻ ഇതിലും കൂടുതൽ വഷളാകാൻ ചാൻസ് ഉണ്ട്..

കാറിൽ തിരിച്ചു പോകുമ്പോൾ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല..

കുറച്ചുനേരം അവർക്കിടയിൽ കനത്ത നിശബ്ദ തളം കിട്ടി നിന്നു…

” അല്ലെങ്കിൽ തന്നെ അവരുടെ വിചാരം എന്താണ്…??? അവരാണ് ഈ പള്ളി ഓടിക്കുന്നതെന്നോ….?? ഒരു വിശുദ്ധ വന്നിരിക്കുന്നു…!! ആവശ്യമില്ലെങ്കിൽ എന്തിനാണ് വലിച്ചു കൊണ്ടുപോകുന്നത്…. എനിക്ക് എല്ലാം കൂടി ദേഷ്യം പിടിക്കുന്നുണ്ട്…”

സ്റ്റെല്ലയുടെ ദേഷ്യം അടങ്ങിയിട്ടില്ല,

“എടീ ആന്റി നിന്നെ വിളിച്ചു എന്നല്ലേ ഉള്ളൂ.. നിനക്ക് താല്പര്യമില്ലെങ്കിൽ പോകാതിരുന്നാൽ പോരെ…???”

” അതല്ലേ താല്പര്യം ഇല്ല താല്പര്യമില്ല എന്ന് പറയുന്നത്…. പിന്നെയും പിന്നെയും എന്തിനാണ് നിർബന്ധിക്കുന്നത്..???

അവർക്ക് പറഞ്ഞാൽ മനസ്സിലാവാത്ത പ്രശ്നമുണ്ടോ…?? പൊട്ടത്തി ആണോ അവർ….???? ”

സ്റ്റെല്ലയുടെ ശബ്ദം പതിയെ ഉയർന്നു വന്നുകൊണ്ടിരുന്നു,

” ഒക്കെ നമുക്ക് സബ്ജക്ട് വിടാം, വേറെ എന്തെങ്കിലും സംസാരിക്കാം….”

ആൽബിൻ പിന്നെയും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..

” എന്ത് വേറെ സംസാരിക്കാൻ…?? ഇത് തന്നെ സംസാരിക്കും….!! ആൽബിക്ക് എപ്പോഴും ഉള്ളതാണ് ഒരു കാര്യം പറഞ്ഞു തീർക്കാതെ അതിൽനിന്നും വേറെ വിഷയത്തിലേക്ക് ഉള്ള ചാട്ടം….!! അത് പറ്റില്ല…..”

” ഞാനിപ്പോൾ എന്ത് ചെയ്യണം എന്നാണ് നീ പറയുന്നത്…??? ”

” അവർ വിളിച്ചപ്പോൾ , പറ്റില്ലെങ്കിൽ പറ്റില്ല എന്ന് മുഖത്ത് നോക്കി പറയണമായിരുന്നു, അല്ലാതെ അവർ ചോദിക്കുമ്പോൾ, ഞാൻ പോയേക്കാം ഇവരെ കൊണ്ട് പൊയ്ക്കോ എന്നൊക്കെ

പറഞ്ഞു ഉള്ള ഒരുതരം കോപ്പിലെ പരിപാടി കാണിക്കാൻ നിൽക്കരുത്…””

” എടി ഞാൻ അങ്ങനെ ഉദ്ദേശിച്ച് അല്ല…..”

” നമുക്ക് രണ്ടുപേർക്കും വീട്ടിൽ പോയാൽ ഒരുപോലെ തന്നെയല്ലേ പണി പിന്നെ എന്നോട് മാത്രം എന്തിനാണ് പോകാൻ

പറയുന്നത്…???? ”

സ്റ്റെല്ല വിടാൻ ഭാവമില്ല

” ശരി സോറി, സോറി ഇനി പറയില്ല…”

അതിനു മറുപടി പറയാതെ സ്റ്റെല്ല ഗ്ലാസിൽ കൂടി പുറത്തേക്ക് തന്നെ നോക്കിയിരുന്നു…

“അമ്മാ… ഈ ടാബ്ലറ്റ് ഓൺ ആവുന്നില്ല…”

അന്നമോൾ ചെറിയ ടാബ് സ്റ്റെല്ലയുടെ നേരെ നീട്ടി,

” മിണ്ടാതിരുന്നോ പെണ്ണെ…!! അല്ലെങ്കിൽ തന്നെ മനുഷ്യനെ പ്രാന്ത് പിടിച്ച് നിൽക്കുവാ…”

സ്റ്റെല്ല ദേഷ്യം കൊണ്ട് വിറച്ചു..

” നിനക്ക് എന്നാ പെണ്ണെ.. പറ്റിയത്…??? ”

” എല്ലാവർക്കും അവരുടെ ഇഷ്ടങ്ങൾ അവരുടെ താൽപര്യങ്ങൾ, അതിനിടയിൽ നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം സഹിച്ചും ത്യജിച്ചും ഉള്ള ഒരു ജീവിതം…”

കണ്ണ് നീർ ഒഴുകി കൊണ്ടുള്ള സ്റ്റെല്ലയുടെ മറുപടിയിൽ നിന്നും പള്ളിയിലെ വിഷയം മാത്രം അല്ല അവളുടെ മനസ്സിൽ എന്ന് ആൽബിന് കൃത്യമായി മനസിലായി..!!

” നീ എന്തൊക്കെയാ പെണ്ണേ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല, ആരാ നിൻറെ ഇഷ്ടങ്ങളൊക്കെ വേണ്ടാന്ന് പറയുന്നത്…?? ”

” ഒന്നുമില്ല ആൽബി… വണ്ടിയോടിക്കാൻ നോക്ക്…”

കുറച്ച് സമയത്തേക്ക് അവർ രണ്ടുപേരും പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല,

സൺഡേ പതിവുപോലെയുള്ള പല കറക്കങ്ങളും കുറച്ചു സമയം ഉറക്കവുമായി അതിവേഗം ദിവസം കടന്നുപോയി

സ്റ്റെല്ലയുടെ പെരുമാറ്റം ആൽബിൻ്റെ മനസ്സിൽ ചെറിയ വേലിയേറ്റം നടന്നുണ്ടായിരുന്നു…

അത് കൊണ്ട് തന്നെ അന്ന് വൈകുന്നേരം ആൽബി മനസ്സിൽ

കുറച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടായിരുന്നു…

രണ്ടു മൂന്നു ദിവസം പിന്നെയും മുന്നോട്ട് പോയി, ജീവിതം പഴയതുപോലെ തന്നെ ഓടിക്കൊണ്ടിരിക്കുന്നു, നാട്ടിൽ നിന്നും പതിവു തെറ്റാതെ വരുന്ന ഫോൺ വിളികൾ ,

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആയും പുറം ലോകമായി ബന്ധം വയ്ക്കാനുമായി പുറത്തേക്ക് പോകുന്ന രാത്രി സമയം…

അതിനപ്പുറത്തേക്ക് വലുതായി ഒന്നും തന്നെ അവിടെ നടന്നിരുന്നില്ല,

Leave a Reply

Your email address will not be published. Required fields are marked *