അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 4അടിപൊളി  

അതിന്റെ ഒരു വശം പൂർണ്ണമായും വനം പോലെയാണ് കിടക്കുന്നത്,

സ്റ്റെല്ലയുടെ ഫാമിലി മുഴുവനായി റിസോർട്ട് ഗേറ്റ് കടന്നതും , പുറകിലെ കാർ ഒതുക്കിയ ശേഷം ഒരാൾ പുറത്തേക്ക് ഇറങ്ങി , ചുറ്റുപാടും ഒന്ന് നോക്കിയ ശേഷം വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ചു…

സ്റ്റെല്ലയുടെ ഫാമിലി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ റിസോർട്ടിൽ ചെക്കിൻ ചെയ്തിരുന്നു,

അത്യാവശ്യം നല്ല ബെഡ്റൂം അതിനൊപ്പം തന്നെ രണ്ട് സ്വിമ്മിങ് പൂൾ, മുറ്റം നിറയെ പൂക്കളും അടുത്തായി ചിൽഡ്രൻസ് പാർക്കും, എല്ലാം കൊണ്ടും ആഡംബരം എടുത്ത് കാണിക്കുന്നു,

റിസോർട്ടിന്റെ മുഴുവൻ ഭാഗവും ക്യാമറാ നിരീക്ഷണത്തിലാണ്, കാടിനോട് ചേർന്ന് കിടക്കുന്ന പുറകു വശത്തായി കുറച്ച് പൈൻ മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു,

ചുറ്റുപാടും ഒന്ന് ആസ്വദിച്ച ശേഷം സ്റ്റെല്ല തങ്ങൾക്കായി തന്നിരിക്കുന്ന റൂമിലേക്ക് നടന്നു,

ചാച്ചനും മമ്മിയും താനും രണ്ടു മക്കൾക്കും കൂടി ഒരു റൂമാണ് അവർ തന്നിരിക്കുന്നത്..

ഒരു ഫാമിലിക്ക് ഒരു റൂം ആണ് പറഞ്ഞിരിക്കുന്നത് പക്ഷേ കുഴപ്പമില്ല ചാച്ചൻ ഹാളിൽ കിടന്നോളും..

വൈകുന്നേരം

ഏഴു മണിയായപ്പോൾ റിസോർട്ടിലെ ഹോൾ മുഴുവൻ പിങ്ക്, ഗോൾഡൻ ബലൂണുകളും പൂക്കളും ചെറിയ ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിരുന്നു. നടുവിൽ ഒരു വലിയ കേക്ക്,

സ്റ്റെല്ലയുടെ കസിൻ ഒരു മനോഹരമായ ചുവന്ന ഗൗൺ ധരിച്ച് മുറിയിലേക്ക് വന്നതും ചിരിച്ചു കൊണ്ട് എല്ലാവരെയും കെട്ടിപ്പിടിച്ചു.

ആദ്യം കേക്ക് കട്ടിങ് ആയിരുന്നു, കല്യാണ പെണ്ണ് കേക്ക് മുറിച്ചപ്പോൾ കസിൻസ് എല്ലാം കൂടി അവളുടെ മുഖത്ത് കേക്ക് പുരട്ടിയും വൈൻ കുടിപ്പിച്ചു ആഘോഷം ചൂട് പിടിച്ചു….

വൈറ്റ് ബക്കാർടി പൊട്ടിച്ചതും ആവശ്യക്കാർ കൂടുതലായിരുന്നു,

ഏതാനും നിമിഷങ്ങൾക്കുള്ളിൽ എല്ലാവരും കുട്ടികളെപ്പോലെ ചിരിച്ചും കളിച്ചും തുടങ്ങി…

ഉച്ചത്തിൽ പാട്ട് വച്ച ശേഷം മദ്യത്തിൻ്റെ ലഹരിയിൽ പിന്നീട് പാട്ടും ഡാൻസും തുടങ്ങി…

ഒന്നിന് പുറകെ ഒന്നായി ബോട്ടിൽ തുറന്ന് കൊണ്ടിരുന്നു, പഴയ മലയാളം സിനിമാഗാനങ്ങൾ മുതൽ പുതിയ ഹിറ്റ് പാട്ടുകൾ വരെ സ്പീക്കറിൽ മുഴങ്ങി…

ആഘോഷങ്ങൾക്കിടയിൽ മുങ്ങി നിൽക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോൺ തുടർച്ചയായി റിംഗ് ചെയ്യാൻ തുടങ്ങിയത്…

ഫോൺ എടുത്തു നോക്കിയതും

ഒരു പുതിയ നമ്പർ ആണ് കാണിക്കുന്നത്…

തിരക്കിനിടയിൽ അവൾ കോൾ അറ്റൻഡ് ചെയ്ത ചെവിയിൽ വച്ചെങ്കിലും ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല…

കുറച്ച് അപ്പുറത്തേക്ക് മാറിനിന്ന് തിരികെ വിളിച്ചതും ട്രൂ കോളറിലെ പേര് കണ്ടപ്പോൾ അവൾ ചെറുതായി ഒന്ന് ഞെട്ടി…

ഞെട്ടൽ മാറുന്നതിനു മുമ്പ് തന്നെ അപ്പുറത്ത് കോൾ അറ്റൻഡ് ചെയ്തിട്ടുണ്ടായിരുന്നു..

” ഹലോ സ്റ്റെല്ലാ…??”

” ഹലോ ശിവാ…”

അവൾ പതിഞ്ഞ ശബ്ദത്തിൽ അവൻ്റെ പേര് വിളിച്ചു,

അവസാനം കണ്ട ദിവസം ശിവയുടെ കാറിൽ നിന്നും ഇറങ്ങാൻ നേരം, അവൻ ഫോൺ എടുത്ത് നീട്ടിയപ്പോൾ ഒന്നും

ആലോചിക്കാതെ താൻ പേഴ്സണൽ നമ്പർ കൈമാറിയത് അവൾ ഓർത്തെടുത്തു,

” എന്താ സ്റ്റെല്ലാ ഇത്ര പെട്ടെന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ലേ..??”

” സത്യം പറഞാൽ ഇല്ല ശിവാ, എന്താ ചുമ്മാ വിളിച്ചതാണോ…??”

കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന ഈ സമയം, അവൻ്റെ ഫോൺ വിളി അവൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല..

” ഒന്ന് സംസാരിക്കണം എന്ന് തോന്നി അതു കൊണ്ടാ വിളിച്ചത് ഇപ്പോൾ ഫ്രീയാണോ തിരക്കുണ്ടോ…??”

” തിരക്കൊന്നുമില്ല ശിവാ പറഞ്ഞോ..??”

” അല്ലെങ്കിൽ വേണ്ട നിങ്ങളെല്ലാവരും കൂടി ഒരു ആഘോഷം നടക്കുന്നതല്ലേ ഞാനായിട്ട് ശല്യം ചെയ്യുന്നില്ല, സ്റ്റെല്ലാ ഇത് കഴിയുമ്പോൾ എന്നെ ഒന്ന് തിരിച്ചു വിളിച്ചാൽ മതി..”

” ഞങ്ങൾ ആഘോഷത്തിൽ ആണെന്ന് ശിവയ്ക്ക് എങ്ങനെ അറിയാം..??”

അവളുടെ ചോദ്യത്തിൽ ഒരു ആകാംഷയുടെ ധ്വനി ഉണ്ടായിരുന്നു,

” അതൊക്കെ അറിയാം, സ്റ്റെല്ലാ നാളെ ഞാൻ ബാംഗ്ലൂരിന് തിരിച്ചു പോവുകയാണ്…”

” അപ്പോൾ ഇതുവരെ പോയില്ലായിരുന്നോ”

Leave a Reply

Your email address will not be published. Required fields are marked *