അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 6അടിപൊളി  

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും ദൂരെ തന്റെ പേരുമായി നിൽക്കുന്ന ചെറിയ ബോർഡും അതിനെ ചുവട്ടിൽ ചിരിയോടെ നിൽക്കുന്ന ചാച്ചനേയും കണ്ടതും സ്റ്റെല്ല നിറഞ്ഞ ചിരിയുടെ മുന്നോട്ട് നടന്നു….

ആഞ്ചലോ ഇപ്പോഴും നല്ല ഉറക്കം തന്നെയാണ് അന്ന മോൾ നടക്കുന്നുണ്ടെങ്കിലും ഉറക്കം കൊണ്ട് കണ്ണുകൾ അടഞ്ഞു പോകുന്നു,

” മോളെ യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു…??”

ചാച്ചന്റെ ചോദ്യം കേട്ടതും സ്റ്റെല്ല മറുപടി പറയാതെ ആളെ കെട്ടിപ്പിടിച്ചു,

” എത്ര നാളായി ചാച്ചാ കണ്ടിട്ട് എന്നെ ഒന്ന് ഇങ്ങോട്ട് കെട്ടിപ്പിടിച്ചു കൂടെ..??”

” ഇതാ പിടിച്ചിരിക്കുന്നു…”

ചിരിയോടെ അദ്ദേഹം അവളെ കെട്ടിപ്പിടിച്ചു,

ആഞ്ചലോയെ കണ്ടതും നിറഞ്ഞ കണ്ണുകളോടെ സ്റ്റെല്ലയുടെ അപ്പൻ കൊച്ചു മകനെ കയ്യിലേക്ക് കോരിയെടുത്തു,

” എൻ്റെ കുഞ്ഞിനെ ഇപ്പോൾ ആണല്ലോ കാണാൻ പറ്റിയത്…”

അപ്പോഴേക്കും പുറകിൽ നിന്നും അവളുടെ ഒരു അകന്ന കസിനും കൂടി മുന്നോട്ടു വന്നു, അന്ന മോളെ എടുത്ത് തോളിൽ വെച്ച് കൂടെ സ്റ്റെല്ലയുടെ ഒരു ബാഗും അവൻ കയ്യിലേക്ക് എടുത്തു,

” പിന്നെ

എന്തുണ്ട് വിശേഷം ചേച്ചി….?? എല്ലാം സെറ്റ് അല്ലേ ”

“സോ ഫൈൻ, ലൈഫ് ഒക്കെ ഹാപ്പി ആയി തന്നെ പോകുന്നു..”

അവൻ്റെ ചോദ്യത്തിന് സ്റ്റെല്ല ചിരിയോടെ മറുപടി നൽകി ,

നാട്ടിൽ എത്തിയതിൻ്റെ എല്ലാ സന്തോഷവും അവളിൽ പ്രകടമായിരുന്നു,

എയർപോർട്ടിൽ നിന്നും തിരികെ വീട്ടിലേക്ക് ഇന്നോവയിൽ പോകുമ്പോൾ സ്റ്റെല്ലാ പുറം കാഴ്ചകൾ കണ്ട് മതി മറന്നിരുന്നു,

” എന്താ മോളെ അമേരിക്കയിൽ തെങ്ങൊന്നുമില്ലേ…??”

ചാച്ചന്റെ കളിയാക്കിയുള്ള ചോദ്യത്തിന് അവൾ കൊഞ്ചനം കുത്തി കാണിച്ചു,

” പിന്നെ എന്നാ മോളെ ആൽബിന്റെ വീട്ടിലേക്ക് പോകുന്നത്…??”

” രണ്ട് ദിവസം ഞാൻ ഇവിടെ നിൽക്കട്ടെ പപ്പാ എന്നിട്ട് അവിടെ പോയി വരാം…”

” കുറച്ചുനാൾ അധികം ഉണ്ടല്ലോ അല്ലേ..??”

” കുറഞ്ഞത് രണ്ടുമാസം എന്തായാലും നാട്ടിൽ കാണും അതു പോരെ..??”

” മതി ധാരാളം മതി…”

ചെറിയ കൊച്ചു വർത്തമാനവുമായി വീടെത്തിയത് അറിഞ്ഞില്ല,

വീട്ടിലേക്ക് എത്തിയതും മമ്മി ഓടി വന്ന് സ്റ്റെല്ലയെ കെട്ടിപ്പിടിച്ചു,

” എത്ര നാളായി പെണ്ണേ നിന്നെ ഒന്ന് കണ്ടിട്ട്…?? അയ്യോ എൻ്റെ രണ്ടു പൊന്നു മക്കൾക്കും ക്ഷീണമായോ…??”

മമ്മിക്ക് എല്ലാവരെയും കൂടി കണ്ടപ്പോൾ ആകെക്കൂടി വിറളി പഠിച്ച അവസ്ഥയായി,

ആൽബിൻ പറഞ്ഞതുപോലെ ആഞ്ചലോയെ കണ്ടത് മുതൽ അവർ താഴെ വയ്ക്കാതെ കൊണ്ട് നടക്കുകയായിരുന്നു,

കുളി കഴിഞ്ഞ് ഫ്രഷ് ആയി പുറത്തു വന്നതും സ്റ്റെല്ല വീടും പരിസരവും മൊത്തം ഒന്നു നടന്നു കണ്ടു,

പെട്ടെന്ന് എന്തോ ഓർത്തോ പോലെ ഫോൺ എടുത്ത് , ആൽബിക്ക് വാട്സാപ്പിൽ എത്തിയെന്നും ഫ്രീ ആകുമ്പോൾ ഇങ്ങോട്ട് വിളിക്കണം എന്നും മെസ്സേജ് അയച്ചിട്ടു,

നേരെ അടുക്കളയിലേക്ക് ചെന്നതും അവിടെ മമ്മി എന്തോ പാകം ചെയ്യുകയാണ്,

” നീ എന്തായാലും വന്ന സമയം കൊള്ളാം..”

” അതെന്നാ മമ്മി…??”

” മമ്മി വിളിച്ചപ്പോൾ പറഞ്ഞില്ലായിരുന്നോ മറ്റന്നാൾ പപ്പയുടെ അനിയൻ്റെ മോളുടെ മനസമ്മതം ആണെന്ന്, നാളെ രാത്രി.. മധുരം വെപ്പ് ആയി ആഘോഷം ആയി, പപ്പാ ഇപ്പൊ ഫുൾ അതിൻ്റെ ഓട്ടത്തിൽ അല്ലെ..”

” ഓ ഞാനാ കാര്യം തന്നെ അങ്ങ് വിട്ടു പോയി,

അതിനെന്താ പോകാലോ…!!”

സ്റ്റെല്ല അടുക്കള സ്ലാബിൽ കയറി ഇരുന്ന് മമ്മിയുമായി നാട്ട് വിശേഷങ്ങളിൽ മുഴുകി,

” വലിയ അമേരിക്കക്കാരായതുകൊണ്ട് നിങ്ങളുടെ കയ്യിൽ നിന്നും കാര്യമായിട്ട് എന്തെങ്കിലും അവർ പ്രതീക്ഷിക്കും…”

” ഞങൾ ചെറിയ അമേരിക്കക്കാരാ പക്ഷേ കുഴപ്പമില്ല കാര്യമായിട്ട് തന്നെ അങ്ങ് ചെയ്തേക്കാം…”

അതേ നാണയത്തിൽ തന്നെ സ്റ്റെല്ലയും മറുപടി കൊടുത്തു,

“ചെറിയ പരിപാടിയൊന്നുമല്ല കൊച്ചെ, അത്യാവശം വലിയ സെറ്റപ്പ് തന്നെയാണ് മറ്റന്നാൾ മനസ്സമ്മതം കഴിഞ്ഞ് ഏതോ റിസോർട്ടിൽ ഒരു വമ്പൻ പാർട്ടിയും കൂടി അവർ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട്..”

സ്റ്റെല്ലയുടെ മമ്മി പതിവുപോലെ കുടുംബത്തിലെ അറിഞ്ഞ കാര്യങ്ങള് എല്ലാം ചർച്ചയ്ക്ക് വച്ചു

Leave a Reply

Your email address will not be published. Required fields are marked *